PAN Card Update: നിങ്ങളുടെ പക്കല്‍ 2 പാൻ കാർഡുകൾ ഉണ്ടോ? ഇക്കാര്യം ചെയ്തോളൂ, അല്ലെങ്കില്‍ കനത്ത പിഴ

ഇന്നത്തെ കാലത്ത്  ആധാര്‍ കാര്‍ഡുപോലെ തന്നെ പാൻ കാർഡും ഒരു  നിർബന്ധിത രേഖയാണ്. ഇന്ന് പാന്‍ കാര്‍ഡില്ലാതെ ഒരു സാമ്പത്തിക ഇടപാടും നടക്കില്ല. 

Written by - Zee Malayalam News Desk | Last Updated : Oct 4, 2022, 06:28 PM IST
  • എല്ലാ സാമ്പത്തിക ഇടപാടുകള്‍ നടത്താനും ബാങ്ക് അക്കൗണ്ട് തുറക്കാനും പാന്‍ കാര്‍ഡ് ആവശ്യമാണ്. ബാങ്ക് മുതൽ ഓഫീസ് വരെ, ഇതില്ലാതെ നിങ്ങൾക്ക് ഒരു സാമ്പത്തിക ജോലിയും ചെയ്യാൻ സാധിക്കില്ല.
PAN Card Update: നിങ്ങളുടെ പക്കല്‍ 2 പാൻ കാർഡുകൾ ഉണ്ടോ? ഇക്കാര്യം ചെയ്തോളൂ, അല്ലെങ്കില്‍ കനത്ത പിഴ

PAN Card Update: ഇന്നത്തെ കാലത്ത്  ആധാര്‍ കാര്‍ഡുപോലെ തന്നെ പാൻ കാർഡും ഒരു  നിർബന്ധിത രേഖയാണ്. ഇന്ന് പാന്‍ കാര്‍ഡില്ലാതെ ഒരു സാമ്പത്തിക ഇടപാടും നടക്കില്ല. 

എല്ലാ സാമ്പത്തിക ഇടപാടുകള്‍ നടത്താനും ബാങ്ക് അക്കൗണ്ട് തുറക്കാനും പാന്‍ കാര്‍ഡ് ആവശ്യമാണ്. ബാങ്ക് മുതൽ ഓഫീസ് വരെ, ഇതില്ലാതെ നിങ്ങൾക്ക് ഒരു സാമ്പത്തിക ജോലിയും ചെയ്യാൻ സാധിക്കില്ല. 

എന്നാൽ, നിങ്ങള്‍ക്കറിയുമോ പാൻ കാർഡുമായി ബന്ധപ്പെട്ട ഒരു തെറ്റ് നിങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. അതായത്, നിങ്ങളുടെ പക്കല്‍ രണ്ട് പാൻ കാർഡുകൾ ഉണ്ടോ? ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് വലിയ തുക പിഴ നല്‍കേണ്ടതായി വരും.  ഇത് ഒരു സാമ്പത്തിക കുറ്റമാണ്, കൂടാതെ, ഇത് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചേക്കാം. ഇതിന് പുറമെ 10,000 രൂപ പിഴയും അടയ്‌ക്കേണ്ടിയും വന്നേക്കാം. 

Also Read:  PPF Rules Update: പലിശ നിരക്ക് വർദ്ധന ഉടന്‍, നിയമങ്ങളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍  

അതായത്, നിങ്ങളുടെ പക്കല്‍ രണ്ട് പാൻ കാർഡുകൾ ഉണ്ടെങ്കിൽ  ഉടൻ തന്നെ നിങ്ങളുടെ രണ്ടാമത്തെ പാൻ കാർഡ് വകുപ്പിന് സമർപ്പിക്കുക. ആദായനികുതി നിയമം 1961-ലെ സെക്ഷൻ 272B-ലും ഇതിനുള്ള ഒരു വ്യവസ്ഥയുണ്ട്. 

ഉപയോഗമില്ലാത്ത  പാൻ കാർഡ് എങ്ങിനെ സറണ്ടർ ചെയ്യാം?  (How to surrender not in use PAN card? 

പാൻ കാർഡ് സറണ്ടർ ചെയ്യുന്ന പ്രക്രിയ വളരെ എളുപ്പമാണ്. ഇതിനായി നിങ്ങൾ പൂരിപ്പിക്കേണ്ട ഒരു പൊതു ഫോം ഉണ്ട്.  പാന്‍ കാര്‍ഡ്‌ സറണ്ടർ ചെയ്യുമ്പോള്‍ ഈ ഫോം ഒപ്പം സമര്‍പ്പിക്കണം.  

പാൻ കാർഡ് സറണ്ടർ ചെയ്യാനായി ചെയ്യേണ്ടത്? 

ഇതിനായി, നിങ്ങൾ ആദായ നികുതി വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ഇപ്പോൾ 'പുതിയ പാൻ കാർഡിനായുള്ള അഭ്യർത്ഥന അല്ലെങ്കിൽ/ കൂടാതെ പാൻ ഡാറ്റയിലെ മാറ്റങ്ങൾ അല്ലെങ്കിൽ തിരുത്തൽ' എന്ന ലിങ്കിൽ ക്ലിക്കുചെയ്യുക.

ഫോം ഡൗൺലോഡ് ചെയ്യുക.

 ഫോം പൂരിപ്പിച്ച ശേഷം, ഏതെങ്കിലും NSDL ഓഫീസിൽ പോയി രണ്ടാമത്തെ പാൻ കാർഡ് സറണ്ടർ ചെയ്യുന്നതിനൊപ്പം ഈ ഫോം സമർപ്പിക്കുക.

ഇന്ന് എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും ബാങ്ക് ഇടപാടുകള്‍ക്കും അതായത്,  അധിക തുക നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും  പാൻ കാര്‍ഡ് നിർബന്ധമാക്കിയിരിക്കുന്നു.  ഒരേ വിലാസത്തില്‍, ഒരേ വ്യക്തിയുടെ പേരില്‍ രണ്ട് വ്യത്യസ്ത പാൻ കാർഡുകൾ സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ ദുഷ്ക്കരമാക്കും.   അതിനാല്‍, അബദ്ധവശാല്‍പോലും നിങ്ങളുടെ പേരില്‍ രണ്ട് പാന്‍ കാര്‍ഡ് ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഒന്ന്  സറണ്ടർ ചെയ്യുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News