Robbery: മുഖംമൂടി ധരിച്ചെത്തി, വയോധികയെ കെട്ടിയിട്ടു; നാലം​ഗസംഘം കവർന്നത് 10 പവൻ സ്വർണം

രാവിലെ കുട്ടികൾ വന്നു നോക്കുമ്പോഴാണ് വൃദ്ധയെ മുഖത്ത് പ്ലാസ്റ്റർ ഒട്ടിച്ച് കെട്ടിയിട്ട നിലയിൽ കാണുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 20, 2023, 10:19 AM IST
  • പത്ത് പവൻ സ്വർണമാണ് സംഘം മോഷ്ടിച്ചത്.
  • അമ്മാനപ്പാറയിൽ ഡോക്ടർ ഷക്കീറിന്റെ വീട്ടിലാണ് സംഭവം.
  • ഷക്കീറും ഭാര്യയും ഇന്നലെ രാത്രി 11 മണിയോടെ തിരുവനന്തപുരത്തേക്ക് പോയതിന് ശേഷമാണ് വീട്ടിൽ കവർച്ച നടന്നിരിക്കുന്നത്.
Robbery: മുഖംമൂടി ധരിച്ചെത്തി, വയോധികയെ കെട്ടിയിട്ടു; നാലം​ഗസംഘം കവർന്നത് 10 പവൻ സ്വർണം

കണ്ണൂർ: പരിയാരത്ത് വയോധികയെ കെട്ടിയിട്ട് സ്വർണം കവർന്നു. മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് കവർച്ച നടത്തിയത്. പത്ത് പവൻ സ്വർണമാണ് സംഘം മോഷ്ടിച്ചത്. അമ്മാനപ്പാറയിൽ ഡോക്ടർ ഷക്കീറിന്റെ വീട്ടിലാണ് സംഭവം. ഷക്കീറും ഭാര്യയും ഇന്നലെ രാത്രി 11 മണിയോടെ തിരുവനന്തപുരത്തേക്ക് പോയതിന് ശേഷമാണ് വീട്ടിൽ കവർച്ച നടന്നിരിക്കുന്നത്. ഇവരുടെ ബന്ധുവായ ഒരു സ്ത്രീയും രണ്ട് കുട്ടികളും മാത്രമാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്.

കുട്ടികൾ മുകളിലത്തെ നിലയിലായിരുന്നതിനാൽ സംഭവം നടന്നത് അറിഞ്ഞിരുന്നില്ല. രാവിലെ ഇവർ താഴെ വന്നു നോക്കുമ്പോഴാണ് വൃദ്ധയെ മുഖത്ത് പ്ലാസ്റ്റർ ഒട്ടിച്ച് കെട്ടിയിട്ട നിലയിൽ കാണുന്നത്. വൃദ്ധയുടെ ദേഹത്തുണ്ടായിരുന്ന സ്വർണവും സംഘം കവർന്നിട്ടുണ്ട്. കവർച്ചാ സംഘം രണ്ട് മുറികളിൽ കയറിയതായി പോലീസ് പറയുന്നു. ഒരു മാസം മുൻപ് ഇത്തരത്തിൽ പ്രദേശത്തെ മറ്റൊരു വീട്ടിൽ മോഷണം നടന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News