എറണാകുളം: കോൺഗ്രസിന്റെ (Congress) ഇന്ധനവില വർധനവിനെതിരായ സമരത്തിനിടെ നടൻ ജോജു ജോർജിന്റെ (Joju George) വാഹനം തകർത്ത കേസിൽ ഒരാൾ കസ്റ്റഡിയിൽ. കോൺഗ്രസ് പ്രവർത്തകനും (Congress Worker) എറണാകുളം വൈറ്റില സ്വദേശിയുമായ പി ജി ജോസഫാണ് കസ്റ്റഡിയിലായത്. കൊച്ചി സിറ്റി പോലീസ് (Kochi City Police) ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.
ആക്രമത്തിനിടെ ജോസഫിന്റെ കൈ മുറിഞ്ഞിരുന്നു. ജോജു ജോർജിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറിന്റെ ചില്ലാണ് കഴിഞ്ഞദിവസം കോൺഗ്രസ് പ്രവർത്തകർ അടിച്ചുതകര്‍ത്തത്. പോലീസ് എഫ്.ഐ.ആര് പ്രകാരം ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് കാറിനുണ്ടായിരിക്കുന്നത്. കേസിലെ പ്രതിയെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്ന് നേരത്തെ സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു.
Also Read: Actor Joju George Issue : ജോജു ജോർജ് മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് DCP ഐശ്വര്യ ഡോങ്റെ
കൊച്ചിയിൽ ഇന്നലെ കോൺഗ്രസിന്റെ റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പെടെ 15 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇന്ധന വില വർധനവിനെതിരെ വൈറ്റില-ഇടപ്പള്ളി ദേശീയപാത ഉപരാധിച്ചതാണ് കേസ്.
ഡി.സി.സി പ്രസിഡന്റ് (DCC President) മുഹമ്മദ് ഷിയാസാണ് ഒന്നാംപ്രതി. രണ്ടാം പ്രതി വി ജെ പൗലോസ്, മൂന്നാംപ്രതി കൊടിക്കുന്നിൽ സുരേഷാണ്. മൈക്ക് ഉപയോഗിക്കാനും അഞ്ച് മിനിറ്റിൽ കൂടുതൽ റോഡ് ഉപരോധിക്കാനും പോലീസ് (Police) അനുമതി നൽകിയിരുന്നില്ല. ജോജുവിനെതിരായ മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ കേസെടുക്കാൻ കൂടുതൽ അന്വേഷണം വേണമെന്നും പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...