Crime: മ്യൂസിയത്ത് വീണ്ടും യുവതിക്ക് നേരെ അതിക്രമം; കേസെടുത്ത് പോലീസ്

സാഹിത്യ ഫെസ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് സ്ത്രീക്ക് നേരെ അതിക്രമം നടന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 4, 2023, 10:43 AM IST
  • അതിക്രമത്തിനിടെ യുവതിയുടെ കഴുത്തിനും മുഖത്തും അടിയേറ്റു.
  • സംഭവത്തിൽ ലൈംഗിക അതിക്രമത്തിന് പോലീസ് കേസെടുത്തു.
  • മാല മോഷ്ടിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.
Crime: മ്യൂസിയത്ത് വീണ്ടും യുവതിക്ക് നേരെ അതിക്രമം; കേസെടുത്ത് പോലീസ്

തിരുവനന്തപുരം: മ്യൂസിയത്ത് വീണ്ടും സ്ത്രീയ്ക്ക് നേരെ അതിക്രമം. ബൈക്കിൽ എത്തിയ രണ്ടംഗസംഘമാണ് സ്ത്രീയെ ആക്രമിച്ചത്. ഇന്നലെ രാത്രി 11.45ന് കനക നഗർ റോഡിലാണ് സംഭവം. സാഹിത്യ ഫെസ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് സ്ത്രീക്ക് നേരെ അതിക്രമം നടന്നത്. അതിക്രമത്തിനിടെ യുവതിയുടെ കഴുത്തിനും മുഖത്തും അടിയേറ്റു. സംഭവത്തിൽ ലൈംഗിക അതിക്രമത്തിന് പോലീസ് കേസെടുത്തു. മാല മോഷ്ടിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. മ്യൂസിയം പരിസരത്ത് പ്രഭാതസവാരിയ്ക്ക് ഇറങ്ങിയ യുവതി ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് അധിക നാൾ ആയില്ല. അതിന് മുൻപ് ആണ് വീണ്ടും മ്യൂസിയം പരിസരത്ത് ഒരു യുവതിക്ക് നേരെ ആക്രമണം നടക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News