കൊല്ലം: ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ രേഖാ ചിത്രം പോലീസ് പുറത്തുവിട്ടു. പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം പോലീസ് രേഖാ ചിത്രം തയ്യാറാക്കിയത്. രേഖാ ചിത്രത്തിലുള്ള ആള്‍ക്കൊപ്പം വന്ന സ്ത്രീയാണ് കാണാതായ പെണ്‍കുട്ടിയുടെ മാതാവിനെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്. ഇവരുടെ രേഖാചിത്രവും ഉടൻ പുറത്തുവിട്ടേക്കും എന്നാണ് റിപ്പോർട്ട്.
Also Read: Kollam Child Missing: കുട്ടിയെ കാണാതായ സംഭവം: അമ്മയെ വിളിച്ച് 5 ലക്ഷം രൂപ ആവശ്യപ്പെട്ടു
ചിത്രത്തിലുള്ള ആള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീയുടെയും മറ്റൊരു പുരുഷന്റെയും മുഖം വ്യക്തമായിരുന്നില്ലെന്ന് കടയുടമയും നാട്ടുകാരനായ ഒരാളും പോലീസിന് മൊഴി നല്‍കിയതായിട്ടാണ് സൂചന. കടയില്‍ എത്തിയ പുരുഷനെ കണ്ടാല്‍ തിരിച്ചറിയുമെന്ന് കടയുടമയായ സ്ത്രീ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പാരിപ്പള്ളിക്കു സമീപം കുളമട കിഴക്കനേല എൽപിഎസിന് അടുത്തുള്ള കടയിൽ വന്ന സ്ത്രീയും പുരുഷനുമാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ വിളിച്ചതെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Also Read: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയതായി പരാതി
ഏഴര മണിയോടെ കട അടയ്ക്കാന്‍ നേരത്താണ് ഒരു പുരുഷനും സ്ത്രീയും എത്തിയതെന്നും ഇവർ ഫോണ്‍ എടുത്തിട്ടില്ലെന്നും എന്തൊക്കെ സാധനങ്ങള്‍ വേണമെന്ന് ചോദിക്കട്ടെയെന്നും പറഞ്ഞാണ് സ്ത്രീ മൊബൈല്‍ ചോദിച്ചത്. അവര്‍ ഫോണ്‍ വിളിച്ച് കൊണ്ട് അല്‍പ്പം ദൂരം മാറി നിന്നു. ഈ സമയത്ത് പുരുഷന്‍ ബിസ്‌ക്കറ്റ്, റെസ്‌ക്ക്, തേങ്ങ എന്നിവ വാങ്ങുകയിരുന്നു. വാങ്ങിയ സാധനങ്ങള്‍ പൊതിഞ്ഞ് കൊണ്ടിരിക്കുമ്പോഴേക്കും സ്ത്രീ ഫോണ്‍ തിരിച്ചു തന്നുവെന്നും. വന്ന പുരുഷന്‍ മാസ്‌ക് ധരിച്ചിട്ടില്ലായിരുന്നുവെന്നും. യുവതി ഷാള്‍ ഉപയോഗിച്ച് തല മറച്ചിരുന്നുവെന്നും. പുരുഷന് അത്യാവശ്യം പൊക്കമുള്ള 50 വയസ് തോന്നിക്കുന്ന ഒരാളാണ്. സ്ത്രീക്ക് ഏകദേശം 35 വയസ് തോന്നിക്കുമെന്നും. ഇരുവരെയും കണ്ടാല്‍ തിരിച്ചറിയുമെന്നുമാണ് കടയുടമ പറയുന്നത്. അതേസമയം, ഇവർ വന്ന ഓട്ടോയില്‍ മൂന്നു പേരുണ്ടായിരുന്നെന്ന് പ്രദേശത്തുണ്ടായിരുന്ന ഒരാൾ പറഞ്ഞിരുന്നു.
Also Read: ഇന്ന് ഹനുമത് കൃപയാൽ ഈ രാശിക്കാരുടെ എല്ലാ കഷ്ടതകളും മാറും ഒപ്പം ധനനേട്ടവും !
സഹോദരനൊപ്പം ട്യൂഷന്‍ പോകുന്നതിനിടെയാണ് ഓയൂർ സ്വദേശി റെജിയുടെ മകൾ അബിഗേൽ സാറയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. നാലുപേരാണ് കാറിലെത്തിയതെന്നും അമ്മക്ക് കൊടുക്കാനായി ഒരു പേപ്പർ കൊടുക്കാൻ നീട്ടിയെന്നും ഇല്ലെന്ന് പറഞ്ഞപ്പോൾ കുട്ടിയെ വലിച്ചിടുകയുമായിരുന്നെന്ന് കസേരയുടെ സഹോദരൻ പറഞ്ഞു.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.