SBI Alert: ആയിരക്കണക്കിന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് എസ്ബിഐ...!!

നിങ്ങള്‍ എസ്ബിഐയുടെ ഒരു ഉപഭോക്താവാണെങ്കിൽ, ഈ വാര്‍ത്ത ഏറെ പ്രധാനപ്പെട്ടതാണ്.  അതായത്,  നിങ്ങളുടെ ബാങ്ക്  അക്കൗണ്ടുകൾ  പ്രവര്‍ത്തനക്ഷമമാണോ എന്ന്  പരിശോധിക്കാന്‍  SBI നിര്‍ദ്ദേശിക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Jul 7, 2022, 11:13 PM IST
  • ജൂലൈ 1 മുതല്‍ SBI ആയിരക്കണക്കിന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരിയ്ക്കുകയാണ്. ഒരു പക്ഷെ നിങ്ങളുടെ അക്കൗണ്ടും ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിയ്ക്കാം.
 SBI Alert: ആയിരക്കണക്കിന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് എസ്ബിഐ...!!

SBI Alert: നിങ്ങള്‍ എസ്ബിഐയുടെ ഒരു ഉപഭോക്താവാണെങ്കിൽ, ഈ വാര്‍ത്ത ഏറെ പ്രധാനപ്പെട്ടതാണ്.  അതായത്,  നിങ്ങളുടെ ബാങ്ക്  അക്കൗണ്ടുകൾ  പ്രവര്‍ത്തനക്ഷമമാണോ എന്ന്  പരിശോധിക്കാന്‍  SBI നിര്‍ദ്ദേശിക്കുന്നു. 

ജൂലൈ 1 മുതല്‍  SBI ആയിരക്കണക്കിന്  ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരിയ്ക്കുകയാണ്.  ഒരു പക്ഷെ നിങ്ങളുടെ അക്കൗണ്ടും ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിയ്ക്കാം.  കെവൈസി (KYC-know your customer) മാനദണ്ഡങ്ങൾ പാലിക്കാത്തതിന്‍റെ പേരിൽ നിരവധി അക്കൗണ്ടുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India) ബ്ലോക്ക് ചെയ്തു. ജൂലൈ 1 മുതൽ ആണ് KYC വിശദാംശങ്ങൾ പുതുക്കാത്ത ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ എസ്ബിഐ മരവിപ്പിച്ചത്. 

Also Read: PPF Scheme: 1000 രൂപ മാസം തോറും നിക്ഷേപിക്കാം, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കും 12 ലക്ഷം രൂപ..!! കിടിലന്‍ പദ്ധതിയെക്കുറിച്ച് അറിയാം

ബാങ്ക്  സ്വീകരിച്ച ഈ നടപടി മൂലം സ്വദേശത്തും വിദേശത്തും താമസിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ  അക്കൗണ്ടുകൾ പ്രവത്തനരഹിതമായിരിയ്ക്കുകയാണ്. ഇക്കാരണത്താല്‍ വിദേശത്തു താമസിക്കുന്നവര്‍ ഉള്‍പ്പെടെ  പല   ഉപഭോക്താക്കൾക്കും അവരുടെ എസ്ബിഐ അക്കൗണ്ടുകൾ ഉപയോഗിച്ച് നിലവിൽ ഒരു ഇടപാടും നടത്താൻ സാധിക്കുന്നില്ല.  നിരവധി  ഉപഭോക്താക്കളാണ് പരാതിയുമായി രംഗത്ത്‌ എത്തിയിരിയ്ക്കുന്നത്.  മുൻകൂട്ടി അറിയ്ക്കതെയാണ് ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തത് എന്നാണ് നിരവധി  ഇടപാടുകാരുടെ പരാതി.  

എന്നാല്‍,  ഉപഭോക്താക്കളുടെ  പരാതിയ്ക്ക് ബാങ്ക് വ്യക്തമായ മറുപടിയും നൽകുന്നുണ്ട്.  കൃത്യമായ ഇടവേളകളിൽ ബാങ്ക് നടത്തുന്ന ഒരു പതിവ് നടപടിയാണ് കെവൈസി വിശദാംശങ്ങൾ പുതുക്കുക എന്നത്.  KYC പുതുക്കാനുള്ള സന്ദേശം  ഉപഭോക്താക്കള്‍ക്ക് സമയാസമയങ്ങളില്‍ നല്‍കിയിരുന്നു എന്നാണ് ബാങ്ക് അറിയിയ്ക്കുന്നത്.  അക്കൗണ്ട് ബ്ലോക്ക് ആയ ഉപഭോക്താക്കള്‍ ബാങ്ക് സന്ദര്‍ശിച്ച്  നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ബാങ്ക് നിര്‍ദ്ദേശിക്കുന്നു. 

KYC എന്തുകൊണ്ട് കര്‍ശനമാക്കി? (Why KYC is compulsory and important?) 

ജൂലൈ 1 മുതൽ മാറ്റം വന്ന ബാങ്ക് നിയമങ്ങളില്‍  KYC സംബന്ധിച്ച് മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്.  ബാങ്ക് തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ്  KYC തുടര്‍ച്ചയായി പുതുക്കാന്‍ റിസർവ് ബാങ്കും നിർദ്ദേശിക്കുന്നത്. മുന്‍പ്  10 വർഷത്തിലൊരിക്കൽ ബാങ്കുകൾ കെവൈസി അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരുന്നു, എന്നാല്‍ ഇപ്പോള്‍  3 വര്‍ഷം കൂടുമ്പോള്‍  KYC പുതുക്കണം. 

കെവൈസി എങ്ങനെ പുതുക്കാം? (How to renew KYC?) 

എസ്ബിഐ അക്കൗണ്ടുമായി ബന്ധപ്പെട്ട കെവൈസി വിശദാംശങ്ങൾ വളരെ എളുപ്പത്തിൽ പുതുക്കാൻ കഴിയും. ഉപഭോക്താക്കൾ മുമ്പ് ബാങ്കിൽ നൽകിയിട്ടുള്ള കെവൈസി വിവരങ്ങളിൽ മാറ്റമില്ലെങ്കിൽ കൃത്യമായി പൂരിപ്പിച്ച് ഒപ്പിട്ട നിർദ്ദിഷ്ട ഫോം ബാങ്കില്‍ സമര്‍പ്പിച്ചാല്‍ മതിയാകും. ഇത് ബാങ്കിന്‍റെ ശാഖയില്‍ നേരിട്ട് സമര്‍പ്പിക്കാം.  

എന്നാല്‍,ഏതെങ്കിലും രേഖകളില്‍ മാറ്റമുണ്ട് എങ്കില്‍, ഉപഭോക്താക്കൾ അവരുടെ യഥാർത്ഥ കെവൈസി രേഖകളും ഒപ്പം ഒരു ഫോട്ടോയും സഹിതം ബ്രാഞ്ച് സന്ദർശിക്കണം എന്നാണ് എസ്ബിഐ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News