Special FD schemes: 8% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഈ സ്ഥിര നിക്ഷേപ പദ്ധതികള്‍ ഉടന്‍ അവസാനിക്കും!!

Special FD schemes:  രാജ്യത്തെ രണ്ട് പ്രധാന പൊതുമേഖലാ ബാങ്കുകളായ ഇന്ത്യൻ ബാങ്കും ഐഡിബിഐ ബാങ്കും വാഗ്ദാനം ചെയ്യുന്ന സ്പെഷ്യല്‍ FD സ്കീമുകൾ ഒക്ടോബർ 31-ന് അവസാനിക്കും.. അതായത്, ഒക്ടോബര്‍ 31 ന് ശേഷം ഈ സ്ഥിരനിക്ഷേപ പദ്ധതികളില്‍ ചേരുവാന്‍ സാധിക്കില്ല

Written by - Zee Malayalam News Desk | Last Updated : Oct 26, 2023, 06:24 PM IST
  • "അമൃത് മഹോത്സവ് FD സ്കീം" (Amrit Mahotsav FD Scheme) എന്നറിയപ്പെടുന്ന 375 ദിവസത്തെ ഈ FD, സാധാരണക്കാർക്ക് 7.10% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
Special FD schemes: 8% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഈ സ്ഥിര നിക്ഷേപ പദ്ധതികള്‍ ഉടന്‍ അവസാനിക്കും!!

Special FD schemes: നിങ്ങൾ ഒരു സ്ഥിര നിക്ഷേപം നടത്താന്‍ (Fixed Deposit - FD) ആഗ്രഹിക്കുകയാണ് എങ്കില്‍ നിങ്ങള്‍ക്ക് ഏറ്റവുമധിക സാമ്പത്തിക നേട്ടം നല്‍കുന്ന ബാങ്കുകളാണ് നിങ്ങള്‍ സ്വഭാവികമായും പരിഗണിക്കുക. ഇത്തരത്തില്‍ ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ചില നിക്ഷേപ പദ്ധതികളില്‍ ചേരാനുള്ള മികച്ച അവസരം ഉടന്‍ അവസാനിക്കുകയാണ്. 

Also Read:  India Vs Bharat: ഇന്ത്യയുടെ പുനർനാമകരണം, എൻസിഇആർടി പാനലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം  
 
അതായത്, രാജ്യത്തെ രണ്ട് പ്രധാന പൊതുമേഖലാ ബാങ്കുകളായ ഇന്ത്യൻ ബാങ്കും ഐഡിബിഐ ബാങ്കും വാഗ്ദാനം ചെയ്യുന്ന സ്പെഷ്യല്‍ FD സ്കീമുകൾ ഒക്ടോബർ 31-ന് അവസാനിക്കും.. അതായത്, ഒക്ടോബര്‍ 31 ന് ശേഷം ഈ സ്ഥിരനിക്ഷേപ പദ്ധതികളില്‍ ചേരുവാന്‍ സാധിക്കില്ല. ഈ സ്ഥിരനിക്ഷേപ പദ്ധതികളുടെ പ്രത്യേകത എന്നാല്‍ ഈ പദ്ധതികള്‍ സാധാരണ കാലാവധികളെ അപേക്ഷിച്ച് കൂടുതൽ ആകർഷകമായ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ്. ഈ FD സ്കീമുകളുടെ വിശദാംശങ്ങള്‍ അറിയാം. 

