7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ഹോളിക്ക് ഇരട്ട സമ്മാനം, DA കുടിശ്ശിക സംബന്ധിച്ച് ഏറ്റവും പുതിയ അപ്ഡേറ്റ്

7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് വീണ്ടും ഒരു സന്തോഷവാർത്ത ലഭിച്ചേക്കാം. 18 മാസത്തെ ഡിഎ കുടിശ്ശിക സംബന്ധിച്ച് ക്യാബിനറ്റ് സെക്രട്ടറിയുമായി ഉടൻ തന്നെ ചർച്ച നടന്നേക്കും.   

Written by - Ajitha Kumari | Last Updated : Feb 18, 2022, 01:16 PM IST
  • ഡിഎ കുടിശ്ശിക സംബന്ധിച്ച് ഈ മാസം തീരുമാനമുണ്ടായേക്കും
  • DA, DR ന്റെ കുടിശ്ശിക സംബന്ധിച്ച് ബിഎംഎസ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു
  • കേന്ദ്ര ജീവനക്കാർക്ക് 18 മാസത്തെ കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്
7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ഹോളിക്ക് ഇരട്ട സമ്മാനം, DA കുടിശ്ശിക സംബന്ധിച്ച് ഏറ്റവും പുതിയ അപ്ഡേറ്റ്

ന്യൂഡൽഹി: 7th Pay Commission New Updates: ഹോളിയ്ക്ക് കേന്ദ്ര ജീവനക്കാർക്ക് സന്തോഷ വാർത്ത ലഭിച്ചേക്കും.  18 മാസത്തെ കുടിശ്ശിക (DA Arrear) സംബന്ധിച്ച ജീവനക്കാരുടെ പ്രതീക്ഷകൾ ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. എങ്കിലും ഹോളി എത്തുന്നതിന് മുൻപ് തന്നെ ഈ വിഷയത്തിൽ ചർച്ച നടത്തി ഒരു തീരുമാനത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. 18 മാസത്തെ ഡിഎ കുടിശ്ശികയുടെ അംഗീകാരം ലഭിച്ചാൽ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് എത്ര പണം വരുമെന്ന് നമുക്ക് നോക്കാം.

Also Read: 7th Pay Commission: ജീവനക്കാർക്ക് ബമ്പർ സമ്മാനം, DA 3% വർധിച്ചു!

കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത (good news for central employees)

ഏഴാം ശമ്പളക്കമ്മീഷനു (7th Pay Commission) കീഴിൽ കേന്ദ്രസർക്കാർ തങ്ങളുടെ ജീവനക്കാർക്ക് 31 ശതമാനം ഡിഎയ്‌ക്ക് പുറമേ നിരവധി വലിയ ആനുകൂല്യങ്ങളും നൽകിയിട്ടുണ്ട് എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ 18 മാസത്തെ ഡിഎ കുടിശ്ശിക സംബന്ധിച്ച തീരുമാനം ഇതുവരെ ഒന്നും ആയിട്ടില്ല.  നാഷണൽ കൗൺസിൽ ഓഫ് ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി (JCM) സെക്രട്ടറി (സ്റ്റാഫ് സൈഡ്) ശിവ് ഗോപാൽ മിശ്രയുടെ അഭിപ്രായമനുസരിച്ച് ഡിഎ പുനഃസ്ഥാപിക്കുമ്പോൾ 18 മാസത്തെ ഡിഎ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കണമെന്ന ആവശ്യം കൗൺസിൽ സർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ട് എന്നാണ്. 

ദേശീയ കൗൺസിൽ ഓഫ് JCM, ഡിപ്പാർട്ട്‌മെന്റ് ഓഫ് പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് (DoPT), ധനമന്ത്രി (Finance Minister) എന്നിവരുമായി കുടിശ്ശിക (DA) സംബന്ധിച്ച് ചർച്ച ചെയ്തിരുന്നുവെങ്കിലും കൃത്യമായ മറുപടി ഇതുവരെ ലഭിച്ചിട്ടില്ല.  എങ്കിലും ജീവനക്കാർ ഇപ്പോഴും ആവശ്യത്തിൽ ഉറച്ചുനിൽക്കുകയും സർക്കാരുമായി ചർച്ച നടത്തുകയും ചെയ്യുന്നുണ്ട്. ഇത് സംബന്ധിച്ച് ക്യാബിനറ്റ് സെക്രട്ടറിയുമായി ഉടൻതന്നെ ചർച്ച നടന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെലവ് വകുപ്പിന്റെ വാർഷിക റിപ്പോർട്ട് പ്രകാരം രാജ്യത്ത് ആകെ 48 ലക്ഷം കേന്ദ്ര ജീവനക്കാരും 60 ലക്ഷത്തോളം പെൻഷൻകാരുമുണ്ട്.

