Actress Attack Case: നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുകളും വഴിത്തിരിവുകളും അടുത്തിടെ ഉണ്ടായി. അക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണയുമായി മലയാള സിനിമാലോകം മാത്രമല്ല, ബോളിവുഡും കൈകോര്‍ത്തു.
കഴിഞ്ഞ ദിവസം നടി സാമൂഹിക മാധ്യമങ്ങളില്‍ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. അതിനു പിന്നാലെയാണ് മലയാള സിനിമാ രംഗത്തെ പ്രമുഖര്‍ അടക്കം നടിയ്ക്ക് പിന്തുണയുമായി എത്തിയത്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ നടിയ്ക്ക് പിന്തുണ അറിയിച്ചു.
നീതിപുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്ന്‌കൊണ്ടിരിക്കുമെന്നായിരുന്നു കുറുപ്പിൽ നടി സൂചിപ്പിച്ചത്. ഇതിന് പിന്നാലെയാണ് സിനിമ ലോകം ഒന്നടങ്കം ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയത്. നടിയുടെ വാക്കുകൾ വലിയ ചർച്ചയ്ക്ക് വഴിതെളിച്ചു.
ആ അവസരത്തില്‍ വേറിട്ട ഒരു ചോദ്യവുമായി എത്തിയിരിയ്ക്കുകയാണ് നടി നേഹ റോസ്. ഇപ്പോൾ കാണിച്ച പിന്തുണ അൽപം നേരത്തെ ആവാമായിരുന്നു എന്നാണ് നേഹ റോസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. പെണ്ണിന് എന്നും അവൾ മാത്രമേ കാണൂ എന്നും നമുക്ക് രക്ഷപ്പെടണമെങ്കിൽ നമ്മൾ സ്വന്തമായി ഇറങ്ങി തിരിക്കണമെന്നും നടിപറയുന്നു.
നേഹയുടെ വാക്കുകൾ ഇങ്ങനെ... '''ഒരു പെണ്ണ് അനുഭവിച്ച വേദന മാനസികസമ്മർദ്ദം അത് ലോകത്തിന് മനസ്സിലാക്കാൻ അവൾ സ്വന്തമായി പോസ്റ്റ് ഇടേണ്ടി വന്നു അതും അഞ്ചുവർഷത്തിനുശേഷം..ഇപ്പോൾ ഇത്രയും സപ്പോർട്ട് കാണുമ്പോൾ സന്തോഷം എന്നാലും ചോദിക്കാതിരിക്കാൻ പറ്റുന്നില്ല ഇത്രനാളും എല്ലാവരും എവിടെയായിരുന്നു??? കുറ്റപ്പെടുത്തലുകൾ വർഷങ്ങളായി കേൾക്കുന്ന ആളാണ് ഞാൻ..എപ്പോഴും കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടത് സ്ത്രീകളാണ്.. സ്ത്രീകൾ എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും കുറ്റം. അതിന്റെ കാരണവും മനസ്സിലാക്കി.
ആണിന് ഒന്നാംസ്ഥാനവും പെണ്ണിന് രണ്ടാംസ്ഥാനം മതി എന്ന ചിന്താഗതിയാണ് ഇതിന്റെ കാരണം.. ഒരു പ്രത്യേകതരം ഈഗോ. സ്ത്രീകൾ എന്നും താഴ്ന്നു നിൽക്കണം അല്ലെങ്കിൽ അവളെ ഒതുക്കണം എന്ന ചിന്താഗതി!! ഒരു പെണ്ണിന് എന്നും അവൾ മാത്രമേ ഉള്ളൂ അതാണ് സത്യം. നമ്മൾ സ്ത്രീകൾ മനസ്സിലാക്കേണ്ട കാര്യം ഇതാണ്, നമുക്ക് രക്ഷപ്പെടണമെങ്കിൽ നമ്മൾ സ്വന്തമായി ഇറങ്ങി തിരിക്കണം...എനിക്ക് എന്റെ വോയിസ് മാത്രമാണ്. ഒരുപക്ഷേ ഈ ലോകം തന്നെ മാറ്റിമറിക്കാൻ കഴിയും എന്റെ വോയ്‌സിന്... അതുകൊണ്ട് നമ്മൾ സ്ത്രീകൾ ശബ്ദമുയർത്തി നമുക്കുവേണ്ടി നിലകൊള്ളണം.'-നേഹ റോസ് പറഞ്ഞു.
നടിയ്ക്കെതിരെ അക്രമണം നടന്നിട്ട് 5 വര്‍ഷം. മലയാള സിനിമാ ലോകത്തെ പുരുഷ താര പ്രമുഖര്‍ക്ക് ഒരു നടിയുടെ, ഒരു സഹോദരിയുടെ, ഒരു മകളുടെ വേദന മനസിലാക്കാന്‍ വേണ്ടി വന്നത് 5 വര്‍ഷമോ?
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA