7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ലഭിക്കും ഇരട്ടി ബോണസ്! ശമ്പളം വർധിപ്പിക്കുന്നതിലൂടെ വലിയ പ്രഖ്യാപനങ്ങളും

7th Pay Commission Update: കേന്ദ്ര സർക്കാർ ഒരിക്കൽക്കൂടി  ജീവനക്കാർക്ക് സന്തോഷ വാർത്ത നൽകിയേക്കാം. ഹോളിക്ക് മുമ്പ് ഹൗസ് റെന്റ് അലവൻസ് (HRA) വർദ്ധിപ്പിക്കുച്ചേക്കാമെന്നാണ് സൂചന.  ഈ വർദ്ധനവിന് ശേഷം ശമ്പളം എത്ര ലഭിക്കുമെന്ന് നമുക്ക നോക്കാം.

Written by - Ajitha Kumari | Last Updated : Feb 7, 2022, 02:12 PM IST
  • കേന്ദ്ര ജീവനക്കാർക്ക് ലഭിച്ചേക്കും അടിപൊളി സമ്മാനം
  • HRA വർധിപ്പിക്കുന്ന കാര്യം പരിഗണനയിലാണ്
  • ഈ മാസം പ്രഖ്യാപനം ഉണ്ടായേക്കാം
7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ലഭിക്കും ഇരട്ടി ബോണസ്! ശമ്പളം വർധിപ്പിക്കുന്നതിലൂടെ വലിയ പ്രഖ്യാപനങ്ങളും

ന്യൂഡൽഹി: 7th Pay Commission: ഹോളിക്ക് മുമ്പ് കേന്ദ്ര ജീവനക്കാർക്ക് വീണ്ടും സന്തോഷവാർത്ത ലഭിച്ചേക്കാം. മോദി സർക്കാർ കേന്ദ്ര ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകാനുള്ള തയ്യാറെടുപ്പിലാണ്. ലഭിക്കുന്ന വിവരമനുസരിച്ച് ഹോളിക്ക് മുൻപ് ഡിഎ വർദ്ധനയ്‌ക്കൊപ്പം HRA വർദ്ധനവിന്റെ പ്രഖ്യാപനവും ഉണ്ടായേക്കുമെന്നാണ് വിവരം. നേരത്തെ ദീപാവലി ദിനത്തിൽ മോദി സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (DA) 3 ശതമാനം വർധിപ്പിച്ചിരുന്നു.  ഇപ്പോഴിതാ കേന്ദ്രസർക്കാർ ഒരിക്കൽ കൂടി ജീവനക്കാരെ പ്രീതിപ്പെടുത്തിയേക്കാമെന്നാണ് റിപ്പോർട്ട്. ഒപ്പം വീട്ടു വാടക അലവൻസ് (HRA) വർധിപ്പിക്കുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്.

Also Read: 7th Pay Commission: ഡിഎ 34% വർദ്ധനവ് നിശ്ചയിച്ചു, എപ്പോൾ പ്രഖ്യാപിക്കുമെന്ന് അറിയാം

34% ഡിഎ വർദ്ധനവ് നിശ്ചയിച്ചു (34% DA hike fixed)

കേന്ദ്രസർക്കാർ ജീവനക്കാരുടെയും (Central government employees) പെൻഷൻകാരുടെയും (Pensioners) നീണ്ട കാത്തിരിപ്പിനൊടുവിൽ ക്ഷാമബത്തയിൽ (Dearness allowance) മൂന്ന് ശതമാനം വർധനവ് ഏർപ്പെടുത്തിയിട്ടുണ്ട്. അതായത് ഇപ്പോൾ ജീവനക്കാർക്കും പെൻഷൻകാർക്കും 34% നിരക്കിൽ ഡിയർനസ് അലവൻസ് (DA Hike) ലഭിക്കും. AICPI  സൂചിക അനുസരിച്ച്  2021 ഡിസംബറിലെ സൂചികയിൽ ഒരു പോയിന്റിന്റെ കുറവുണ്ടായി. ഡിയർനസ് അലവൻസിന്റെ ശരാശരി 12 മാസ സൂചിക 351.33 ആണ്. അതിന്റെ ശരാശരി 34.04% (Dearness allowance). പക്ഷേ ക്ഷാമബത്ത എല്ലായ്‌പ്പോഴും മുഴുവൻ സംഖ്യകളിലാണ് നൽകുന്നത്. അതായത് 2022 ജനുവരി മുതൽ മൊത്തം ക്ഷാമബത്ത 34% ആയി തയ്യാറാക്കി. 

