പേരയ്ക്ക പറിച്ചതിന് 12 വയസ്സുകാരന് മർദ്ദനം; പ്രതി അറസ്റ്റിൽ

പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്ത് വാഴയങ്കട സ്വദേശി മൊയ്‌ദീൻ കുട്ടിയുടെ മകൻ മുഹമ്മദ് അഷ്ഫിനാണ് ക്രൂര മർദനത്തിന് ഇരയായത്

Written by - Zee Malayalam News Desk | Last Updated : Jan 17, 2023, 12:13 PM IST
  • കാലിന്റെ തുടയെല്ല് പൊട്ടിയ കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്
  • ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ബന്ധുക്കൾ പറഞ്ഞു
  • പ്രതി ആലിപ്പറമ്പ് സ്വദേശി അഷ്റഫിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പെരിന്തൽമണ്ണ പൊലീസ് കേസ് എടുത്തിട്ടുണ്ട്
പേരയ്ക്ക പറിച്ചതിന് 12 വയസ്സുകാരന് മർദ്ദനം;  പ്രതി അറസ്റ്റിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ പന്ത്രണ്ടു വയസ്സുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ.ആലിപ്പറമ്പ് സ്വദേശി അഷ്‌റഫ് ആണ് അറസ്റ്റിലായത് .പറമ്പിൽ നിന്ന് പേരക്ക പറിച്ചെന്നാരോപിച്ച് അഷ്‌റഫ് വിദ്യാർത്ഥിയെ  മർദിച്ചു എന്നായിരുന്നു പരാതി.ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്‍ത്തിയെന്നും ചവിട്ടിയെന്നും മർദനമേറ്റ കുട്ടി പറഞ്ഞു. കാലിന്റെ തുടയെല്ല് പൊട്ടിയ വിദ്യാർത്ഥി ചികിത്സയിലാണ്.

പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്ത് വാഴയങ്കട സ്വദേശി മൊയ്‌ദീൻ കുട്ടിയുടെ മകൻ മുഹമ്മദ് അഷ്ഫിനാണ് ക്രൂര മർദനത്തിന് ഇരയായത്.  ഇന്നലെ വൈകീട്ട് ഫുട്ബാൾ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം. കളിക്കാനെത്തിയ കുട്ടികൾ പറമ്പിൽ നിന്ന് പേരക്ക പറിച്ചെന്ന് ആരോപിച്ച് എത്തിയ സ്ഥലമുടമ ബൈക്ക് കൊണ്ട് ഇടിച്ച് വീഴ്ത്തി കാലിൽ ചവിട്ടിയെന്ന് വിദ്യാർത്ഥി പറയുന്നു.

കാലിന്റെ തുടയെല്ല് പൊട്ടിയ കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ബന്ധുക്കൾ പറഞ്ഞു.കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത പെരിന്തൽമണ്ണ പൊലീസ് ,പ്രതിയെ അറസ്റ്റു ചെയ്തു.

പ്രതി ആലിപ്പറമ്പ് സ്വദേശി അഷ്റഫിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പെരിന്തൽമണ്ണ പൊലീസ് കേസ് എടുത്തിട്ടുണ്ട്.ഇതിനിടെ സംഭവത്തിൽ മന്ത്രി വീണ ജോർജ് റിപ്പോർട്ട് തേടി . റിപ്പോര്‍ട്ട് നല്‍കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.കുട്ടിയ്ക്ക് ആവശ്യമായ ചികിത്സയും നിയമപരമായ പരിരക്ഷയും ഉറപ്പ് നല്‍കാനും മന്ത്രി നിര്‍ദേശിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News