കോഴിക്കോട്: കടക്കെണിയിലായി വീട് ഒഴിയേണ്ടി വന്ന സിനിമാ നിർമാതാവിന് നേരെ വെടിവെയ്പ്. സിനിമയെടുത്ത് കടക്കെണിയിലായ നന്മണ്ട പന്ത്രണ്ടുമഠത്തിൽ വിൽസണ് നേരെയാണ് ആക്രമണം ഉണ്ടായത്. 2016ൽ പുറത്തിറങ്ങിയ 'വൈഡൂര്യം' എന്ന ചിത്രത്തിന്റെ നിർമാതാവാണ് വിൽസൺ.
ഇന്നലെ രാത്രി ഒൻപതരയോടെയാണ് ആക്രമണമുണ്ടായത്. മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇതിൽ രണ്ട് പേരെ ബാലുശേരി പോലീസ് പിടികൂടി. ഒരാൾ ഓടി രക്ഷപ്പെട്ടു. മുക്കം ചെറുവാടി ചൗത്തടിക മുനീർ (38), ഓമശേരി പുത്തൂർ കരിമ്പാരുകുഴിയിൽ ഷാഫി (32) എന്നിവരാണ് പിടിയിലായത്.
2010 ൽ സിനിമ നിർമിക്കാൻ വിൽസണ് 2.65 കോടിയോളം രൂപ ചെലവായിരുന്നു. റിലീസിന് 50 ലക്ഷത്തോളം രൂപ ആവശ്യമായി വന്നതിനെ തുടർന്ന് വായ്പയെടുത്തു. തൃശൂരിൽ വിൽസണിന്റെ പേരിലുണ്ടായിരുന്ന 32 സെന്റ് സ്ഥലം ഈട് നൽകിയാണ് വായ്പ എടുത്തത്. സിനിമ പരാജയപ്പെട്ടതോടെ വിൽസൺ പ്രതിസന്ധിയിലായി.
വായ്പ നൽകിയ ആളുടെ ഭാര്യയുടെ പേരിലാണ് സ്ഥലം രജിസ്റ്റർ ചെയ്തിരുന്നത്. സ്ഥലം വിറ്റ് പണം നൽകിയെങ്കിലും നന്മണ്ടയിലെ സ്ഥലം വിൽസണ് തിരികെ നൽകിയില്ലല. ഇതേ തുടർന്ന് ഇവർ കോടതിയെ സമീപിച്ചു. രണ്ട് ദിവസം മുൻപ് വിൽസണിനെതിരെ കോടതി വിധി വന്നു. എന്നാൽ വാടക വീട് കണ്ടെത്താൻ കഴിഞ്ഞില്ല. രാത്രി ഒൻപതരയോടെ മൂന്നംഗ സംഘം എത്തി കുടുംബത്തോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ട് കയ്യേറ്റം ചെയ്യുകയായിരുന്നു. തുടർന്ന് വെടിയുതിർക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...