Ranjith Murder| രൺജീത്ത് വധക്കേസിൽ നിർണ്ണായക തെളിവുകൾ കയ്യിലുണ്ടെന്ന് എ.ഡി.ജി.പി

രൺജിത് വധക്കേസിൽ 12 പേരാണ് ഉൾപ്പെട്ടതായി സംശയിക്കുന്നത്. ഇവരിൽ ആരും പിടിയിലായിട്ടില്ല.

Written by - Zee Malayalam News Desk | Last Updated : Dec 25, 2021, 05:12 PM IST
  • ഷാൻ വധക്കേസിൽ മാത്രമാണ് പോലീസിന് കാര്യമായ തുമ്പുള്ളത്
  • രൺജിത് വധക്കേസിൽ 12 പേരാണ് ഉൾപ്പെട്ടതായി സംശയിക്കുന്നത്
  • കൊലപാതകം അവസാനിപ്പിക്കാൻ ആരുടെ കാല് പിടിക്കാനും തയ്യറാണെന്ന് രൺജീതിൻറെ വീട് സന്ദർശിച്ച സുരേഷ് ഗോപി എം.പി
Ranjith Murder| രൺജീത്ത് വധക്കേസിൽ നിർണ്ണായക തെളിവുകൾ കയ്യിലുണ്ടെന്ന് എ.ഡി.ജി.പി

ആലപ്പുഴ: ആലപ്പുഴ രൺജീത് വധക്കേസിൽ നിർണ്ണായക തെളിവുകൾ പലതും കയ്യിലുണ്ടെന്ന് എ.ഡി.ജി.പി വിജയ് സാക്കറെ. ആയുധങ്ങൾ കണ്ടെടുക്കാനുള്ള  പരിശോധന തുടരുകയാണ്. പ്രതികളെല്ലാം സംസ്ഥാനത്തിൻറെ പുറത്താണ്.കേസിൻറെ സൂത്രധാരൻമാരെ കണ്ടെത്തുകയും  തക്ക ശിക്ഷ വാങ്ങി നൽകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഷാൻ വധക്കേസിൽ മാത്രമാണ് പോലീസിന് കാര്യമായ തുമ്പുള്ളത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേർ പിടിയിലായിട്ടുണ്ട്. രൺജിത് വധക്കേസിൽ 12 പേരാണ് ഉൾപ്പെട്ടതായി സംശയിക്കുന്നത്. ഇവരിൽ ആരും പിടിയിലായിട്ടില്ല.

Also Read: ഷാൻ വധക്കേസ് | 5 പേർ പിടിയിൽ, കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെന്ന് സൂചന

 
 

രൺജീത് കേസിൽ ഗൂഢാലോചന ഉണ്ടായിരുന്നോ അല്ലെങ്കിൽ എന്തായിരുന്നു ഇവരുടെ യഥാർത്ഥ പദ്ധതി എന്നത് സംശയിച്ച് ഇപ്പോഴും അവ്യക്തതയുണ്ട്. അതേസമയം രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കാൻ ആരുടെ കാല് പിടിക്കാനും തയ്യറാണെന്ന് രൺജീതിൻറെ വീട് സന്ദർശിച്ച സുരേഷ് ഗോപി എം.പി പറഞ്ഞു. 

Also Read: Alappuzha Murder | ആലപ്പുഴ ഇരട്ടക്കൊലപാതകത്തിൽ ഉന്നത ​ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എഡിജിപി വിജയ് സാഖറെ

സമൂഹത്തിലെ കുഞ്ഞുങ്ങളുടെ മനസ്സിൽ ഇതൊരു കളങ്കമാണെന്നും അതിന് അനുവദിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News