Chalakkudy LSD Case:ബ്യൂട്ടി പാര്‍ലറില്‍ നിന്ന് പിടിച്ചത് എല്‍എസ്ഡി അല്ല; ചാലക്കുടി സ്വദേശിനി ജയിലിൽ കിടന്നത് രണ്ടര മാസം

ഇവരിൽ നിന്നും 12 എൽഎസ്ഡി സ്റ്റാംപുമായി പിടിച്ചെന്നു വ്യക്തമാക്കി ചാലക്കുടിയിലെ എക്സൈസ് ഓഫീസ് വാർത്താക്കുറിപ്പും പുറത്തിറക്കിയിരുന്നു

Written by - Zee Malayalam News Desk | Last Updated : Jul 1, 2023, 08:55 AM IST
  • ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ എക്സൈസ് പിടികൂടിയത്
  • പിടിച്ചെടുത്ത എൽഎസ്ഡി സ്റ്റാംപുകൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിരുന്നു
  • കേസിൽ അറസ്റ്റിലായ ഷീല രണ്ടര മാസത്തോളമാണ് ജയിലിൽ കഴിഞ്ഞത്
Chalakkudy LSD Case:ബ്യൂട്ടി പാര്‍ലറില്‍ നിന്ന് പിടിച്ചത് എല്‍എസ്ഡി അല്ല; ചാലക്കുടി സ്വദേശിനി ജയിലിൽ കിടന്നത് രണ്ടര മാസം

തൃശ്ശൂർ: വെട്ടിലായി എക്സൈസ് വകുപ്പ്. ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയില്‍ നിന്ന് പിടികൂടിയത് ലഹരിമരുന്നല്ലെന്ന് പരിശോധന ഫലം. എല്‍എസ്ഡി സ്റ്റാംപ് പിടിച്ചെന്ന പേരിൽ ചാലക്കുടി സ്വദേശിനി ഷീല സണ്ണി ജയിലിൽ കിടന്നത് രണ്ടര മാസമാണ്.

ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ എക്സൈസ് പിടികൂടിയത്. ഇവരിൽ നിന്നും 12 എൽഎസ്ഡി സ്റ്റാംപുമായി പിടിച്ചെന്നു വ്യക്തമാക്കി ചാലക്കുടിയിലെ എക്സൈസ് ഓഫീസ് വാർത്താക്കുറിപ്പും പുറത്തിറക്കിയിരുന്നു. പിടിച്ചെടുത്ത എൽഎസ്ഡി സ്റ്റാംപുകൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിരുന്നു. പരിശോധനയുടെ ഫലം ഇന്നു പുറത്തു വന്നപ്പോഴാണ് പിടിച്ചെടുത്തത് ലഹരിമരുന്ന് അല്ലെന്ന് വ്യക്തമായത്. കേസിൽ അറസ്റ്റിലായ ഷീല രണ്ടര മാസത്തോളമാണ് ജയിലിൽ കഴിഞ്ഞത്.

ALSO READ: പരിശോധന കണ്ട് പേടിച്ചിരുന്നു, പുറത്തിറങ്ങിയപ്പോൾ പൊക്കി; 21 കിലോ കഞ്ചാവ്,കായംകുളം സ്വദേശി അറസ്റ്റിൽ

ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാമ്പുമായി ബ്യൂട്ടി പാർലർ ഉടമയെ പിടികൂടിയെന്നും പാർലറിൽ വരുന്ന യുവതികൾക്ക് ലഹരി വിൽപ്പന നടത്താനാണ് സ്റ്റാമ്പ് സൂക്ഷിതെന്നുമായിരുന്നു എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. പിടിച്ചെടുത്തത്തത് ലഹരി മരുന്നല്ലെന്ന് തെളിഞ്ഞതോടെ എക്സൈസ് വകുപ്പും വെട്ടിലായിരിക്കുകയാണ്. പിടികൂടിയ ഉദ്യോഗസ്ഥനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. തന്നെ കേസിൽ കുടുക്കിയവർക്കെതിരെ നിയമപരമായി മുന്നോട്ട് പോകുവാനാണ് ഷീലയുടെ തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News