നോയിഡ: കോവിഡ് (Covid19) ചികിത്സയ്ക്കായുള്ള റെംഡെസിവിര്‍ ഇഞ്ചക്ഷൻ എന്ന രീതിയിൽ ന്യുമോണിയ ഇഞ്ചക്ഷന്‍ വിറ്റ 7 പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. സല്‍മാന്‍ ഖാന്‍, മുസിര്‍, ഷാരൂഖ് അലി, അസ്ഹറുദ്ദീന്‍, അബ്ദുല്‍ റഹ്മാന്‍, ധരംവീര്‍ വിശ്വകര്‍മ്മ, ബണ്ടി സിംഗ്, എന്നിവരെയാണ് യു.പി പോലീസ് അറസ്റ്റ് ചെയ്തത്.
3,500 രൂപയോളം വിലയുള്ള ന്യുമോണിയ (Pneumonia) ഇഞ്ചക്ഷനുകള്‍ റെംഡെസിവിര്‍ എന്ന വ്യാജേന 40000-45000 രൂപയ്ക്കാണ് ഇവര്‍ വില്പന നടത്തിയിരുന്നത്. അറസ്റ്റിലായ പ്രതികളില്‍ ചിലര്‍ നഴ്‌സുമാരും മറ്റു ചിലര്‍ മെഡിക്കല്‍ റെപ്പുമാരുമാണ്.
ALSO READ: ചെന്നൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; നൂറ് കോടിയുടെ മയക്കുമരുന്ന് പിടികൂടി
9 റെംഡെസിവിര്‍ വയലുകളും 140 വ്യാജ റെംഡെസിവിര്‍ വയലുകളും 2.45 ലക്ഷം രൂപയും പ്രതികളില്‍ നിന്ന് കണ്ടെടുത്തു. നേരത്തെയും ഉത്തര്‍ പ്രദേശില്‍ നിന്ന് റെംഡെസിവിര്‍ കരിഞ്ചന്തയില്‍ വിറ്റ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു.
ALSO READ : Kerala Lockdown Guideline : ലോക്ഡൗണ്‍ മാർഗരേഖകളിൽ മാറ്റം, ഹോട്ടലുകളിൽ പാഴ്സൽ സർവീസ് വൈകിട്ട് 7.30 വരെ മാത്രം
കടുത്ത ക്ഷാമം നേരിടുന്ന മരുന്നുകളിൽ ഒന്നാണ് റെംഡെസിവിര്‍ പലയിടത്തും റെംഡെസിവിർ പൂഴ്ത്തി വെയ്ക്കുകയാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര ഡ്രഗ്സ് കൺട്രോൾ വിഭാഗം സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...