Bomb Attack: തലസ്ഥാനത്ത് ഗുണ്ടകളുടെ അഴിഞ്ഞാട്ടം; പോലീസിനുനേരെ വീണ്ടും ബോംബേറ്!

Bomb Attack Against Police: നിഖിൽ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പോലീസ് ഉച്ചയ്ക്ക് പ്രതിയായ ഷെഫീഖിന്റെ വീട്ടിൽ എത്തിയപ്പോഴാണ് പോലീസിനുനേരെ പെട്രോൾ ബോംബെറിഞ്ഞ് ഷെഫീഖ് രക്ഷപെട്ടത്. 

Written by - Zee Malayalam News Desk | Last Updated : Jan 14, 2023, 06:34 AM IST
  • മംഗലപുരത്ത് പോലീസിന് നേരെ ബോംബേറ്
  • പ്രതികളെ പിടികൂടാനെത്തിയ പോലീസിന് നേരെയാണ് രണ്ട് പ്രാവശ്യം ബോംബെറിഞ്ഞത്
  • തലനാരിഴക്കാണ് രണ്ടു തവണയും പോലീസ് രക്ഷപ്പെട്ടത്
Bomb Attack: തലസ്ഥാനത്ത് ഗുണ്ടകളുടെ അഴിഞ്ഞാട്ടം; പോലീസിനുനേരെ വീണ്ടും ബോംബേറ്!

തിരുവനന്തപുരം: മംഗലപുരത്ത് പോലീസിന് നേരെ ബോംബേറ്. മംഗലാപുരത്ത് പായ്ച്ചിറയിൽ പണത്തിനായി യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിലെ  പ്രതികളെ പിടികൂടാനെത്തിയ പോലീസിന് നേരെയാണ് രണ്ട് പ്രാവശ്യം ബോംബെറിഞ്ഞത്. തലനാരിഴക്കാണ് രണ്ടു തവണയും പോലീസ് രക്ഷപ്പെട്ടത്. കേസിലെ മുഖ്യപ്രതി ഷെഫീഖാണ് ആക്രമിച്ചത്. ഇയാളെ കസ്റ്റഡിയിലെടുക്കാൻ ഇന്നലെ പോലീസ് വീട്ടിലെത്തിയപ്പോഴാണ് ബോംബാക്രമണം. 

Also Read: കൊല്ലാൻ ഉദ്ദേശിച്ചത് മറ്റൊരാളെ മരിച്ചത് സുഹൃത്ത്; മദ്യം കഴിച്ച് യുവാവ് മരിച്ച സംഭവത്തിൽ ട്വിസ്റ്റ്

നിഖിൽ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പോലീസ് ഉച്ചയ്ക്ക് പ്രതിയായ ഷെഫീഖിന്റെ വീട്ടിൽ എത്തിയപ്പോഴാണ് പോലീസിനുനേരെ പെട്രോൾ ബോംബെറിഞ്ഞ് ഷെഫീഖ് രക്ഷപെട്ടത്. ഷെഫീഖ് രക്ഷപ്പെട്ടെങ്കിലും അയാളുടെ അമ്മയെയും സഹോദരനേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശേഷം രാത്രിയിൽ ഷെഫീഖ് അവിടെയെത്തിയെന്ന വിവരം അറിഞ്ഞ പോലീസ് വീട് വളഞ്ഞപ്പോൾ ഷെഫീഖ് വീണ്ടും ബോംബാക്രമണം നടത്തി. ശേഷം ഷെഫീഖ് രക്ഷപ്പെട്ടുവെന്നാണ് വിവരം. ആറ്റങ്ങൾ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഒരു സംഘം പോലീസ്  സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.   

ഷെഫീക്കിന്റെ വീട്ടിൽ നിന്നും ലഹരി വസ്തുക്കൾ അടങ്ങിയ ബാഗും പോലീസ് കണ്ടെടുത്തിട്ടുണ്ട്.  ഈ ബാഗ് പൊലീസ് എത്തുന്നതിന് മുൻപ് ഷെഫീഖിൻ്റെ ഉമ്മ വീടിന് സമീപം ഒളിപ്പിച്ചിരുന്നു. ഈ വിവരം നാട്ടുകാർ അറിയിച്ചെങ്കിലും പോലീസ് പരിശോധിച്ചിരുന്നില്ല. പുത്തൻതോപ്പ് സ്വദേശി നിഖിൽ നോർബെറ്റിനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയത് ബുധനാഴ്ചയാണ്.  സ്വർണകവർച്ചയുൾപ്പെടെ നിരവധിക്കേസുകളിൽ പ്രതികളായ ഷെഫീക്ക്, ഷെമീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തട്ടികൊണ്ടുപോകൽ. 

ഷെഫീക്കിൻെറ വീട്ടിൽ കൊണ്ടുപോയ നിഖിലിനെ ഇവർ മർദ്ദിച്ചു. കഞ്ചാവ് കേസിലെ പ്രതിയാണ് ഈ നിഖിൽ നോർബറ്റ്. നിഖിലിനെ മോചിപ്പിക്കാൻ അച്ഛനെ വിളിച്ച് അഞ്ചുലക്ഷം രൂപയാണ് ഗുണ്ടാസംഘം ആവശ്യപ്പെട്ടത്. പണം എത്തിക്കാനായി ലൊക്കേഷനും അയച്ചു കൊടുത്തു. ഈ ലോക്കേഷൻ കേന്ദ്രീകരിച്ച് കഴക്കൂട്ടം പൊലിസ് സ്ഥലത്ത് എത്തിയപ്പോൾ പ്രതികൾ നിഖിലിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ഷെഫീഖിനെ അറസ്റ്റുചെയ്യാൻ പോലീസ് എത്തിയപ്പോഴാണ് ഗുണ്ടകളുടെ അഴിഞ്ഞാട്ടം നടന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News