Kollam Child Missing Case: തിങ്കളാഴ്ച മറ്റൊരു ശ്രമവും, മുഖം മറച്ചു നിന്ന സ്ത്രീ, ആരാണെന്ന് ചോദിച്ചതോടെ പുറത്തേക്ക് ഓടി; കാത്തുനിന്ന ആളിനൊപ്പം കടന്നു

ചുരിദാർ ധരിച്ച ഒരു സ്ത്രീ വീടിന് സമീപത്തായി മറച്ചു നിൽക്കുന്നതു കണ്ടത് ഇവരുടെ മകളാണ്. കുട്ടി പുറത്തേക്ക് ചാടിയിറങ്ങി എത്തിയതും സ്ത്രീ ഗേറ്റ് കടന്ന് റോഡിലേക്ക് കടന്നു

Written by - Zee Malayalam News Desk | Last Updated : Nov 28, 2023, 10:59 AM IST
  • ചുരിദാർ ധരിച്ച ഒരു സ്ത്രീ വീടിന് സമീപത്തായി മറച്ചു നിൽക്കുന്നതു കണ്ടത് ഇവരുടെ മകളാണ്
  • ഇവിടെയുണ്ടായിരുന്ന മഞ്ഞ സ്കൂട്ടറിൽ കാത്ത് നിന്നയാളുമൊത്ത് രക്ഷപ്പെടുകയായിരുന്നു
  • സഹോദരനൊപ്പം ട്യൂഷന്‍ പോകുന്നതിനിടെയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്
Kollam Child Missing Case: തിങ്കളാഴ്ച മറ്റൊരു ശ്രമവും, മുഖം മറച്ചു നിന്ന സ്ത്രീ, ആരാണെന്ന് ചോദിച്ചതോടെ പുറത്തേക്ക് ഓടി; കാത്തുനിന്ന ആളിനൊപ്പം കടന്നു

കൊല്ലം: അബിഗേൽ സാറയെ തട്ടിക്കൊണ്ട് പോയതിന് മുൻപ് 10 കിലോമീറ്റർ ദൂരെ മറ്റൊരു സംഭവം ഉണ്ടായി. താന്നിവിള പനയ്ക്കൽ ജംക്‌ഷന് സമീപത്തെ വീട്ടിലാണ് ഇത്തരമൊരു സംഭവം ഉണ്ടായത്. സൈനികനായ ആർ‌.ബിജുവിന്റെയും ചിത്രയുടെയും വീട്ടിലാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകൽ ശ്രമം നടന്നത്. 

ചുരിദാർ ധരിച്ച ഒരു സ്ത്രീ വീടിന് സമീപത്തായി മറച്ചു നിൽക്കുന്നതു കണ്ടത് ഇവരുടെ മകളാണ്. കുട്ടി പുറത്തേക്ക് ചാടിയിറങ്ങി എത്തിയതും സ്ത്രീ ഗേറ്റ് കടന്ന് റോഡിലേക്ക് കടന്നു. ഇവിടെയുണ്ടായിരുന്ന മഞ്ഞ സ്കൂട്ടറിൽ കാത്ത് നിന്നയാളുമൊത്ത് രക്ഷപ്പെടുകയായിരുന്നു. ഇതിന് തൊട്ട് പിന്നാലെ കുട്ടിയുടെ അമ്മ  സമൂഹ മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് പോസ്റ്റ് ചെയ്തിരുന്നു. ഇതിന് ഒരു മണിക്കൂറിനു ശേഷമാണ് ഒ‍ായൂരിൽ അബിഗേലിനെ തട്ടിക്കൊണ്ടുപോയത്.

സഹോദരനൊപ്പം ട്യൂഷന്‍ പോകുന്നതിനിടെയാണ് ഓയൂർ സ്വദേശി റെജിയുടെ മകൾ അബിഗേൽ സാറയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്.  നാലുപേരാണ് കാറിലെത്തിയതെന്നും അമ്മക്ക് കൊടുക്കാനായി ഒരു പേപ്പർ കൊടുക്കാൻ നീട്ടിയെന്നും ഇല്ലെന്ന് പറഞ്ഞപ്പോൾ കുട്ടിയെ വലിച്ചിടുകയുമായിരുന്നെന്ന് കസേരയുടെ സഹോദരൻ പറഞ്ഞു. അതേസമയം പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാ ചിത്രം  പോലീസ് പുറത്ത് വിട്ടു.  ശക്തമായ പരിശോധനയാണ് സംസ്ഥാനത്താകെ നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News