Also Read:  Lucky Girls: ഇവര്‍ ഭർത്താക്കന്മാർക്ക് കുബേരന്‍റെ നിധി!! ഈ രാശിക്കാരായ പെണ്‍കുട്ടികള്‍ സമ്പത്ത് വര്‍ഷിക്കും  
 
ഐഡിബിഐ ബാങ്ക് പ്രത്യേക എഫ്ഡി സ്കീം (IDBI Bank Special FD Scheme)

IDBI ബാങ്ക് 375, 444 ദിവസത്തെ കാലാവധിയുള്ള രണ്ട് സ്പെഷ്യല്‍ FD സ്കീമുകൾ വാഗ്ദാനം ചെയ്യുന്നു, 2023 ഒക്ടോബർ 31 വരെ ഈ പദ്ധതിയില്‍ ചേരാനുള്ള അവസരം ഉണ്ട്. "അമൃത് മഹോത്സവ് FD സ്കീം" (Amrit Mahotsav FD Scheme) എന്നറിയപ്പെടുന്ന 375 ദിവസത്തെ ഈ  FD, സാധാരണക്കാർക്ക് 7.10% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.  മുതിർന്ന പൗരന്മാർക്ക് 7.60%  പലിശ നിരക്കാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. 444 ദിവസത്തെ സ്പെഷ്യല്‍ FD സ്കീമിന്‍റെ കാര്യത്തിൽ, സാധാരണക്കാർക്ക് 7.15 ശതമാനം പലിശനിരക്കും മുതിർന്ന പൗരന്മാർക്ക് 7.65 ശതമാനം പലിശനിരക്കും ലഭിക്കും.

Also Read:  Sun Transit 2023: നവംബർ 17 വരെ ഈ രാശിക്കാര്‍ക്ക് മോശം സമയം, ആരോഗ്യം ശ്രദ്ധിക്കുക 
 

ഇന്ത്യൻ ബാങ്ക് സ്പെഷ്യല്‍ FD സ്കീം (Indian Bank's Special FD Scheme)

Ind Super 400 ദിവസ FD സ്കീം  (Ind Super 400 Days FD Scheme)

ഇൻഡ് സൂപ്പർ 400 ഡേയ്‌സ് എഫ്‌ഡി സ്‌കീം" എന്നറിയപ്പെടുന്ന ഇന്ത്യൻ ബാങ്കിന്‍റെ പ്രത്യേക FD സ്‌കീമിന് 400 ദിവസത്തെ കാലാവധിയാണ് ഉള്ളത്. 10,000 രൂപ മുതൽ 2 കോടി രൂപ വരെയുള്ള തുകയിൽ നിങ്ങൾക്ക് ഈ സ്കീമിൽ നിക്ഷേപിക്കാം. ഈ കാലയളവിൽ, ബാങ്ക് പൊതുജനങ്ങൾക്ക് 7.25% പലിശയും മുതിർന്ന പൗരന്മാർക്ക് 7.75% ഉയർന്ന പലിശ നിരക്കും ബാങ്ക്  വാഗ്ദാനം ചെയ്യുന്നു. സൂപ്പർ സീനിയർ പൗരന്മാർക്ക് അവരുടെ നിക്ഷേപത്തിന് ഏറ്റവും ഉയർന്ന പലിശ നിരക്ക് 8.00%  ലഭിക്കും.

Ind Super 300 ദിവസ FD സ്കീം  (Ind Super 300 Days FD Scheme)

400 ദിവസത്തെ FD യ്ക്ക് പുറമേ, ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന 300 ദിവസത്തെ കാലാവധിയുള്ള ഒരു പ്രത്യേക FD സ്കീം ഇന്ത്യൻ ബാങ്ക് അവതരിപ്പിച്ചു. നിക്ഷേപകർക്ക് 5,000 രൂപ മുതൽ 2 കോടി രൂപ വരെയുള്ള തുകകൾ ഈ സ്കീമില്‍ നിക്ഷേപിക്കാം. ഈ FD സ്കീം സാധാരണ ഉപഭോക്താക്കൾക്ക് ആകർഷകമായ 7.05% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു, മുതിർന്ന പൗരന്മാർക്ക് 7.55 ശതമാനം പലിശ ലഭിക്കും. സൂപ്പർ സീനിയർ പൗരന്മാർക്ക് 7.80 ശതമാനം പലിശ നിരക്ക് നേടാം. 2023 ഒക്ടോബർ 31 വരെ ഈ സ്കീമില്‍  ചേരുവാന്‍ അവസരം ഉണ്ടായിരിയ്ക്കും... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News