Also Read: 7th Pay Commission: ഡിഎ 34% വർദ്ധനവ് നിശ്ചയിച്ചു, എപ്പോൾ പ്രഖ്യാപിക്കുമെന്ന് അറിയാം

2 ലക്ഷത്തിലധികം കുടിശ്ശിക ലഭിക്കും (will get more than 2 lakh arrears)

ശിവ് ഗോപാൽ മിശ്രയുടെ അഭിപ്രായത്തിൽ ലെവൽ-1 ജീവനക്കാരുടെ ഡിഎ കുടിശ്ശിക (DA Arrear) 11,880 രൂപ മുതൽ 37,554 രൂപ വരെയാണ്. എന്നാൽ  ലെവൽ-13 (7th CPC അടിസ്ഥാന ശമ്പള സ്‌കെയിൽ 1,23,100 രൂപ മുതൽ 2,15,900 രൂപ വരെ) അല്ലെങ്കിൽ ലെവൽ-14 ന്റെ (Pay Scale) കണക്ക് നോക്കുകയാണെങ്കിൽ ഒരു ജീവനക്കാരന് ലഭിക്കുന്ന ഡിഎ കുടിശ്ശിക 1,44,200 രൂപ മുതൽ 2,18,200 രൂപവരെയായിരിക്കും. 

ശരിക്കും പറഞ്ഞാൽ ലെവൽ 1 ജീവനക്കാരുടെ ക്ഷാമബത്ത (DA) 11,880 രൂപ മുതൽ 37,554 രൂപയ്ക്ക് ഇടയിലാണ്.  അതേസമയം ലെവൽ 13 ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 1,23,100 രൂപ മുതൽ 2,15,900 രൂപയ്ക്കുമിടയിലായിരിക്കും. അതുപോലെ ലെവൽ 14 ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശികയായി 1,44,200 രൂപ മുതൽ 2,18,200 രൂപവരെ അവരുടെ അക്കൗണ്ടിൽ നിക്ഷേപിച്ചേക്കാം.

Also Read: ഒന്ന് ഓംലെറ്റ്‌ അടിച്ചതാ, ദേ വരുന്നു 'കോഴികുഞ്ഞ്'! വീഡിയോ കണ്ടാല്‍ ഞെട്ടും 

പ്രധാനമന്ത്രി മോദി കുടിശ്ശിക തീരുമാനിക്കും (PM Modi will decide the arrears)

18 മാസത്തെ കുടിശ്ശികയുടെ (DA Arrear) കാര്യം ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്തെത്തിയിട്ടുണ്ട്.  അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും  തീരുമാനമെടുക്കുക. ഇതോടെ കേന്ദ്ര ജീവനക്കാരുടെ പ്രതീക്ഷകൾ ഒന്നുകൂടി ഉണർന്നിരിക്കുകയാണ്.  ഒരുപക്ഷെ 18 മാസത്തെ കുടിശ്ശികയ്ക്ക് പ്രധാനമന്ത്രി പച്ചക്കൊടി കാട്ടിയാൽ ഇതുവഴി ഒരു കോടിയോളം കേന്ദ്ര ജീവനക്കാരുടെയും പെൻഷൻകാരുടെയും അക്കൗണ്ടിൽ വൻ തുക എത്തുമെന്നത് ഉറപ്പാകും.  നിലവിൽ കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത 31 ശതമാനമായി വർധിച്ചിട്ടുണ്ട്. 48 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 65 ലക്ഷത്തിലധികം പെൻഷൻകാർക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നുമുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News