ലക്നൗ: മൃതദേഹങ്ങളില്‍ നിന്നും വസ്ത്രം മോഷ്ടിച്ച് വില്‍പ്പന നടത്തിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ (UP) ബാഗ്പട്ടിലാണ് സംഭവം. ഏഴ് പേരടങ്ങുന്ന സംഘമാണ് അറസ്റ്റിലായത്. പൊതു ശ്മശാനങ്ങള്‍,സർക്കാർ ക്രിമറ്റോറിയങ്ങൾ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ മോഷണം.
മൃതദേഹം (Dead Bodys) പൊതിയാന്‍ ഉപയോഗിക്കുന്ന തുണികള്‍, മൃതദേഹത്തിലെ വസ്ത്രങ്ങള്‍ എന്നിവയാണ് ഇവർ മോഷ്ടിച്ചിരുന്നത്.അറസ്റ്റിലായ സംഘത്തില്‍ നിന്നും 520 ബെഡ്ഷീറ്റുകള്‍, 127 കുര്‍ത്തകള്‍, 52 സാരികള്‍ ഉള്‍പ്പെടെ വസ്ത്രങ്ങളും പോലാസ് പിടിച്ചെടുത്തിട്ടുണ്ട്.
ALSO READ: ചെന്നൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; നൂറ് കോടിയുടെ മയക്കുമരുന്ന് പിടികൂടി
മൃതദേഹങ്ങളില്‍ നിന്നും ഷീറ്റുകള്‍, സാരി, മറ്റ് വസ്ത്രങ്ങള്‍ എന്നിവ ഇവര്‍ മോഷ്ടിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായതായി യു.പി പോലീസ് സര്‍ക്കിള്‍ ഇൻസ്പെക്ടർ അലോക് സിംഗ് മാധ്യമങ്ങളോട് വ്യക്തമാക്കി.
ALSO READ : Kerala Lockdown Guideline : ലോക്ഡൗണ്‍ മാർഗരേഖകളിൽ മാറ്റം, ഹോട്ടലുകളിൽ പാഴ്സൽ സർവീസ് വൈകിട്ട് 7.30 വരെ മാത്രം
അതേസമയം കോവിഡ് മറവിൽ വലിയ കുറ്റകൃത്യങ്ങളാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് 3,500 രൂപയോളം വിലയുള്ള ന്യുമോണിയ ഇഞ്ചക്ഷനുകള്‍ റെംഡെസിവിര്‍ എന്ന വ്യാജേന 40000-45000 രൂപയ്ക്ക് വിൽപ്പന നടത്തിയ സംഘം അറസ്റ്റിലായത്. പ്രതികളില്‍ ചിലര്‍ നഴ്‌സുമാരും മറ്റു ചിലര്‍ മെഡിക്കല്‍ റെപ്പുമാരുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...