Crime News: വയനാട് കൽപ്പറ്റ ബൈപ്പാസിലെ തട്ടുകടയ്ക്ക് നേരെ ആക്രമണം; മോഷണശ്രമം ഉണ്ടായെന്നും പരാതി

Street Food: റാട്ടക്കൊല്ലി സ്വദേശി ശാരദ, വേലായുധൻ എന്നിവർ നടത്തുന്ന കടയ്ക്ക്‌ നേരെയാണ്‌ സാമൂഹ്യവിരുദ്ധരുടെ അക്രമണമുണ്ടായത്‌.‌

Written by - Zee Malayalam News Desk | Last Updated : Jun 15, 2024, 07:08 PM IST
  • കടയ്ക്ക് മുന്നിലെ ഷീറ്റുകൾ നശിപ്പിക്കുകയും കടക്ക്‌ കേടുപാടുകളുണ്ടാക്കുകയും ചെയ്തു‌
  • രാവിലെ കടയിലെത്തിയപ്പോഴാണ് കട നശിപ്പിച്ച സംഭവം ശ്രദ്ധയിൽപ്പെടുന്നത്
Crime News: വയനാട് കൽപ്പറ്റ ബൈപ്പാസിലെ തട്ടുകടയ്ക്ക് നേരെ ആക്രമണം; മോഷണശ്രമം ഉണ്ടായെന്നും പരാതി

വയനാട്: കൽപ്പറ്റ ബൈപ്പാസിലെ തട്ടുകട  സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. റാട്ടക്കൊല്ലി സ്വദേശി ശാരദ, വേലായുധൻ എന്നിവർ നടത്തുന്ന കടക്ക്‌ നേരെയാണ്‌ സാമൂഹ്യവിരുദ്ധരുടെ അക്രമണമുണ്ടായത്‌.‌ സംഭവത്തിൽ കൽപ്പറ്റ പോലീസിൽ പരാതി നൽകി. ഇന്നലെ അർദ്ധരാത്രിയോടെയാണ്‌ സംഭവം. കടയ്ക്ക് മുന്നിലെ ഷീറ്റുകൾ നശിപ്പിക്കുകയും കടക്ക്‌ കേടുപാടുകളുണ്ടാക്കുകയും ചെയ്തു‌.

രാവിലെ കടയിലെത്തിയപ്പോഴാണ് കട നശിപ്പിച്ച സംഭവം ശ്രദ്ധയിൽപ്പെടുന്നത്. മോഷണ ശ്രമവും നടന്നിട്ടുണ്ട്. ആദ്യമായിട്ടാണ് ഇത്തരം സംഭവമെന്നും പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും വേലായുധൻ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ കൽപ്പറ്റ പോലീസ്‌ സ്ഥലത്തെത്തി പരിശോധന നടത്തി.

ALSO READ: കണ്ണൂർ ചാലക്കരയിൽ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്; സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍

ആറുമാസം മുൻപാണ് ചെന്നലോട് വെറ്റിനറിയിൽ ആശുപത്രിയിൽ നിന്നും റിട്ടയേഡ് ആയ ഭാര്യ ശാരദയൊടൊപ്പം, വേലായുധനും കൽപ്പറ്റ ബൈപ്പാസിലെ പുൽപ്പാറക്ക് സമീപത്തെ തട്ടുകടയിൽ കച്ചവടം തുടങ്ങിയത്. കഴിഞ്ഞ 30 വർഷമായി ബാങ്കിൽ ജോലി ചെയ്തിരുന്ന വേലായുധൻ കഴിഞ്ഞ മെയ് മാസമാണ് വിരമിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News