Actress Attack Case : മലയാള സിനിമയിൽ സെക്‌സ് റാക്കറ്റ്: ദിലീപിന്റെയും താരസംഘടനയിലെ അംഗങ്ങളുടെയും അറിവോടെ - പൾസർ സുനിയുടെ കത്ത്

മുമ്പ് പൾസർ സുനി അമ്മയ്ക്ക് കൈമാറിയ കത്താണ് ഇപ്പോൾ 'അമ്മ പുറത്ത് വിട്ടിരിക്കുന്നത്.  തനിക്ക് എന്തെങ്കിലും സംഭവിച്ചത്‌ ഈ കത്ത് പുറത്ത് വിടണമെന്നും ആവശ്യപ്പെട്ടതായി 'അമ്മ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jan 6, 2022, 02:37 PM IST
  • മുമ്പ് പൾസർ സുനി അമ്മയ്ക്ക് കൈമാറിയ കത്താണ് ഇപ്പോൾ 'അമ്മ പുറത്ത് വിട്ടിരിക്കുന്നത്.
  • തനിക്ക് എന്തെങ്കിലും സംഭവിച്ചത്‌ ഈ കത്ത് പുറത്ത് വിടണമെന്നും ആവശ്യപ്പെട്ടതായി 'അമ്മ പറഞ്ഞു.
  • ദിലീപിന് പൾസർ സുനി എഴുതിയ കത്താണ് ഇത്. താരസംഘടനയിൽ ദിലീപ് ഉൾപ്പടെ എത്ര പേർക്ക് സെക്സ് റാക്കറ്റുമായി പങ്കുണ്ടെന്ന് തനിക്കറിയാമെന്ന് പൾസർ സുനി കത്തിൽ പറയുന്നുണ്ട്.
  • അതിനോടൊപ്പം തന്നെ ദിലീപ് പുറം രാജ്യങ്ങളിൽ പരിപാടി അവതരിപ്പിക്കാൻ പോകുന്നതുമായി നിരവധി ദുരൂഹതകൾ ഉണ്ടെന്നും കത്തിൽ പൾസർ സുനി ആരോപിക്കുന്നുണ്ട്.
Actress Attack Case : മലയാള സിനിമയിൽ സെക്‌സ് റാക്കറ്റ്: ദിലീപിന്റെയും താരസംഘടനയിലെ അംഗങ്ങളുടെയും അറിവോടെ - പൾസർ സുനിയുടെ കത്ത്

Kochi : മലയാള സിനിമ രംഗത്ത് സെക്സ് റാക്കറ്റ് (Sex Racket in Malayalam Film Field) നിലനിൽക്കുന്നുണ്ടെന്നും, ദിലീപിന്റെയും (Dileep) താര സംഘടനയിലെ പല പ്രമുഖർക്കും പങ്കുണ്ടെന്നും പൾസർ സുനിയുടെ (Pulsar Suni) ഇപ്പോൾ പുറത്ത് വന്ന കത്തിൽ വെളിപ്പെടുത്തി. മുമ്പ് പൾസർ സുനി അമ്മയ്ക്ക് കൈമാറിയ കത്താണ് ഇപ്പോൾ 'അമ്മ പുറത്ത് വിട്ടിരിക്കുന്നത്. തനിക്ക് എന്തെങ്കിലും സംഭവിച്ചത്‌ ഈ കത്ത് പുറത്ത് വിടണമെന്നും ആവശ്യപ്പെട്ടതായി 'അമ്മ പറഞ്ഞു.

ദിലീപിന് പൾസർ സുനി എഴുതിയ കത്താണ് ഇത്. താരസംഘടനയിൽ ദിലീപ് ഉൾപ്പടെ എത്ര പേർക്ക് സെക്സ് റാക്കറ്റുമായി പങ്കുണ്ടെന്ന് തനിക്കറിയാമെന്ന് പൾസർ സുനി കത്തിൽ പറയുന്നുണ്ട്. അതിനോടൊപ്പം തന്നെ  ദിലീപ് പുറം രാജ്യങ്ങളിൽ പരിപാടി അവതരിപ്പിക്കാൻ പോകുന്നതുമായി നിരവധി ദുരൂഹതകൾ ഉണ്ടെന്നും  കത്തിൽ പൾസർ സുനി ആരോപിക്കുന്നുണ്ട്.  

ALSO READ: Actress Attack Case : ദിലീപ് മകനെ ചതിച്ചു; സംഭവത്തിന് 2 വർഷങ്ങൾക്ക് മുമ്പ് ഗൂഢാലോചന നടന്നിരുന്നുവെന്ന് പൾസർ സുനിയുടെ അമ്മ

പുറം രാജ്യങ്ങളിൽ പോകുന്നതിന്റെ ലാഭവിഹിതം ആർക്കൊക്കെയാണ് നൽകുന്നതെന്നും തനിക്കറിയാമെന്നും പൾസർ സുനി കത്തിൽ പറഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ ഈ കാര്യങ്ങൾ എല്ലാം എനിക്ക് അറിയുന്ന സാഹചര്യത്തിൽ എന്നെ ജീവിക്കാൻ അനുവദിക്കില്ലെന്നും തനിക്ക് അറിയാമെന്നും പൾസർ സുനി കത്തിൽ പറയുന്നുണ്ട്.

ALSO READ: Actress Attack Case: കാവ്യ ഉന്നതനെ വിളിച്ചിരുന്നത് "ഇക്ക"യെന്ന് ; വിഐപിയുമായി ദിലീപിന്റെ കുടുംബത്തിന് അടുത്ത ബന്ധമെന്ന് ബാലചന്ദ്ര കുമാർ

ഇനി ദിലീപിന്റെ കൈയിൽ നിന്ന് യാതൊരു സഹായങ്ങൾ ഒന്നും തന്നെ വേണ്ടെന്നും പൾസർ സുനി കത്തിൽ പറയുന്നുണ്ട്. റിപ്പോർട്ടർ ചാനലാണ് കത്ത് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. അബാദ് പ്ലാസയിൽ ​ഗൂഡാലോചന നടക്കുമ്പോൾ സിദ്ദിഖും മറ്റാരൊക്കെ ദിലീപിനൊപ്പം ഉണ്ടായിരുന്നുവെന്നുള്ള കാര്യം താൻ ആരോടും പറഞ്ഞിട്ടില്ലെന്നും പൾസർ സുനി കത്തിൽ പറയുന്നുണ്ട്.

ALSO READ: Actress Attack Case: കുരുക്ക് മുറുകുന്നു, ദിലീപീനെയും കാവ്യയേയും വീണ്ടും ചോദ്യം ചെയ്‌തേക്കും, ബാലചന്ദ്രകുമാറിന്‍റെ രഹസ്യ മൊഴി രേഖപ്പെടുത്തും

അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനം കിട്ടാൻ വേണ്ടിയാണോ ചേട്ടനെ അറസ്റ്റ് ചെയ്തപ്പോൾ സിദ്ദിഖ് ഓടി നടന്നതെന്നും പൾസർ സുനി ചോദിച്ചതായി കത്തിലുണ്ട്. മകനെ ദിലീപ് ചതിച്ചതാണെന്ന് പൾസർ സുനിയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു. കേസിനാസ്പദമായ സംഭവത്തിന് 2 വർഷങ്ങൾക്ക് മുമ്പ് തന്നെ  നടിയെ അപകടപ്പെടുത്താൻ  ഗൂഡാലോചാന നടത്തിയിരുന്നതായി പൾസർ സുനിയുടെ 'അമ്മയും വെളിപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News