Also Read: 7th Pay Commission: ജീവനക്കാർക്ക് സന്തോഷ വാർത്ത! പുതിയ ശമ്പള സ്കെയിൽ പ്രഖ്യാപിച്ചു!

ഓഫർ അയച്ചു (proposal sent)

11.56 ലക്ഷത്തിലധികം ജീവനക്കാരുടെ ഹൗസ് റെന്റ് അലവൻസ് (HRA) നടപ്പാക്കാൻ ധനമന്ത്രാലയം ആലോചന ആരംഭിച്ചു. ഈ നിർദേശത്തിന്റെ അംഗീകാരത്തിനായി റെയിൽവേ ബോർഡിനും നിർദേശം അയച്ചിട്ടുണ്ട്. ഈ നിർദേശം അംഗീകരിച്ചാൽ ജീവനക്കാർക്ക് എച്ച്ആർഎ ലഭിക്കും. ഇന്ത്യൻ റെയിൽവേ ടെക്‌നിക്കൽ സൂപ്പർവൈസേഴ്‌സ് അസോസിയേഷനും നാഷണൽ ഫെഡറേഷൻ ഓഫ് റെയിൽവേമെൻസും 2021 ജനുവരി 1 മുതൽ എച്ച്ആർഎ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. വീട്ടുവാടക അലവൻസ് വർധിപ്പിച്ചതിന് ശേഷം ശമ്പളത്തിൽ ബമ്പർ വർധനയുണ്ടാകും.

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത! ഉടൻ അക്കൗണ്ടിൽ ക്രെഡിറ്റാകും 2 ലക്ഷം രൂപ

'വീട് വാടക അലവൻസ്' എത്രയായിരിക്കും (How much will be the 'House Rent Allowance')

50 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങൾ 'X' വിഭാഗത്തിന് കീഴിലാണ് വരുന്നത്. അതേസമയം അഞ്ച് ലക്ഷത്തിലധികം ജനസംഖ്യയുള്ളവർ 'Y' വിഭാഗത്തിൽ വരും. കൂടാതെ 5 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങൾ 'Z' വിഭാഗത്തിന് കീഴിലാണ് വരുന്നത്. മൂന്ന് വിഭാഗങ്ങൾക്കും ഏറ്റവും കുറഞ്ഞ എച്ച്ആർഎ 5400, 3600, 1800 രൂപ ആയിരിക്കും. ഡിപ്പാർട്ട്മെന്റ് ഓഫ് എക്സ്പെൻഡിച്ചർ അനുസരിച്ച് എപ്പോൾ ക്ഷാമബത്ത 50 ശതമാനത്തിൽ എത്തുമ്പോൾ പരമാവധി House Rent Allowance 30 ശതമാനമായി ഉയരും. എന്നാൽ ഡിഎ 50 ശതമാനത്തിന് മുകളിലായിരിക്കുമ്പോൾ മാത്രമേ ഇത് സാധ്യമാകൂ. കാരണം സർക്കാരിന്റെ പഴയ ഉത്തരവ് പ്രകാരം ഡിഎ 50 ശതമാനം കടന്നാൽ എച്ച്ആർഎ ഓരോ വിഭാഗത്തിനും 30 ശതമാനവും, 20 ശതമാനവും, 10 ശതമാനവും ആയിരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

 

Trending News