How To Activate PPF Account: ബാങ്ക് നിക്ഷേപങ്ങള്‍ക്കും സ്ഥിര നിക്ഷേപങ്ങള്‍ക്കും പലിശ കുറഞ്ഞ സാഹചര്യത്തില്‍ ആളുകള്‍ ഇന്ന് കൂടുതല്‍ സാമ്പത്തിക നേട്ടത്തിനായി ആശ്രയിക്കുന്ന നിക്ഷേപങ്ങളില്‍ ഒന്നാണ് പബ്ലിക്ക് പ്രൊവിഡന്‍റ് ഫണ്ട് (Public Provident Fund (PPF).
മറ്റ് സാമ്പത്തിക പദ്ധതികളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ കൂടുതല്‍ നേട്ടം നല്‍കുന്ന നിക്ഷേപമാണ് PPF.കുറഞ്ഞ തുക നിക്ഷേപിച്ച് വന്‍ തുക നേടാന്‍ കഴിയുന്ന സ്കീമാണ് PPF. ഇത്തരം സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സാമ്പത്തിക വർഷത്തിന്‍റെ ഓരോ പാദത്തിലും സർക്കാർ അവലോകനം ചെയ്യും. എന്നാല്‍, അടുത്തിടെയൊന്നും സര്‍ക്കാര്‍ പലിശ നിരക്കില്‍ യാതൊരു മാറ്റവും വരുത്തിയിരുന്നില്ല. ഇത് കോടിക്കണക്കിന് നിക്ഷേപകരെ നിരാശരാക്കിയെങ്കിലും അടുത്ത പാദത്തില്‍ നിക്ഷേപകര്‍ക്ക് സന്തോഷ വാര്‍ത്ത ലഭിക്കുമെന്ന സൂചനയാണ് സര്‍ക്കാര്‍ നല്‍കുന്നത്.
Also Read: Republic Day 2023: ഇത്തവണ റിപ്പബ്ലിക് ദിനത്തില്‍ കർത്തവ്യ പഥില്‍ പറക്കുക 50 യുദ്ധ വിമാനങ്ങള്‍
നിങ്ങള്‍ ഇത്തരം സമ്പാദ്യ പദ്ധതികളില്‍ പണം നിക്ഷേപിക്കുമ്പോള്‍ സർക്കാർ കാലാകാലങ്ങളിൽ നിയമങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
പബ്ലിക്ക് പ്രൊവിഡന്‍റ് ഫണ്ട് (PPF) ഒരു നിശ്ചിത റിട്ടേൺ നിരക്ക് വാഗ്ദാനം ചെയ്യുന്നു, ഇത് നിലവിൽ 7.1% ആണ്, ഇത് എല്ലാ പാദത്തിലും അവലോകനം ചെയ്യാറുണ്ട്. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 C പ്രകാരം, പിപിഎഫിൽ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് പ്രതിവർഷം നികുതി ഇളവ് ലഭിക്കും. വാർഷിക പലിശയും മെച്യൂരിറ്റി തുകയും നികുതി രഹിതമാണ് എന്നതാണ് ഈ നിക്ഷേപത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത.
പദ്ധതിയുടെ നിയമമനുസരിച്ച് ഈ പദ്ധതിയില്‍ പ്രതി വര്‍ഷം കുറഞ്ഞത് 500 രൂപയും കൂടിയ തുക 1.5 ലക്ഷവും നിക്ഷേപിക്കാം. 15 വർഷമാണ് ഈ പദ്ധതിയുടെ കാലാവധി. എന്നാല്‍, തുക അടയ്ക്കുന്നതില്‍ മുടക്കം വന്നാല്‍ ആ വ്യക്തിയുടെ അക്കൗണ്ട് നിഷ്ക്രിയമായിത്തീരും. അതിനാല്‍ PPF അക്കൗണ്ട് സജീവമായി നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്.
ഏതെങ്കിലും കാരണവശാല്‍ നിങ്ങളുടെ PPF അക്കൗണ്ട് നിഷ്ക്രിയമായിത്തീര്‍ന്നുവെങ്കില്‍ അത് എങ്ങിനെ സജീവമാക്കാം?
