വർക്കല ചെമ്മരുതി മുട്ടപ്പലത്ത് സിഐടിയു പ്രവർത്തകന് വെട്ടേറ്റു. മൂന്നംഗ അംഗ സംഘം ആണ് വെട്ടിയത്. മുട്ടപ്പലം കുന്നുംപുറത്ത് ആൻസി മൻസിലിൽ സുൽഫിക്കറി(47)ന് ആണ് കഴിഞ്ഞദിവസം രാത്രി 7മണിയോടെ വെട്ടേറ്റത്. സുൽഫിക്കറിന്റെ വീടിന്റെ പരിസരത്ത് കഞ്ചാവ് ഉപയോഗം വ്യാപകമാണ്. ഇതിന്റെ കാര്യം സംസാരിക്കാനെന്ന രീതിയിയിൽ സുൽഫിക്കറിനെ വിളിച്ചു കൊണ്ട് പോയി വെട്ടുകയായിരുന്നു. സമീപവാസികളായ മൂന്ന് പേരാണ് വെട്ടിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
അയൽവാസിയായ ഹമീദ് വടിവാൾ എടുത്തു നൽകുകയും മുത്തു എന്നയാൾ സുൽഫിക്കറിനെ വെട്ടുകയായിരുന്നു എന്നുമാണ് ദൃക്‌സാക്ഷി പറയുന്നത്. സുൽഫിക്കർ ഒഴിഞ്ഞു മാറിയെങ്കിലും മുഖത്ത് ആഴത്തിൽ മുറിവേറ്റു. വെട്ടേറ്റ സുൽഫിക്കറിനെ സമീപവാസികൾ വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും എത്തിച്ചു. മുഖത്തെ ആഴത്തിലേറിയ മുറിവിന് 25 ഓളം സ്റ്റിച്ചുകൾ ഉണ്ട്. ആക്രമിച്ച ഹമീദ് , മുത്തു, ആഷിഖ് എന്നിവർ ലഹരിയിൽ ആയിരുന്നു എന്ന് ദൃക്സാക്ഷിയാ അബ്ബാസ് പറഞ്ഞു. സംഭവത്തിൽ അയിരൂർ പോലീസ് മൂന്ന് പേർക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. പ്രതികൾ ഒളിവിലാണെന്നും പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും അയിരൂർ എസ്എച്ച്ഒ ശ്രീജേഷ് പറഞ്ഞു.
Read Also: Online Dating Money Scam : ഓൺലൈൻ ഡേറ്റിങിലൂടെ യുവാവിന് നഷ്ടമായത് 3 ലക്ഷം ഡോളർ
പ്രദേശത്ത് കുടുംബമായി താമസിക്കാൻ കഴിയാത്ത അവസ്ഥയിൽ ആണെന്നും സുൽഫിക്കറിന്റെ ഭാര്യ സുനിതയും പറയുന്നു. ചാവടിമുക്ക് , മുട്ടപ്പലം പ്രദേശങ്ങളിൽ പോലീസിന്റെയും എക്സൈസിന്റെയും കൃത്യമായ ഇടപെടൽ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള നാട്ടുകാർ ആവശ്യപ്പെടുന്നു. പ്രദേശത്ത് ലഹരി ഉപയോഗം വ്യാപകമാണെന്ന് നാട്ടുകാരുടെ പരാതി ഉയർന്നിട്ടു മാസങ്ങളായി. ഇക്കഴിഞ്ഞ മാർച്ച് 31 ന് രാത്രി ലഹരി ഉപയോഗത്തെക്കുറിച്ചു പരാതി നൽകിയ അനു എന്ന ചെറുപ്പാക്കരനെ ക്രൂരമായി മർദ്ദിച്ചിരുന്നു. കൂടാതെ പ്രദേശത്തു നിന്നും കഴിഞ്ഞ ദിവസങ്ങളിൽ വിൽപ്പനക്ക് എത്തിച്ച ഒന്നേകാൽ കിലോ കഞ്ചാവ് എക്സൈസ് പിടികൂടുകയും പ്രതി രക്ഷപ്പെടുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...