Murder Case: ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

Crime News: കൊടകര കാവുംതറ കരയില്‍ കളപുരക്കല്‍ ശിവദാസനെയാണ് ഭാര്യയെ കൊന്നകേസിൽ കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കാതിരുന്നാല്‍ ആറുമാസം കൂടി തടവ് അനുഭവിക്കണമെന്നാണ് വിധിയിൽ പറയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 19, 2024, 08:09 AM IST
  • ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും
  • പറവൂര്‍ രണ്ടാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് ജഡ്ജിയാണ് വിധി പ്രസ്താവിച്ചത്
  • കൊടകര കാവുംതറ കരയില്‍ കളപുരക്കല്‍ ശിവദാസനെയാണ് ഭാര്യയെ കൊന്നകേസിൽ കോടതി ശിക്ഷിച്ചത്
Murder Case: ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

പറവൂര്‍: ഭാര്യയെ കാസ്റ്റ് അയേണ്‍ അടുപ്പുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പറവൂര്‍ രണ്ടാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി. ജ്യോതിയാണ് ഈ വിധി പ്രസ്താവിച്ചത്. 

Also Read: ട്രെയിനിൽ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കോളേജ് അധ്യാപകൻ പിടിയിൽ!

കൊടകര കാവുംതറ കരയില്‍ കളപുരക്കല്‍ ശിവദാസനെയാണ് ഭാര്യയെ കൊന്നകേസിൽ കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കാതിരുന്നാല്‍ ആറുമാസം കൂടി തടവ് അനുഭവിക്കണമെന്നാണ് വിധിയിൽ പറയുന്നത്. കേസിനാസ്പദമായ സംഭവം നടന്നത് 2017 നവംബര്‍ 16 നാണ്. കുറുപ്പംപടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട തുരുത്തികരയില്‍ ഭാര്യവീട്ടിലായിരുന്നു പ്രതിയായ ശിവദാസന്‍ ഭാര്യ ലേഖയ്ക്കും രണ്ട് മക്കള്‍ക്കും ഭാര്യ മാതാവിനുമൊപ്പം താമസിച്ചിരുന്നത്. 

Also Read: വർഷങ്ങൾക്ക് ശേഷം മീന രാശിയിൽ ഡബിൾ രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം വൻ സാമ്പത്തിക നേട്ടവും!

ഇയാള്‍ ഭാര്യയുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. സംഭവ ദിവസം രാവിലെ വീടിന്റെ ഇറയത്ത് ഇരുന്നിരുന്ന ലേഖയെ കാസ്റ്റ് അയേണ്‍ അടുപ്പുകൊണ്ട് ശിവദാസന്‍ തലക്കടിച്ച് കൊലകൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കൃത്യം നടത്തിയതിന് ശേഷം ഭാര്യ അപകടത്തില്‍പെട്ടു എന്ന് അയല്‍ക്കാരോട് പറഞ്ഞ ഇയാൾ ഇളയ കുട്ടിയുമായി രക്ഷപ്പെടുകയുമായിരുന്നു. ശേഷം  പോലീസ് പ്രതിയെ തന്ത്രപരമായി കുടുക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ബി. ഷാജി ഹാജരായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News