പിപിഎഫ് അക്കൗണ്ട് സജീവമായി നിലനിർത്തേണ്ടത് ആവശ്യമാണ്. അക്കൗണ്ട് ആക്ടിവേറ്റ് ചെയ്തില്ലെങ്കിൽ, അടിയന്തര ഘട്ടങ്ങളിൽ അക്കൗണ്ട് ഉടമയ്ക്ക് പ്രശ്നങ്ങൾ നേരിടാം. അതുകൊണ്ടാണ് ഇത് സജീവമായി നിലനിർത്തേണ്ടത് അനിവാര്യമാണ്. PPF അക്കൗണ്ട് ഉടമ ഓരോ സാമ്പത്തിക വർഷവും അക്കൗണ്ടിൽ കുറഞ്ഞത് 500 രൂപ നിക്ഷേപിക്കണം. ഇത് ചെയ്യാത്ത സാഹചര്യത്തിലാണ് പിപിഎഫ് അക്കൗണ്ട് നിഷ്ക്രിയമായി മാറുന്നത്.
എന്നാല്‍, ഒരു നിഷ്ക്രിയമായ അക്കൗണ്ടിനും കാലാവധി പൂർത്തിയാകുന്നതുവരെ പലിശ ലഭിക്കുന്നത് തുടരുമെങ്കിലും, അത്തരം അക്കൗണ്ടുകൾക്ക് ചില ദോഷങ്ങളുമുണ്ട്. അക്കൗണ്ട് സജീവമല്ല എങ്കില്‍ നിങ്ങളുടെ പിപിഎഫ് അക്കൗണ്ടിന്മേൽ നിങ്ങൾക്ക് ലോൺ ക്ലെയിം ചെയ്യാൻ കഴിയില്ല. നിങ്ങൾക്ക് വലിയ തുക ആവശ്യമുള്ള അവസരത്തില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും.
നിഷ്ക്രിയ PPF അക്കൗണ്ട് എങ്ങനെ സജീവമാക്കാം? പ്രവർത്തനരഹിതമായ PPF അക്കൗണ്ട് സജീവമാക്കാനുള്ള നടപടിക്രമം ഇപ്രകാരമാണ്
നിങ്ങൾക്ക് പിപിഎഫ് അക്കൗണ്ട് ഉള്ള ബാങ്കിന്‍റെ ബ്രാഞ്ചിലേക്കോ അല്ലെങ്കില്‍ പോസ്റ്റ് ഓഫീസിലേക്കോ രേഖാമൂലമുള്ള അഭ്യർത്ഥന അയയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
ഇത് ചെയ്തുകഴിഞ്ഞാൽ, ശേഷം, അക്കൗണ്ട് പ്രവർത്തനരഹിതമായ ഓരോ വർഷത്തിനും കുറഞ്ഞത് 500 രൂപ വീതവും ഈ സാമ്പത്തിക വർഷത്തേക്ക് 500 രൂപയും നിക്ഷേപിക്കണം
കൂടാതെ, മുടക്കം വന്ന ഓരോ വർഷത്തിനും 50 രൂപ വീതം പിഴ അടയ്‌ക്കേണ്ടി വരും. അപേക്ഷയോടൊപ്പം ബാങ്കിന്‍റെ ശാഖയിലോ പോസ്റ്റ് ഓഫീസിലോ ഈ തുക നിക്ഷേപിക്കണം.
അപേക്ഷയും ചെക്കും നിക്ഷേപിച്ചതിന് ശേഷം, ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് ബ്രാഞ്ച് നിങ്ങളുടെ രേഖകൾ അവലോകനം ചെയ്യും.
എന്നാല്‍, 15 വർഷത്തെ ലോക്ക്-ഇൻ കാലയളവ് അവസാനിച്ചാൽ, അക്കൗണ്ട് വീണ്ടും സജീവമാക്കാൻ കഴിയില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...