Actor Joju George Issue : ജോജു ജോർജിന്റെ കാർ അടിച്ച് തകർത്ത് സംഭവത്തിൽ അറസ്റ്റ് ഉടൻ, കോൺഗ്രസ് പ്രവർത്തകരെ തിരിച്ചറിഞ്ഞു

ജോജുവിനൊപ്പമുണ്ടായിരുന്ന സംവിധായകൻ എ.കെ സാജൻ ഉൾപ്പെടെയുള്ളവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. സംഭവത്തിന്റെ പുറത്ത് വന്ന എല്ലാ ദൃശ്യങ്ങളും പൊലീസ് വിശദമായി പരിശോധിക്കും.

Written by - Zee Malayalam News Desk | Last Updated : Nov 2, 2021, 12:31 PM IST
  • കാറ് തല്ലി തകർത്ത കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തിരിച്ചറിഞ്ഞു.
  • ജോജുവിനൊപ്പമുണ്ടായിരുന്ന സംവിധായകൻ എ.കെ സാജൻ ഉൾപ്പെടെയുള്ളവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.
  • സംഭവത്തിന്റെ പുറത്ത് വന്ന എല്ലാ ദൃശ്യങ്ങളും പൊലീസ് വിശദമായി പരിശോധിക്കും
  • തിങ്കളാഴ്ച രാവിലെയാണ് വൈറ്റിലയിൽ റോഡ് ഉപരോധം നടന്നത്.
Actor Joju George Issue : ജോജു ജോർജിന്റെ കാർ അടിച്ച് തകർത്ത് സംഭവത്തിൽ അറസ്റ്റ് ഉടൻ, കോൺഗ്രസ് പ്രവർത്തകരെ തിരിച്ചറിഞ്ഞു
Kochi : ഇടപ്പള്ളി വൈറ്റില ബൈപ്പാസിൽ ഇന്ധന വില വർധനയ്ക്കെതിരെ കോണ്‍ഗ്രസിന്റെ വഴി തടഞ്ഞുതൊണ്ടുള്ള സമരത്തിനെതിരെ പ്രതിഷേധം ഉയർത്തിയ നടൻ ജോജു ജോർജിന്റെ (Joju George) കാർ തല്ലി തകർത്ത സംഭവത്തിൽ ഇന്ന്  അറസ്റ്റ് ഉണ്ടായേക്കും. കാറ് തല്ലി തകർത്ത കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തിരിച്ചറിഞ്ഞു. 
 
ജോജുവിനൊപ്പമുണ്ടായിരുന്ന സംവിധായകൻ എ.കെ സാജൻ ഉൾപ്പെടെയുള്ളവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. സംഭവത്തിന്റെ പുറത്ത് വന്ന എല്ലാ ദൃശ്യങ്ങളും പൊലീസ് വിശദമായി പരിശോധിക്കും. 
 
 
തിങ്കളാഴ്ച രാവിലെയാണ് വൈറ്റിലയിൽ റോഡ് ഉപരോധം നടന്നത്. റോഡ് ഉപരോധത്തെ തുടർന്ന് വൻ ​ഗതാ​ഗതക്കുരുക്കാണ് ഉണ്ടായത്. ഇതിനെതിരെയാണ് നടൻ പ്രതികരിച്ചത്.
 
 
വാഹനങ്ങളിൽ എത്തിയ കോൺ​ഗ്രസ് പ്രവർത്തകർ വാഹനങ്ങൾ റോഡിൽ പലയിടത്തായി നിർത്തി റോഡ് ഉപരോധിക്കുകയായിരുന്നു. ഇതിനിടെ ​ഗതാ​ഗതക്കുരുക്കിൽപ്പെട്ട ജോജു ജോർജ് റോഡിലിറങ്ങി പ്രതിഷേധിച്ചു. ​ഗതാ​ഗതം തടസ്സപ്പെടുത്തിയുള്ള സമരത്തിനെതിരെയാണ് താൻ പ്രതിഷേധിക്കുന്നതെന്ന് ജോജു ജോർജ് പറഞ്ഞു. സമരക്കാരുടെ അടുത്തെത്തിയും ജോജു രോഷാകുലനായി സംസാരിച്ചു.
 
 
രണ്ട് മണിക്കൂറോളമായി ആളുകൾ കഷ്ടപ്പെടുകയാണെന്നും ഇന്ന് സ്കൂളുകൾ തുറക്കുന്ന ദിവസമായതിനാൽ തന്നെ നല്ല ​ഗതാ​ഗത തിരക്ക് ഉണ്ടെന്നും ജോജു പറഞ്ഞു. താൻ ഷോ കാണിക്കാൻ വന്നതല്ലെന്നും തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും സമരക്കാരോടാണ് ചോദ്യങ്ങൾ ചോദിക്കേണ്ടതെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News