SFI പ്രവർത്തകനെ കുത്തിക്കൊന്നു; മരിച്ചത് ഇടുക്കി എഞ്ചിനിയറിങ് കോളേജിലെ വിദ്യാർഥി

തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിനിടെ കൊലപാതകം സംഭവിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jan 10, 2022, 02:31 PM IST
  • കണ്ണൂർ സ്വദേശിയാണ്.
  • കൊലയ്ക്ക് പിന്നിൽ KSU- യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് എസ്എഫ്ഐ ആരോപിക്കുന്നു.
  • ധീരജിനെ കുത്തിയവർ കൃത്യം നടത്തിയതിന് ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
  • വിദ്യാർഥിയുടെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
SFI പ്രവർത്തകനെ കുത്തിക്കൊന്നു; മരിച്ചത് ഇടുക്കി എഞ്ചിനിയറിങ് കോളേജിലെ വിദ്യാർഥി

ഇടുക്കി : ഇടുക്കി എസ്എഫ്എഐ പ്രവർത്തകനായ എഞ്ചിനിയറിങ് വിദ്യാർഥിയെ കുത്തിക്കൊന്നു. ഇടുക്കി പൈനാവ് സർക്കാർ എഞ്ചിനിയറിങ് കോളേജിലെ (Idukki Govt Engineering College) വിദ്യാർഥി ധീരജാണ് കൊല്ലപ്പെട്ടത്. കണ്ണൂർ സ്വദേശിയാണ്. കമ്പ്യൂട്ടർ സയൻസ് ഏഴാം സെമസ്റ്റർ വിദ്യാർഥിയാണ് കൊല്ലപ്പെട്ട ധീരജ്. (SFI Worker Hacked To Death)

കൊലയ്ക്ക് പിന്നിൽ KSU- യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് എസ്എഫ്ഐ ആരോപിക്കുന്നു. ധീരജിനെ കുത്തിയവർ കൃത്യം നടത്തിയതിന് ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിനിടെ കൊലപാതകം സംഭവിച്ചത്. പുറത്ത് നിന്നെത്തിയ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് എസ്എഫ്ഐ. നിഖിൽ പൈലി എന്നയാളാണ് ആക്രമിച്ചതെന്ന് സിപിഎം.

ധീരജിനെ കൂടാതെ മറ്റൊരു എസ്എഫ്ഐ പ്രവർത്തകനും കുത്തേറ്റു. കുത്തേറ്റ മറ്റെ പ്രവർത്തകന്റെ നില ഗുരുതരം. വിദ്യാർഥിയുടെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ധീരജിന്റെ കഴുത്തിനാണ് കുത്തേറ്റത്.

കോളേജിന്റെ ഗേയ്റ്റിന്റെ പുറത്താണ് സംഘർഷം നടന്നതെന്ന് പ്രിൻസിപ്പൽ അറിയിച്ചു. 

ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുക.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News