Anupama Baby Adoption Controversy : ദത്ത് വിവാദത്തിൽ കുടുംബ കോടതി ശിശുക്ഷേമ സമിതിയെ വിമർശിച്ചു

അന്വേഷണം പൂർത്തിയാക്കാൻ 30 ദിവസത്തെ സമയം നൽകണമെന്ന് ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു.

Written by - Zee Malayalam News Desk | Last Updated : Nov 20, 2021, 02:12 PM IST
  • തിരുവനന്തപുരം കുടുംബകോടതിയാണ് വാദം കേട്ടത്.
  • മാത്രമല്ല കേസിൽ ദത്ത് വിവാദത്തിന്റെ വ്യക്തമായ വിവരങ്ങൾ ശിശുക്ഷേമ സമിതി നൽകിയിട്ടില്ലെന്നും ലൈസൻസിൽ വ്യക്തത നൽകണമെന്നും കോടതി ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
  • അതേസമയം അന്വേഷണം പൂർത്തിയാക്കാൻ 30 ദിവസത്തെ സമയം നൽകണമെന്ന് ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു.
  • മാത്രമല്ല ദത്ത് വിവാദത്തിലെ അന്വേഷണം നിലവിൽ അവസാന ഘട്ടത്തിലാണെന്നും, ഉടൻ പൂർത്തിയാക്കുമെന്നും സമിതി കോടതിയെ അറിയിച്ചിട്ടുണ്ട്.
Anupama Baby Adoption Controversy : ദത്ത് വിവാദത്തിൽ കുടുംബ കോടതി ശിശുക്ഷേമ സമിതിയെ  വിമർശിച്ചു

Kochi : അനുപമയുടെ കുഞ്ഞിനെ അമ്മയറിയാതെ (Anupama CHild Adoption Controversy) ദത്ത് നൽകിയെന്ന വിവാദത്തിൽ കുടുംബകോടതി (Family COurt) ശിശുക്ഷേമ സമിതിയെ (Child Welfare Committie) വിമർശിച്ചു. തിരുവനന്തപുരം കുടുംബകോടതിയാണ് വാദം കേട്ടത്. മാത്രമല്ല കേസിൽ ദത്ത് വിവാദത്തിന്റെ വ്യക്തമായ വിവരങ്ങൾ ശിശുക്ഷേമ സമിതി നൽകിയിട്ടില്ലെന്നും ലൈസൻസിൽ വ്യക്തത നൽകണമെന്നും കോടതി ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അന്വേഷണം പൂർത്തിയാക്കാൻ 30 ദിവസത്തെ സമയം നൽകണമെന്ന് ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു.

മാത്രമല്ല ദത്ത് വിവാദത്തിലെ അന്വേഷണം നിലവിൽ അവസാന ഘട്ടത്തിലാണെന്നും, ഉടൻ പൂർത്തിയാക്കുമെന്നും സമിതി കോടതിയെ അറിയിച്ചിട്ടുണ്ട്.  കുഞ്ഞിനെ തിരിച്ചെത്തിക്കാൻ കേരളത്തിൽ നിന്ന് നാല് ഉദ്യോഗസ്ഥർ ആന്ധ്രാപ്രാദേശിലേക്ക് തിരിച്ചിട്ടുണ്ട്. കുട്ടിയെ ഉടൻ തന്നെ തിരികെ കേരളത്തിലെത്തിക്കും. കുട്ടിയെ ദത്തടുത്ത ദമ്പതികളുടെ സൗകര്യം കൂടി കണക്കിലെത്താണ് കുട്ടിയെ തിരിക്കെയെത്തിക്കുന്നത്.

ALSO READ: Anupama Child Adoption Controversy : ദത്ത് വിവാദത്തിൽ അന്വേഷണം അവസാനഘട്ടത്തിലേക്ക് കടന്നു; ശിശുക്ഷേമ വകുപ്പിനെതിരെയും മൊഴി

വിവാദത്തിൽ (Anupama Child Adoption Controversy) 5 ദിവസങ്ങൾക്കുള്ളിൽ കുഞ്ഞിനെ തിരികെ എത്തിക്കണമെന്ന് ചൈൽഡ് വെൽഫെയർ കമ്മറ്റി (Child Welfare Committie) ഉത്തരവിറക്കിയിരുന്നു. കുട്ടിയെ തിരികെ എത്തിച്ചതിന് ശേഷം മാത്രമേ അന്വേഷണം കൊടുത്താൽ പുരോഗമിക്കുകയുള്ളൂ. കുട്ടിയെ തിരികെ എത്തിച്ചതിന് ശേഷം ഡിഎൻഎ ടെസ്റ്റ് അടക്കമുള്ള ടെസ്റ്റുകൾ നടത്തും. കുഞ്ഞിനെ തിരികെയെത്തിച്ചതിനെ ശേഷം മാത്രമേ അന്വേഷണം പുരോഗമിക്കുകയുള്ളൂവെന്ന സാഹചര്യത്തിലാണ്  കുഞ്ഞിനെ തിരികെഎത്തിക്കാൻ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ALSO READ: Anupama Child Adoption Controversy : ദത്ത് വിവാദത്തിൽ കുഞ്ഞിനെ അഞ്ച് ദിവസങ്ങൾക്കുള്ളിൽ തിരികെ എത്തിക്കണമെന്ന് സിഡബ്ള്യുസി ഉത്തരവിട്ടു

വിവാദത്തിൽ അന്വേഷണം (Investigation) അവസാനഘട്ടത്തിലേക്ക് കടന്നു. കേസിൽ ദത്ത് നടപടികൾ നിർത്തിവെക്കാൻ ശിശു ക്ഷേമ സമിതി നടപടികൾ സ്വീകരിച്ചില്ലായെന്ന് തെളിയിക്കുന്ന മൊഴികളും ശേഖരിച്ചിട്ടുണ്ട്. ഈ മൊഴികൾ കേസിൽ നിര്ണായകമാകുമെന്നാണ് കരുതുന്നത്. കൂടാതെ വിഷയത്തിൽ ആദ്യം സിറ്റിംഗ് നടത്തിയിട്ടുണ്ട് പോലീസിനെ അറിയിച്ചില്ലെന്നത്തും പോലീസ് പരിഗണിക്കും.

ALSO READ: Anupama Child Adoption Controversy : കുഞ്ഞിനെ എത്രയും പെട്ടെന്ന് സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവുമായി അനുപമ

കേസിൽ ദത്ത് നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ചൈൽഡ് വെൽഫെയർ കമ്മീഷൻ നടപടികൾ സ്വീകരിച്ചില്ലെന്നുള്ളതിന്റെ തെളുവുകൾ കസിന്റെ ആദ്യ ഘട്ടത്തിൽ തന്നെ പൊലീസ് ശേഖരിച്ചിരുന്നു. കൂടാതെ കുട്ടിയെ ദത്ത് നൽകുന്നതിന് മുമ്പ് തന്നെ അനുപമ പരാതിയുമായി ചൈൽഡ് വെൽഫെയർ കമ്മീഷനെ സമീച്ചിരുന്നുവെന്നും  എന്നാൽ നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News