കോഴിക്കോട്: ആര്യംകുളം കരിഞ്ചോലയിൽ ഒരു വീട്ടിൽ സൂക്ഷിച്ചുവെച്ചിരുന്ന 2.100 കിലോ ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. മൂന്നുമാസമായി ഇവിടെ കുടുംബസമേതം വാടകയ്ക്ക് താമസിക്കുകയായിരുന്ന അബ്ദുൾ അലിയുടെ വീട്ടിൽ നിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്.
നീഗ്രോ അലിയെന്ന് അറിയപ്പെടുന്ന ഇയാൾ സ്റ്റോർ റൂമിലാണ് ഇത് (Cannabis) സൂക്ഷിച്ച് വച്ചിരുന്നത്. സ്റ്റോർ റൂമിൽ കവറിലും സഞ്ചിയിലുമായി വച്ചിരുന്ന കാഞ്ചവും ത്രാസും പൊലീസ് പൊക്കുകയായിരുന്നു. അബ്ദുൾ അലി മയക്കുമരുന്ന് കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞ് ഇറങ്ങിയിട്ട് ഏതാനും മാസങ്ങളെ ആയിട്ടുള്ളായിരുന്നു.
Also Read: Mumbai: ബേക്കറിയിൽ ലഹരി മരുന്ന് ഉപയോഗിച്ച് കേക്കുണ്ടാക്കൽ; ഒരാൾ കൂടി അറസ്റ്റിൽ
ഇയാളുടെ വീട്ടിൽ രാത്രികാലങ്ങളിൽ ഒരുപാട് പേര് വന്ന് പോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നൽകിയാ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ തൊണ്ടിയോടെ (Marijuana) പൊക്കിയത്. പൊലീസ് വീട്ടിൽ എത്തി പരിശോധന നടത്തിയ സമയത്ത് ഇയാൾ വീട്ടിൽ ഇല്ലായിരുന്നു. ഇയാളുടെ ഭാര്യയും മക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പരിശോധന നടത്തിയത് താമരശ്ശേരി എസ്ഐ അടക്കമുള്ളവർ ചേർന്നാണ്. പൊലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...