തൃശൂർ: തൃശൂരിൽ സി പി എം ഭീഷണിയെ തുടർന്ന് മുൻ സിഐടിയു പ്രവർത്തകൻ അത്മഹത്യ ചെയ്തതായി പരാതി. ചുമട്ടുതൊഴിലാളിയായ പീച്ചി സ്വദേശി സജിയാണ് ആത്മഹത്യ ചെയ്തത്. പാർട്ടിയിലെ അഴിമതി ചോദ്യം ചെയ്തതാണ് വിരോധത്തിന് കാരണമെന്നും, സജിക്ക് പ്രാദേശിക സി പി എം പ്രവർത്തകരുടെ ഭീഷണിയുണ്ടായിരുന്നതായി കുടുംബം പറയുന്നു. ഇന്നലെയാണ് സജിയെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സജിയുടെ ആത്മഹത്യ കുറിപ്പിൽ പ്രാദേശിക സിപിഎം നേതാക്കൾക്കെതിരെയുള്ള വെളിപ്പെടുത്തലുണ്ടായിരുന്നു.
ഞായറാഴ്ചയാണ് സിഐടിയു ചുമറ്റുതൊഴിലാളിയായ തൃശൂർ പീച്ചി സ്വദേശി സജിയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സജിയുടെ മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിൽ കുറിപ്പിൽ സിപിഎമ്മിലെ പ്രാദേശിക നേതാക്കൾക്കളിൽ നിന്നും വധഭീഷണി ഉണ്ടെന്നു വെളിപ്പെടുത്തിയിരുന്നു. ബ്രാഞ്ച് സെക്രട്ടറിയും, പീച്ചി ലോക്കൽ കമ്മിറ്റിയുമാണ് തൻറെ മരണത്തിന് ഉത്തരവാദികൾ എന്നും അതുകൊണ്ടാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്നും കത്തിൽ സജി വെളിപ്പെടുത്തിയിരുന്നു.
ഇതോടെ സജിയുടെ സുഹൃത്തുക്കൾ പാർട്ടി നേതാക്കൾക്കെതിരെ തിരിയുകയായിരുന്നു. ചുമട്ടു തൊഴിലാളിയായിരുന്ന സജി പാർട്ടിയിലെ ചില അഴിമതികളെ ചോദ്യം ചെയ്തിരുന്നു. ഒടുവിൽ സിഐടിയു വിട്ട് സജി സ്വതന്ത്ര കൂട്ടായ്മ രൂപീകരിച്ചിരുന്നു. ഇതേ തുടർന്ന് സിപിഎം നേതാക്കളിൽ നിന്നും ഭീഷണി നേരിട്ട സജി ഏറെ മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നുവെന്നും സജിയുടെ സഹോദരൻ പറഞ്ഞു. സജിയുടെ മരണത്തെ തുടർന്ന് ചേരി തിരിഞ്ഞുണ്ടായ സംഘർഷത്തിൽ ബ്രാഞ്ച് സെക്രട്ടറി പി.ജി ഗംഗാധരൻ പാർട്ടി അംഗങ്ങളായ വർഗീസ് അറക്കൽ,പ്രിൻസ് തച്ചിൽ എന്നിവരെ എന്നിവർക്കും ആക്രമണത്തിൽ മർദ്ദനമേറ്റു. സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ജനലിന്റെ ചില്ലുകൾ തകർക്കുകയും ശിലാഫലകം തകർക്കുകയും ചെയ്തു. അക്രമണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ബാലകൃഷ്ണൻ പീച്ചി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...