Today Gold Rate : സർവ്വകാല റെക്കോർഡിൽ എത്തിയ സ്വർണവിലയ്ക്ക് ഇന്ന് റെസ്റ്റ്; ഇന്നത്തെ നിരക്ക് ഇങ്ങനെ

Kerala Gold Rate Today April 7th 2024 : ഏപ്രിൽ മാസം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ ഇതുവരെയായി നാല് തവണയാണ് സ്വർണവില റെക്കോർഡ് ഭേദിച്ചത്

Written by - Jenish Thomas | Last Updated : Apr 7, 2024, 02:13 PM IST
  • സംസ്ഥാനത്തെ സ്വർണനിരക്ക് പവന് 52,000 പിന്നിട്ടു.
  • മാർച്ച് 29-ാം തീയതിയാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി അരലക്ഷം കടന്നത്
Today Gold Rate : സർവ്വകാല റെക്കോർഡിൽ എത്തിയ സ്വർണവിലയ്ക്ക് ഇന്ന് റെസ്റ്റ്; ഇന്നത്തെ നിരക്ക് ഇങ്ങനെ

Kerala Gold Price Today 07.04.2024 : സർവ്വകാല റെക്കോർഡിൽ തുടർന്ന് സംസ്ഥാനത്തെ സ്വർണവില. ഏപ്രിൽ മാസം ആരംഭിച്ച ഒരാഴ്ച പിന്നിടുമ്പോൾ നാല് തവണയാണ് സംസ്ഥാനത്തെ സ്വർണനിരക്ക്  റെക്കോർഡ് ഭേദിച്ച്. തുടരെ വില റെക്കോർഡ് സ്ഥാപിച്ച് സംസ്ഥാനത്തെ സ്വർണനിരക്ക് പവന് 52,000 പിന്നിട്ടു. അതേസമയം ഇന്ന് ഏപ്രിൽ ഏഴാം തീയതി ഞായറാഴ്ച സ്വർണത്തിന്റെ വിലയിൽ മാറ്റമില്ല. അമേരിക്കയിൽ പലിശ നിരക്ക് കുറയ്ക്കുമെന്ന് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ വില വർധനയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. 

മാർച്ച് 29-ാം തീയതിയാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി അരലക്ഷം കടന്നത്. എന്നാൽ സ്വർണവില മുകളിലേക്ക് തന്നെ കുതിക്കുകയായിരുന്നു. ഇത് സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരിൽ മാത്രമല്ല, വ്യാപാരികളിലും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

ALSO READ : Gold Rate Today : ദേ പിന്നെയും സ്വർണവില റെക്കോർഡിൽ... ഇന്ന് കൂടിയത് ആയിരത്തിലധികം രൂപ

ഇന്നത്തെ സ്വർണവില

ഇന്ന് ഏപ്രിൽ ഏഴാം തീയതി ഒരു ഗ്രാം സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്ന വില 6,535 രൂപ. പവന്റെ (എട്ട് ഗ്രാം) വില 52,280 രൂപയാണ്.

ഏപ്രിൽ മാസത്തിൽ രേഖപ്പെടുത്തിട്ടുള്ള സ്വർണവില (പവൻ നിരക്കിൽ)

ഏപ്രിൽ 1 - 50,880 രൂപ (680 രൂപ കൂടി)

ഏപ്രിൽ 2 - 50,680 രൂപ (200 രൂപ കുറഞ്ഞു. ഏപ്രിൽ മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്ക്)

ഏപ്രിൽ 3 - 51,280 രൂപ (600 രൂപ കൂടി)

ഏപ്രിൽ 4 - 51,680 രൂപ (400 രൂപ കൂടി)

ഏപ്രിൽ 5 - 51,320 രൂപ (320 രൂപ കുറഞ്ഞു.)

ഏപ്രിൽ 6 - 52,280 രൂപ ((960 രൂപ കൂടി, ഏപ്രിൽ മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്ക്. കൂടാതെ സ്വർണവിലയിൽ രേഖപ്പെടുത്തുന്ന സർവ്വകാല റെക്കോർഡ് നിരക്ക്)

ഏപ്രിൽ 7 - 52,280 രൂപ

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില മുകളിൽ നൽകിയതിൽ നിന്നും ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി സ്ഥാപനമായി ബന്ധപ്പെടുക.

ഇന്നത്തെ വെള്ളി വില

സ്വർണത്തിനൊപ്പം ഇന്ന് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 87 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News