Crime News: നാലുവയസുകാരിയ്ക്ക് നേരെ ലൈംഗിക പീഡനം, 14 വയസുകാരന്‍ അറസ്റ്റില്‍

Written by - Zee Malayalam News Desk | Last Updated : Feb 1, 2022, 04:29 PM IST
  • നാല് വയസുകാരിയ ലൈംഗികമായി പീഡിപ്പിച്ച 14 വയസുകാരന്‍ പൊലീസ് കസ്റ്റഡിയില്‍.
Crime News: നാലുവയസുകാരിയ്ക്ക് നേരെ ലൈംഗിക പീഡനം, 14 വയസുകാരന്‍ അറസ്റ്റില്‍

Crime News: നാലുവയസുകാരിയ്ക്ക് നേരെ ലൈംഗിക പീഡനം, 14 വയസുകാരന്‍ അറസ്റ്റില്‍ 

Tuticorin: നാല് വയസുകാരിയ ലൈംഗികമായി പീഡിപ്പിച്ച 14 വയസുകാരന്‍ പൊലീസ് കസ്റ്റഡിയില്‍.

തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലാണ് സംഭവം.  ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന 14 കാരന്‍ അയല്‍വാസിയായ പെണ്‍കുഞ്ഞിനെയാണ് ലൈംഗികമായി പീഡിപ്പിച്ചത്.

അച്ഛന്‍ നേരത്തെ തന്നെ മരിച്ച പ്രതി അമ്മയോടൊപ്പമാണ് താമസിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.  വീടിന് മുന്നില്‍ നാലുവയസുകാരിക്കും സഹോദരനുമൊപ്പം കളിക്കുകയായിരുന്നു പ്രതി. ഈ സമയം പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും വീട്ടിലില്ലായിരുന്നു. 

Also Read: Crime: രണ്ട് വര്‍ഷം മനസില്‍ കരുതിയ പക, എട്ടുവയസുകാരനെ ദാരുണമായി കൊലപ്പെടുത്തി യുവാക്കള്‍

പെൺകുട്ടിയുമായി കളിക്കാനെന്ന വ്യാജേന പ്രതി പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പ്രതി പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

Also Read: Dileep Case | ദിലീപ് പ്രതിയായ ഗൂഢാലോചന കേസ് ; കൊച്ചിയിലെ മേത്തർ അപ്ർട്ട്മെന്റ്സിൽ റെയ്ഡ്

പിന്നീട് അമ്മ കുളിപ്പിക്കുമ്പോള്‍ കുഞ്ഞ് വേദന കൊണ്ട് കരഞ്ഞതിനെ തുടര്‍ന്ന് വിലത്തിക്കുളം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുഞ്ഞ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.

അമ്മയുടെ പരാതിപ്രകാരം വിലത്തിക്കുളം പൊലീസ് ആണ്‍കുട്ടിയ്ക്കെതിരെ കേസെടുത്തു. ലൈംഗിക അതിക്രമത്തിനുള്ള സെക്ഷന്‍ മൂന്ന്, നാല്, പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News