അമ്മയെ മൃഗീയമായി മർദ്ദിച്ച് മകൻ; കൊല്ലം സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്; മകനെതിരെ പരാതി ഇല്ലെന്ന് അമ്മ

വീഡിയോയുടെ അടിസ്ഥാനത്തിൽ പോലീസ് ഓമനക്കുട്ടനെതിരെ കേസെടുത്തെങ്കിലും മകനെതിരെ പരാതി നൽകാൻ അമ്മ തയ്യാറായില്ല.

Written by - Zee Malayalam News Desk | Last Updated : Apr 11, 2022, 08:11 PM IST
  • ചവറ സ്വദേശിനിയായ 84 വയസുകാരിയായ ഓമനയെയാണ് മകൻ ഓമനക്കുട്ടൻ കണ്ണിൽചോരയില്ലാത്തവിധം മർദിച്ചത്.
  • വീഡിയോയുടെയും അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
അമ്മയെ മൃഗീയമായി മർദ്ദിച്ച് മകൻ; കൊല്ലം സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്; മകനെതിരെ പരാതി ഇല്ലെന്ന് അമ്മ

കൊല്ലം : മദ്യലഹരിയിൽ എത്തി അമ്മയെ ക്രൂരമായി തല്ലിച്ചതച്ച് മകൻ. മൃഗീയമായി അമ്മയെ മർദ്ദിക്കുന്ന വീഡിയോ പുറത്ത് വന്നതോടെ മകനെതിരെ കൊല്ലം ചവറ പോലീസ് കേസെടുത്തു. 

ചവറ സ്വദേശിനിയായ 84 വയസുകാരിയായ ഓമനയെയാണ് മകൻ ഓമനക്കുട്ടൻ കണ്ണിൽചോരയില്ലാത്തവിധം മർദിച്ചത്. വീഡിയോയുടെയും അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 

ALSO READ : സ്വത്ത് തർക്കത്തിനിടെ മകന്റെ ആസിഡ് ആക്രമണം ; ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

ഓമനയുടെ അയൽവാസിയാണ് മകൻ മർദിക്കുന്ന വീഡിയോ ചിത്രീകരിച്ച് പുറത്ത് വിട്ടത്. പണം ആവശ്യപ്പെട്ടാണ് ഓമനക്കുട്ടൻ അമ്മയെ അതിക്രൂരമായി മർദിക്കുന്നത്. 

നേരത്തെയും ഇത്തരത്തിൽ മദ്യപിച്ചെത്തി ഓമനക്കുട്ടൻ അമ്മയെ മർദിക്കാറുണ്ടെന്ന് അയൽവാസികൾ പോലീസിനോടായി അറിയിച്ചു. മകൻ അമ്മ ഓമനയെ അടിക്കുകയും ചവിട്ട് വലിച്ചിഴക്കുന്നതും അസഭ്യം പറയുന്നത് വീഡിയോയിൽ വ്യക്തമാണ്.

ALSO READ : തൃശൂരിൽ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മകൻ കീഴടങ്ങി

അതേസമയം വീഡിയോയുടെ അടിസ്ഥാനത്തിൽ പോലീസ് ഓമനക്കുട്ടനെതിരെ കേസെടുത്തെങ്കിലും മകനെതിരെ പരാതി നൽകാൻ അമ്മ തയ്യാറായില്ല. മകൻ തന്നെ മർദിച്ചിട്ടില്ലെന്നും തനിക്ക് വീണ് പരിക്കേൽക്കുകയായിരുന്നുയെന്നാണ് അമ്മ ഓമന പോലീസിനോട് പറഞ്ഞിരിക്കുന്നത്. 

ആരോഗ്യപരമായി ബുദ്ധിമുട്ടുള്ള തന്റെ മകന് ആരോ മദ്യം നൽകിയതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്. തന്നെ തള്ളിയിടുകയും മുതുകിൽ ഇടിക്കുകയും മാത്രമാണ് ചെയ്തിട്ടുള്ളത് സംഭവത്തിൽ പരാതിയില്ലെന്ന് അമ്മ പോലീസിനോടായി പറഞ്ഞു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News