Crime News: ബെം​ഗളൂരുവിൽ ബൈക്ക് ടാക്സിയിൽ മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ!

Crime News: ഹാവേരി സ്വദേശിയായ ഡ്രൈവറാണ് പിടിയിലായത്. ബെംഗളൂരുവിൽ താമസിക്കുന്ന കൊട്ടാരക്കര സ്വദേശിനിയായ സാമൂഹിക പ്രവർത്തകയ്ക്ക് നേരെയാണ് ഇയാൾ യാത്രയ്ക്കിടെ നഗ്നതാ പ്രദർശനം നടത്തിയത്.

Written by - Zee Malayalam News Desk | Last Updated : Jul 25, 2023, 09:19 AM IST
  • ബൈക്ക് ടാക്സിയിൽ യാത്ര ചെയ്ത മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമാം നടത്തിയ പ്രതി പിടിയിൽ
  • ഹാവേരി സ്വദേശിയായ ഡ്രൈവറാണ് പിടിയിലായത്
  • ബെംഗളൂരുവിൽ താമസിക്കുന്ന കൊട്ടാരക്കര സ്വദേശിനിയ്ക്കു നേരെയാണ് യാത്രയ്ക്കിടെ നഗ്നതാ പ്രദർശനം നടത്തിയത്
Crime News: ബെം​ഗളൂരുവിൽ ബൈക്ക് ടാക്സിയിൽ മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ!

ബെം​ഗളൂരു: ബെംഗളുരുവിൽ ബൈക്ക് ടാക്സിയിൽ യാത്ര ചെയ്ത മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമാം നടത്തിയ പ്രതി പിടിയിൽ.  ഹാവേരി സ്വദേശിയായ ഡ്രൈവറാണ് പിടിയിലായത്. ബെംഗളൂരുവിൽ താമസിക്കുന്ന കൊട്ടാരക്കര സ്വദേശിനിയായ സാമൂഹിക പ്രവർത്തകയ്ക്ക് നേരെയാണ് ഇയാൾ യാത്രയ്ക്കിടെ നഗ്നതാ പ്രദർശനം നടത്തിയത്. ഒരുവിധമാണ് ജീവനും കൊണ്ട് അക്രമിയിൽ നിന്നും താൻ രക്ഷപ്പെട്ടതെന്നും ബൈക്കിൽ നിന്ന് ഇറങ്ങിയ ശേഷവും പ്രതി ഫോണിലൂടെയും വാട്സാപ്പിലൂടെയും അശ്ലീല സന്ദേശങ്ങളയച്ചെന്നും അതിക്രമത്തിനിരയായ യുവതി പറഞ്ഞു.

Also Read: Manipur Horror Update: മണിപ്പൂരിൽ സ്ത്രീകളെ ന​ഗ്നരാക്കി പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

മണിപ്പൂരിൽ സ്ത്രീകൾക്കെതിരെയുണ്ടായ അതിക്രമങ്ങൾക്കെതിരെ വനിതാ സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി കഴിഞ്ഞു  മടങ്ങവേയാണ് യുവതിക്ക് അതിക്രമം നേരിടേണ്ടി വന്നത്. ബൈക്കിൽ മടങ്ങവേ ആളൊഴിഞ്ഞ പ്രദേശത്തുവച്ച് യുവതി കാണവേ ഇയാൾ സ്വയംഭോഗം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. ഇതോടെ ഇയാൾ തന്നെ  ആക്രമിക്കുമോയെന്ന് ഭയന്ന യുവതി വീടിന് ഇരുന്നൂറ് മീറ്റർ അകലെ ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. എന്നാൽ ഇതിന് ശേഷവും ഇയാൾ യുവതിയുടെ നമ്പറിലേക്ക് തുടർച്ചയായി ഫോൺ ചെയ്യുകയും അശ്ലീല മെസ്സേജുകൾ അയക്കുയും ചെയ്തു. ഈ സന്ദേശം സ്ക്രീൻഷോട്ട് സഹിതം പെൺകുട്ടി ട്വിറ്ററിൽ പങ്കുവെച്ചതോടെ വിഷയം വലിയ രീതിയിൽ  ചർച്ചയാവുകയും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Also Read: ബുധൻ ചിങ്ങ രാശിയിലേക്ക്; ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടം!

താൻ ഓട്ടോറിക്ഷ ബുക്ക് ചെയ്തിട്ട് കിട്ടാഞ്ഞതിനാലാണ് ബൈക്ക് ടാക്സി ബുക്ക് ചെയ്തതെന്ന് പറഞ്ഞ യുവതി തൻ മൊബൈൽ ആപ്പ് വഴി ബുക്ക് ചെയ്ത ബൈക്കിലല്ല ഡ്രൈവറെത്തിയതെന്നും പറഞ്ഞു. പ്രതി സുഹൃത്തിന്‍റെ റാപ്പിഡോ അക്കൗണ്ട് ദുരുപയോഗം ചെയ്താണ് റൈഡിന് എത്തിയതെന്ന് പോലീസ് പറഞ്ഞു. യുവാവിന്റെ അറസ്റ്റിന് പിന്നാലെ ഡ്രൈവറേയും ജോലിയിൽ നിന്നും പുറത്താക്കിയതായി റാപ്പിഡോ അറിയിച്ചതായും യുവതി പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News