ഇന്‍സ്റ്റഗ്രാം വഴി പ്രണയം, കാമുകനും സുഹൃത്തും 17-കാരിയെ പീഡിപ്പിച്ചു

ഇന്‍സ്റ്റഗ്രാം വഴി നിഖില്‍, 17കാരിയുമായി പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ, കൂട്ടാറിലെ ഒരു വീട്ടില്‍ കൊണ്ടുപോയി പല തവണ പീഡിപ്പിച്ചു

Written by - Zee Malayalam News Desk | Last Updated : Sep 30, 2023, 06:26 PM IST
  • ആരോമല്‍ കുട്ടിയുമായി അടുക്കുകയും പീഡനം നടത്തി വീഡിയോ പകര്‍ത്തുകയും ചെയ്തു
  • മാനസിക സംഘര്‍ഷത്തിലായ പെണ്‍കുട്ടി കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം പറയുന്നത്
  • നിഖിലിന് മറ്റൊരു പ്രണയം ഉണ്ടെന്നറിഞ്ഞതോടെ, ഇയാളുമായി പെണ്‍കുട്ടി പിണങ്ങി
ഇന്‍സ്റ്റഗ്രാം വഴി പ്രണയം,  കാമുകനും സുഹൃത്തും 17-കാരിയെ പീഡിപ്പിച്ചു

ഇടുക്കി: പ്രണയം നടിച്ച്, 17 കാരിയെ പീഡിപ്പിച്ച രണ്ട് യുവാക്കള്‍ പിടിയില്‍. ഇടുക്കി കൂട്ടാര്‍ സ്വദേശികളായ യുവാക്കളെയാണ് നെടുങ്കണ്ടം പോലിസ് അറസ്റ്റ് ചെയ്തത്.കൂട്ടാര്‍ സ്വദേശികളായ അല്ലിയാര്‍ മഞ്ജു ഭവന്‍ നിഖില്‍, ചക്കുകളംപടി അടിമാക്കല്‍ ആരോമല്‍ എന്നിവരാണ് അറസ്റ്റിലായത്.സമൂഹ മാധ്യമം വഴി പെണ്‍കുട്ടിയുമായി അടുത്ത ശേഷം, പീഡിപ്പിയ്ക്കുകയും പിന്നീട്  വീഡിയോ പകര്‍ത്തി, ഭീഷണി പെടുത്തി പല തവണ പീഡിപ്പിക്കുകയുമായിരുന്നു.

ഇന്‍സ്റ്റഗ്രാം വഴി നിഖില്‍, 17കാരിയുമായി പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ, കൂട്ടാറിലെ ഒരു വീട്ടില്‍ കൊണ്ടുപോയി പല തവണ പീഡിപ്പിച്ചു. ഇതിനിടെ നിഖിലിന് മറ്റൊരു പ്രണയം ഉണ്ടെന്നറിഞ്ഞതോടെ, ഇയാളുമായി പെണ്‍കുട്ടി പിണങ്ങി. 

ഇതോടെ ആരോമല്‍ കുട്ടിയുമായി അടുക്കുകയും പീഡനം നടത്തി വീഡിയോ പകര്‍ത്തുകയും ചെയ്തു. ഇത് കാണിച്ച് പല തവണ ഭീഷണി പെടുത്തി പീഡിപ്പിച്ചു. തുടര്‍ന്ന് മാനസീക സംഘര്‍ഷത്തിലായ പെണ്‍കുട്ടി കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം പറയുന്നത്. തുടര്‍ന്ന് നെടുങ്കണ്ടം പോലിസില്‍ പരാതി നല്കുകയായിരുന്നു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News