Chennai Airport Gold Smuggling: 267 കിലോ സ്വർണം കടത്തിയ കേസിൽ എയർപോർട്ട് ഉദ്യോഗസ്ഥൻ നിരീക്ഷണത്തിൽ

Gold Smugglint: കേസുമായി ബന്ധപ്പെട്ട് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുതിർന്ന ഉദ്യോഗസ്ഥൻ ഇപ്പോൾ അന്വേഷണ സംഘത്തിൻ്റെ നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ട്.

Written by - Zee Malayalam News Desk | Last Updated : Jul 3, 2024, 07:14 PM IST
  • 267 കിലോ സ്വർണം കടത്തിയ കേസിൽ എയർപോർട്ട് ഉദ്യോഗസ്ഥൻ നിരീക്ഷണത്തിൽ
Chennai Airport Gold Smuggling: 267 കിലോ സ്വർണം കടത്തിയ കേസിൽ എയർപോർട്ട് ഉദ്യോഗസ്ഥൻ  നിരീക്ഷണത്തിൽ

ചെന്നൈ: 167 കോടി രൂപ വിലമതിക്കുന്ന 267 കിലോ സ്വർണം ഉൾപ്പെട്ട വൻ സ്വർണക്കടത്ത് റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണം കൂടുതൽ വിപുലീകരിച്ച്  കസ്റ്റംസ് ഉദ്യോഗസ്ഥർ. കേസുമായി ബന്ധപ്പെട്ട് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുതിർന്ന ഉദ്യോഗസ്ഥൻ ഇപ്പോൾ അന്വേഷണ സംഘത്തിൻ്റെ നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ട്.

Also Read: യൂട്യൂബർക്ക് വിമാനത്താവളത്തിൽ ഗിഫ്റ്റ് കട; രണ്ടുമാസത്തില്‍ കടത്തിയത് 267 കിലോയോളം സ്വർണ്ണം

 

ജൂൺ 29-ന് ചെന്നൈ എയർ ഇൻ്റലിജൻസ് യൂണിറ്റിലെ ഉദ്യോഗസ്ഥർ പ്രത്യേക രഹസ്യാന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ ട്രാൻസിറ്റ്/ഡിപ്പാർച്ചർ ഏരിയയിൽ സ്ഥിതി ചെയ്യുന്ന എയർബസ് ഷോപ്പിലെ മുഹമ്മദ് സാബിർ അലി എന്ന ഒരു സെയിൽസ് എക്സിക്യൂട്ടീവിനെ തടയുകയും ഇയാളെ പരിശോധിച്ചപ്പോൾ മലാശയത്തിൽ ഒളിപ്പിച്ച നിലയിൽ മൂന്ന് കെട്ടുകളോളം സ്വർണം പേസ്റ്റ് രൂപത്തിലാക്കി കടത്താൻ ശ്രമിച്ചത്  കണ്ടെടുക്കുകയുമായിരുന്നു.

Also Read: തടി കുറയ്ക്കണോ, ഈ കുരു ചില്ലറക്കാരനല്ല..!

 

സംഭവത്തെ തുടർന്ന് നടത്തിയ കൂടുതൽ അന്വേഷണത്തിൽ സാബിർ അലിയും മറ്റ് ഏഴ് വ്യക്തികളും ശ്രീലങ്കൻ സിൻഡിക്കേറ്റ് റിക്രൂട്ട് ചെയ്തതായി ഉദ്യോഗസ്ഥർ കണ്ടെത്തി. അണ്ണാ ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ ഇൻ്റർനാഷണൽ ഡിപ്പാർച്ചർ ഏരിയയിലെ എയർഹബ് വാടകയ്‌ക്കെടുക്കാൻ വിദ്വേദ പിആർജിയുമായി കരാറിൽ ഏർപ്പെട്ട് സിൻഡിക്കേറ്റ് ഹവാല പണം തട്ടിയെടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.\

Also Read: താരൻ പോയി മുടി തഴച്ചു വളരാൻ ഈ നീര് സൂപ്പറാ..!

 

ട്രാൻസിറ്റ് യാത്രക്കാർ വഴി ഡിപ്പാർച്ചർ ഏരിയയിലെ കടയിലേക്കോ അല്ലെങ്കിൽ ടോയ്‌ലറ്റിലേക്കോ പേസ്റ്റ് രൂപത്തിലാക്കി കൊണ്ടുവന്ന സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് വിമാനത്താവളത്തിന് പുറത്തേക്ക് കടത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ചോദ്യം ചെയ്തപ്പോൾ രണ്ട് മാസത്തിനിടെ 167 കോടി രൂപ വിലമതിക്കുന്ന 267 കിലോ സ്വർണം ഇത്തരത്തിൽ കടത്തിയതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

 

Trending News