പനാജി : ഗോവയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു കോഴിക്കോട് സ്വദേശിനിക്ക് നേരെ ലൈംഗികാതിക്രമം. 22കാരിയായ പെൺകുട്ടിയുടെ മുഖത്ത് 47കാരനായ സഹയാത്രികൻ സ്വയംഭോഗം ചെയ്തു. യുവതി ഉറങ്ങി കിടക്കുന്ന സമയത്താണ് മധ്യവയസ്കന്റെ അതിക്രമം. ഇന്നലെ ജനുവരി രണ്ട് ചെവ്വാഴ്ചയാണ് സംഭവം നടക്കുന്നത്. എറണാകളം-പൂനെ പൂർണ എക്സപ്രസിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിക്കാണ് ദുരനുഭവം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശിയായ ദത്തത്രായ ചവനെ ഗോവ പോലീസ് അറസ്റ്റ് ചെയ്തു.
രണ്ട് സുഹൃത്തുക്കൾക്കൊപ്പം കോഴിക്കോട് നിന്നും ഗോവയിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. ഗോവയിൽ ചില വീഡിയോ ചിത്രീകരണത്തിന് വേണ്ടിയാണ് യുവതിയുടെയും സുഹൃത്തുക്കളുടെയും യാത്രയെന്ന് കൊങ്കൺ റെയൽവെ പോലീസ് ഇൻസ്പെക്ടർ സുനിൽ ഗുഡ്ലർ വാർത്ത ഏജൻസിയായ ഐഎഎൻസിനോട് പറഞ്ഞു. പ്രതിയായ മഹാരാഷ്ട്ര സ്വദേശി കണ്ണൂരിൽ നിന്നാണ് ട്രെയിൻ കയറിയത്.
ഇന്നലെ ചൊവ്വാഴ്ച രാവിലെ 7.30നോടാണ് സംഭവം നടക്കുന്നത്. ട്രെയിൻ കർണാടകയിൽ ഗോഖർണ റെയിൽവെ സ്റ്റേഷന് അടുക്കറായി. ബെർത്തിൽ ഉറങ്ങുകയായിരുന്നു പെൺകുട്ടിയുടെ അടുത്തേക്ക് വന്ന് പ്രതി മുഖത്ത് സ്വയംഭോഗം ചെയ്യുകയായിരുന്നു. സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ സുഹൃത്തുക്കൾ ഇയാളെ പിടിച്ചുവെക്കുകയും ഉടൻ തന്നെ എമർജെൻസി നമ്പറിൽ വിളിച്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.