Threads: ട്വിറ്ററിന് കനത്ത വെല്ലുവിളി; ആദ്യ ഏഴ് മണിക്കൂറില്‍ 1 മില്ല്യൺ ഉപയോക്താക്കളുമായി ത്രെഡ്സ്

Meta's threads in first seven hours 10 million users: 500 കാരക്ടര്‍ ലിമിറ്റ് ഉള്‍പ്പടെ ട്വിറ്ററിന് സമാനമായ ഒട്ടനവധി സൗകര്യങ്ങളാണ് ത്രെഡ്‌സിലുമുള്ളത്.

Written by - Zee Malayalam News Desk | Last Updated : Jul 6, 2023, 06:12 PM IST
  • ട്വിറ്ററിന് സൗഹാര്‍ദ്ദപരമായ ഒരു എതിരാളിയായിരിക്കും ത്രെഡ്‌സ് എന്നാണ് സക്കര്‍ബര്‍ഗിന്റെ പ്രതികരണം.
  • ദിവസവും വായിക്കാവുന്ന പോസ്റ്റുകളുടെ എണ്ണത്തിൽ ട്വിറ്റർ പരിധി നിശ്ചയിച്ചതാണ് ഇതിലെ പ്രധാന കാരണം.
Threads: ട്വിറ്ററിന് കനത്ത വെല്ലുവിളി; ആദ്യ ഏഴ് മണിക്കൂറില്‍ 1 മില്ല്യൺ ഉപയോക്താക്കളുമായി ത്രെഡ്സ്

 ട്വിറ്ററിന്റെ പുത്തൻ പരിഷ്കാരങ്ങളിൽ അസ്വസ്ഥരായി നിൽക്കുന്ന ഉപയോക്താക്കൾക്കിതാ മറ്റൊരു ചോയിസ്, ത്രെഡ്സ്. മെറ്റ പുതിയതായി അവതരിപ്പിച്ച ത്രെഡ്‌സ് ആപ്പില്‍ ആദ്യ ഏഴ് മണിക്കൂറുകൊണ്ട് പത്ത് ലക്ഷം ഉപഭോക്താക്കള്‍ അക്കൗണ്ട് ആരംഭിച്ചുവെന്ന് കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. ട്വിറ്ററിന് സൗഹാര്‍ദ്ദപരമായ ഒരു എതിരാളിയായിരിക്കും ത്രെഡ്‌സ് എന്നാണ് സക്കര്‍ബര്‍ഗിന്റെ പ്രതികരണം.  ട്വിറ്ററ്‍ അടുത്തിടെ കൊണ്ടുവന്ന മാറ്റങ്ങളിൽ ഉപയോക്താക്കൾ വലിയ അസ്വസ്ഥരായിരുന്നു. ദിവസവും വായിക്കാവുന്ന പോസ്റ്റുകളുടെ എണ്ണത്തിൽ ട്വിറ്റർ പരിധി നിശ്ചയിച്ചതാണ് ഇതിലെ പ്രധാന കാരണം.

വ്യാപകമായ ഡാറ്റ സ്‌ക്രാപ്പിംഗും സിസ്റ്റം കൃത്രിമത്വവും പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമായാണ് ഉപയോക്തൃ പ്രവർത്തനങ്ങളെ ഫലപ്രദമായി നിയന്ത്രിക്കുന്ന പോസ്റ്റുകളുടെ ദൈനംദിന വായനയ്ക്ക് താൽക്കാലിക പരിധികൾ നടപ്പിലാക്കുന്നതെന്നാണ് ട്വിറ്റർ ഇതിന് വിശധീകരണം നൽകിയത്. ഇതുപ്രകാരം വെരിഫൈഡ് അക്കൗണ്ടുകൾക്ക് നിലവിൽ പരമാവധി പ്രതിദിന വായന പരിധി 6000 പോസ്റ്റുകളായിരിക്കും. വെരിഫെയ്ഡ് അല്ലാത്ത അക്കൗണ്ടുകൾക്ക് 600 പോസ്റ്റുകൾ വരെയാണ് വായിക്കാൻ സാധിക്കുക.

ALSO READ: കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു- ചിത്രങ്ങൾ

വെരിഫെയ്ഡ് അല്ലാത്ത പുതിയ അക്കൗണ്ടുകൾക്ക് കർശന നിയന്ത്രണങ്ങൾ നേരിടേണ്ടിവരും എന്നാണ് അറിയിച്ചത്. ഇത് ലോകമാകെ വ്യാപകമായ എതിർപ്പുകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. അതിനാൽ തന്നെ ഇനിയും കൂടുതൽ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ത്രെഡ്‌സിന് സാധിക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. 500 കാരക്ടര്‍ ലിമിറ്റ് ഉള്‍പ്പടെ ട്വിറ്ററിന് സമാനമായ ഒട്ടനവധി സൗകര്യങ്ങളാണ് ത്രെഡ്‌സിലുമുള്ളത്. അതേസമയം ത്രെഡ്‌സ് വലിയ രീതിയില്‍ വിവരങ്ങള്‍ ശേഖരിക്കുന്നുവെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്. ഇതേ വിമര്‍ശനം ഉന്നയിച്ച് ട്വിറ്റര്‍ മുന്‍ മേധാവി ജാക്ക് ഡോര്‍സിയും രംഗത്തുവന്നിരുന്നു. ഇന്ത്യ ഉള്‍പ്പടെ 100 ലേറെ രാജ്യങ്ങളില്‍ ത്രെഡ്‌സ് ലഭിക്കും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്‌റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാവും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News