അവകാശികളില്ലാത്തത് 35,000 കോടിക്ക്; കണ്ടെത്താൻ റിസർവ്വ് ബാങ്കിൻറെ പുതിയ പോർട്ടൽ

ഒന്നിലധികം ബാങ്കുകളിലെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ തിരയാൻ ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കുന്നതിനാണ് ആർബിഐ ഈ പ്ലാറ്റ്ഫോം സൃഷ്ടിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Aug 18, 2023, 01:13 PM IST
  • ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ ലിസ്റ്റ് ബാങ്കുകൾ അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്
  • ഈ പോർട്ടലിലൂടെ വിവിധ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള ക്ലെയിം ചെയ്യപ്പെടാത്ത നിങ്ങളുടെ തുക കണ്ടെത്താൻ എളുപ്പമാകും.
  • ഉപയോക്താവിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ,നിക്ഷേപങ്ങൾ കണ്ടെത്താനാകും
അവകാശികളില്ലാത്തത് 35,000 കോടിക്ക്; കണ്ടെത്താൻ റിസർവ്വ് ബാങ്കിൻറെ പുതിയ പോർട്ടൽ

അവകാശികൾ ഇല്ലാത്തതോ ആവശ്യക്കാർ ചോദിച്ച് വരാത്തതോ ആയ നിക്ഷേപങ്ങളുള്ള ബാങ്കുകളിലെ നിക്ഷേപ ഉടമസ്ഥരെ കണ്ടെത്താൻ ആർബിഐ വഴി ഒരുക്കുന്നു. പൊതുജനങ്ങളുടെ സൗകര്യാർത്ഥം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഇതിനായി കേന്ദ്രീകൃത വെബ് പോർട്ടൽ ഉദ്ഗം (യുഡിജിഎം) ആരംഭിച്ചു. ദീർഘകാലമായി ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള ക്ലെയിം ചെയ്യപ്പെടാത്ത പണം കണ്ടെത്തുകയാണ് പോർട്ടൽ ആരംഭിക്കുന്നതിന്റെ ലക്ഷ്യം. ഈ പോർട്ടലിലൂടെ വിവിധ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള ക്ലെയിം ചെയ്യപ്പെടാത്ത നിങ്ങളുടെ തുക കണ്ടെത്താൻ എളുപ്പമാകും.

ഓൺലൈൻ പ്ലാറ്റ്ഫോം 

ഒന്നിലധികം ബാങ്കുകളിലെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ തിരയാൻ ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കുന്നതിനാണ് ആർബിഐ ഈ പ്ലാറ്റ്ഫോം സൃഷ്ടിച്ചിരിക്കുന്നത്. ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ ലിസ്റ്റ് ബാങ്കുകൾ അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിക്ഷേപകർക്കും ഗുണഭോക്താക്കൾക്കും അത്തരം ഡാറ്റ ആക്സസ് ചെയ്യുന്നത് എളുപ്പമാകും ഉപയോക്താവിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ,നിക്ഷേപങ്ങൾ കണ്ടെത്താനാകും.

2023 ഏപ്രിലിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ കണ്ടെത്താൻ ഒരു കേന്ദ്രീകൃത വെബ് പോർട്ടൽ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി), സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ധനലക്ഷ്മി ബാങ്ക് ലിമിറ്റഡ്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവ നിലവിൽ ആർബിഐ ആരംഭിച്ച ഈ പോർട്ടലിൽ ഉണ്ട്. ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇതിൽ ലഭ്യമാണ്.

മറ്റ് ബാങ്കുകളുടെ വിവരങ്ങളും അപ്‌ലോഡ് ചെയ്യും

നിലവിൽ ഏഴ് ബാങ്കുകളുടെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ വിശദാംശങ്ങളാണ് പോർട്ടലിൽ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഇതുകൂടാതെ, മറ്റ് ബാങ്കുകളുമായി ബന്ധപ്പെട്ട വിവരങ്ങളും വരും ദിവസങ്ങളിൽ ക്രമേണ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യും.2023 ഫെബ്രുവരിയോടെ പൊതുമേഖലാ ബാങ്കുകൾ ഏകദേശം 35,000 കോടി രൂപയുടെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ ആർബിഐക്ക് കൈമാറി.10 വർഷമോ അതിൽ കൂടുതലോ പ്രവർത്തിക്കാത്ത അക്കൗണ്ടുകളിലെ തുകയാണിത്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ ക്ലെയിം ചെയ്യപ്പെടാത്ത തുകയുള്ളത്. 8,086 കോടി രൂപയാണിത്.  ഇതിനുപുറമെ, പിഎൻബിയിൽ 5,340 കോടി രൂപയും കാനറ ബാങ്കിൽ 4,558 കോടി രൂപയും ബാങ്ക് ഓഫ് ബറോഡയിൽ 3,904 കോടി രൂപയും അവകാശികളില്ലാതെ കിടപ്പുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News