SBI Utsav Deposit: ഉയര്‍ന്ന പലിശയുമായി പ്രത്യേക FD സ്കീം, ഉത്സവ് നിക്ഷേപ പദ്ധതിയെക്കുറിച്ച് അറിയാം

നിക്ഷേപത്തിന് ഏറ്റവും ഉയർന്ന പലിശ നല്‍കുന്ന  നിക്ഷേപ പദ്ധതിയുമായി രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI. എന്നാല്‍, ഈ നിക്ഷേപ പദ്ധതിയില്‍  ചേരാന്‍ ഇനി ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് ബാക്കി എണ്ണ കാര്യം ഓര്‍മ്മിക്കുക...

Written by - Zee Malayalam News Desk | Last Updated : Sep 19, 2022, 02:52 PM IST
  • രാജ്യത്തിന്‍റെ 76-ാം സ്വാതന്ത്ര്യ വർഷത്തോടനുബന്ധിച്ചാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 'ഉത്സവ്' ഡെപ്പോസിറ്റ് എന്ന ഈ പ്രത്യേക നിക്ഷേപ പദ്ധതി ആരംഭിച്ചിരിയ്ക്കുന്നത്.
SBI Utsav Deposit: ഉയര്‍ന്ന പലിശയുമായി പ്രത്യേക FD സ്കീം, ഉത്സവ് നിക്ഷേപ പദ്ധതിയെക്കുറിച്ച് അറിയാം

SBI Utsav Deposit: നിക്ഷേപത്തിന് ഏറ്റവും ഉയർന്ന പലിശ നല്‍കുന്ന  നിക്ഷേപ പദ്ധതിയുമായി രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI. എന്നാല്‍, ഈ നിക്ഷേപ പദ്ധതിയില്‍  ചേരാന്‍ ഇനി ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് ബാക്കി എണ്ണ കാര്യം ഓര്‍മ്മിക്കുക...

രാജ്യത്തിന്‍റെ 76-ാം സ്വാതന്ത്ര്യ വർഷത്തോടനുബന്ധിച്ചാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ പ്രത്യേക നിക്ഷേപ പദ്ധതി ആരംഭിച്ചിരിയ്ക്കുന്നത്.  പ്രത്യേക നിക്ഷേപ പദ്ധതിയായ 'ഉത്സവ്'  ഡെപ്പോസിറ്റ് (Utsav Deposit) ഒരു പരിമിത കാലയളവിലേയ്ക്ക് നല്‍കുന്ന ഓഫര്‍ ആണ്.  അതായത് ഈ പദ്ധതിയില്‍ ചേരാനുള്ള അവസരം ഒക്ടോബർ 28-ന് അവസാനിക്കും. 

Also Read:  Aadhaar Card Update: ആധാർ കാർഡിലെ ഫോൺ നമ്പർ എങ്ങിനെ അപ്ഡേറ്റ് ചെയ്യാം?

നിക്ഷേപിക്കുന്ന പണത്തിന് ഉയർന്ന പലിശ ലഭിക്കുന്നത് സന്തോഷം നൽകുന്ന കാര്യമാണ്.  അടുത്തിടെ ഒട്ടു മിക്ക ബാങ്കുകളും  ഉയർന്ന നിക്ഷേപ പലിശയുള്ള സ്ഥിര നിക്ഷേപ പദ്ധതികൾ അവതരിപ്പിച്ചിരുന്നു. അത്തരത്തില്‍  SBI അവതരിപ്പിച്ച പദ്ധതിയാണ്  'ഉത്സവ്'  ഡെപ്പോസിറ്റ് (Utsav Deposit).നിങ്ങളുടെ നിക്ഷേപത്തിന്  താരതമ്യേന ഉയർന്ന പലിശ ലഭിക്കണമെങ്കിൽ ഇത്തരത്തിലുള്ള പരിമിതി കാലത്തേക്കുള്ള നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കാം.

Alo Read:  PM Kisan Yojana: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 12-ാം ഗഡു എന്ന് ലഭിക്കും?

SBI പ്രത്യേക FD സ്കീം ആയ  ‘ഉത്സവ്’ നിക്ഷേപത്തെക്കുറിച്ച് അറിയാം.... 

സ്കീമില്‍ ചേരാനുള്ള കാലയളവ് : 15.08.2022 മുതൽ 28.10.2022` വരെയാണ് 

ഈ നിക്ഷേപത്തിന്‍റെ  കാലാവധി : 1000 ദിവസം

സ്ഥിരനിക്ഷേപത്തിനായി 'ഉത്സവ്'  ഡെപ്പോസിറ്റ് (Utsav Deposit) തിരഞ്ഞെടുക്കുന്നവര്‍ക്ക് 2 രണ്ട് കോടിയോ അതിനു മുകളിലുള്ള തുകയോ ആണ് നിക്ഷേപിക്കേണ്ടത്.  ഈ പപദ്ധതിയില്‍ ഇത്രയും ഉയര്‍ന്ന തുക  1000 ദിവസത്തേയ്ക്ക് നിക്ഷേപിക്കുമ്പോള്‍ എസ്ബിഐ പ്രതിവർഷം 6.10% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക്  സാധാരണ നിരക്കിനേക്കാൾ 50 ബേസിസ് പോയിന്‍റ്  അധികം ലഭിക്കും. ഈ പദ്ധതിയ്ക്കും ആദായനികുതി നിയമം അനുസരിച്ച് ബാധകമായ നിരക്ക് നികുതി ഇനത്തിൽ നൽകേണ്ടി വരും.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയിൽ സ്ഥിര നിക്ഷേപം നടത്തുമ്പോൾ നിലവിൽ 5 മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.65% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് ബാങ്ക് 6.45% വരെയാണ് പലിശ ലഭിക്കുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News