Fixed Deposit: ഐഡിബിഐയുടെ അമൃത് മഹോത്സവ് എഫ്ഡി, 7.65% വരെ പലിശ

സ്കീമിന് കീഴിൽ, ജനറൽ/എൻആർഇ/എൻആർഒ എന്നിങ്ങനെ വിവിധ കാറ്റഗറിയിലുള്ള ഉപഭോക്താക്കൾക്ക് 375 ദിവസത്തെ കാലാവധിയിൽ 7.10% പലിശ

Written by - Zee Malayalam News Desk | Last Updated : Nov 3, 2023, 03:35 PM IST
  • ഒക്ടോബർ 31 വരെയായിരുന്നു നേരത്തെ ഐഡിബി അമൃത് മഹോത്സവ്
  • എഫ്ഡി സ്കീം 375 ദിവസം, 444 ദിവസം എന്നിങ്ങനെ കാലാവധികളിലുള്ളതാണ്
  • 2 കോടി രൂപയിൽ താഴെയുള്ള FD-കളിൽ സാധാരണ ഉപഭോക്താക്കൾക്ക് 3% മുതൽ 6.80% വരെ
Fixed Deposit: ഐഡിബിഐയുടെ അമൃത് മഹോത്സവ് എഫ്ഡി,  7.65% വരെ പലിശ

ഫിക്സഡ് ഡെപ്പോസിറ്റിൽ (എഫ്ഡി) വൻ ലാഭം നേടാനുള്ള അവസരം ഐഡിബിഐ ബാങ്ക് നൽകുകയാണ്. ദീപാവലിക്ക് മുമ്പ്, ഐഡിബിഐ 'അമൃത് മഹോത്സവ്  എഫ്ഡി' നവംബർ 30 വരെ നീട്ടിയിട്ടുണ്ട്. ഈ എഫ്ഡിക്ക് കീഴിൽ, പലിശ നിരക്ക് 7.10% മുതൽ 7.65% വരെയാണ്. പൊതുവിഭാഗത്തെ അപേക്ഷിച്ച് ഉയർന്ന പലിശ ലഭിക്കുന്നതിനാൽ മുതിർന്ന പൗരന്മാരാണ് ഇതിൻറെ ഏറ്റവും വലിയ ഗുണഭോക്താക്കൾ.  ഒക്ടോബർ 31 വരെയായിരുന്നു നേരത്തെ ഐഡിബി അമൃത് മഹോത്സവ്. ഐഡിബിഐ ബാങ്കിന്റെ അമൃത് മഹോത്സവ് എഫ്ഡി സ്കീം 375 ദിവസം, 444 ദിവസം എന്നിങ്ങനെ കാലാവധികളിലുള്ളതാണ്. 

സ്കീമിന് കീഴിൽ, ജനറൽ/എൻആർഇ/എൻആർഒ എന്നിങ്ങനെ വിവിധ കാറ്റഗറിയിലുള്ള ഉപഭോക്താക്കൾക്ക് 375 ദിവസത്തെ കാലാവധിയിൽ 7.10% പലിശയും 444 ദിവസത്തെ കാലാവധിയിൽ 7.15% പലിശയും ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 375 ദിവസത്തെ മെച്യൂരിറ്റി കാലയളവിൽ 7.60% വരെയും 444 ദിവസത്തെ മെച്യൂരിറ്റി കാലയളവിൽ 7.65% വരെയും പലിശ ലഭിക്കും. ആവശ്യമെങ്കിൽ നേരത്തെ പിൻവലിക്കാനും സ്കീമിൽ സാധിക്കും.

2 കോടി രൂപയിൽ താഴെയുള്ള FD-കളിൽ സാധാരണ ഉപഭോക്താക്കൾക്ക്  3% മുതൽ 6.80% വരെയുള്ള നിരക്കുകളും മുതിർന്ന പൗരന്മാർക്ക് 3.50% മുതൽ 7.30% വരെ പലിശ വരുമാനവും ലഭിക്കും. 5 വർഷത്തെ കാലാവധിയിൽ പൊതുവിഭാഗത്തിന് 6.50% നിരക്കും മുതിർന്ന പൗരന്മാർക്ക് 7% നിരക്കും ലഭിക്കുന്ന നികുതി ലാഭിക്കുന്ന FD നിരക്കുകളും ഉണ്ട്. 

ഐഡിബിഐ ബാങ്ക് വിവിധ നിക്ഷേപ പദ്ധതികൾ പ്രകാരം നിക്ഷേപങ്ങൾക്ക് പലിശ വാഗ്ദാനം ചെയ്യുന്നു. പലിശ നിരക്കുകൾ കാലാകാലങ്ങളിൽ പരിഷ്കരിക്കുന്നു. പുതുക്കിയ പലിശ നിരക്കുകൾ പുതുക്കുന്നതിനും പുതിയ നിക്ഷേപങ്ങൾക്കും മാത്രമേ ബാധകമാകൂ, അതേസമയം നിലവിലുള്ള നിക്ഷേപങ്ങൾക്ക് കരാർ നിരക്കിൽ പലിശ ലഭിക്കുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News