Cannabis seized: കോഴിക്കോട് കൊടുവള്ളിയിൽ വൻ കഞ്ചാവ് വേട്ട; 14 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കൊടുവള്ളി തലപ്പെരുമണ്ണ പുൽപറമ്പിൽ ഷബീർ (33) എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. 

Written by - Zee Malayalam News Desk | Last Updated : Feb 26, 2022, 12:18 PM IST
  • കൊടുവള്ളി തലപ്പെരുമണ്ണയിൽ ഇയാൾ നടത്തുന്ന പച്ചക്കറിക്കടയുടെ മറവിലാണ് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്
  • ആന്ധ്രയിലെ വിശാഖപട്ടണത്ത് നിന്ന് എത്തിക്കുന്ന കഞ്ചാവ് മൊത്തവിതരണക്കാർക്ക് എത്തിച്ച് കൊടുക്കുന്നയാളാണ് ഷബീർ
  • പിടികൂടിയ കഞ്ചാവിന് എട്ട് ലക്ഷത്തോളം രൂപ വില വരുമെന്ന് പോലീസ് വ്യക്തമാക്കി
Cannabis seized: കോഴിക്കോട് കൊടുവള്ളിയിൽ വൻ കഞ്ചാവ് വേട്ട; 14 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ വൻ കഞ്ചാവ് വേട്ട. 14 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ കൊടുവള്ളി തലപ്പെരുമണ്ണ പുൽപറമ്പിൽ ഷബീർ (33) എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കോഴിക്കോട് റൂറൽ എസ്പി എ.ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

കൊടുവള്ളി തലപ്പെരുമണ്ണയിൽ ഇയാൾ നടത്തുന്ന പച്ചക്കറിക്കടയുടെ മറവിലാണ് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. ആന്ധ്രയിലെ വിശാഖപട്ടണത്ത് നിന്ന് എത്തിക്കുന്ന കഞ്ചാവ് മൊത്തവിതരണക്കാർക്ക് എത്തിച്ച് കൊടുക്കുന്നയാളാണ് ഷബീർ.

ALSO READ: Crime: വാഹന പരിശോധനക്കിടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ, ഒരാൾ ഓടി രക്ഷപ്പെട്ടു

പിടികൂടിയ കഞ്ചാവിന് എട്ട് ലക്ഷത്തോളം രൂപ വില വരുമെന്ന് പോലീസ് വ്യക്തമാക്കി. ആന്ധ്രയിൽ നിന്ന് കിലോയ്ക്ക് 5000 രൂപയ്ക്ക് കടത്തിക്കൊണ്ടുവരുന്ന കഞ്ചാവ് 25,000 രൂപയ്ക്കാണ് കേരളത്തിൽ വിൽക്കുന്നത്. പ്രതിയെ താമരശേരി കോടതിയിൽ ഹാജരാക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News