PM Kisan: 2000 രൂപ അക്കൗണ്ടിൽ എത്തിയില്ലേ? പെട്ടെന്ന് ഈ ടോൾ ഫ്രീ നമ്പറിൽ പരാതിപ്പെടൂ

PM Kisan Samman Nidhi Yojana: പ്രധാനമന്ത്രി ഒമ്പതാം ഗഡു പുറത്തിറക്കി. കർഷകന്റെ അക്കൗണ്ടിൽ ഈ പണം ഇനിയും വന്നിട്ടില്ലെങ്കിൽ ഉടൻ കേന്ദ്ര കൃഷി മന്ത്രാലയത്തിൽ (Ministry of Agriculture) പരാതിപ്പെടാം.     

Written by - Ajitha Kumari | Last Updated : Aug 11, 2021, 09:16 AM IST
  • പിഎം കിസാന്റെ 9 -ാം ഗഡു പുറത്തിറങ്ങി
  • കർഷക പദ്ധതി പ്രകാരം അക്കൗണ്ടിൽ പണം വന്നില്ലെങ്കിൽ പരാതിപ്പെടുക
  • ഇവിടെ നിങ്ങൾക്ക് ഉടനടി ആനുകൂല്യം ലഭിക്കും
PM Kisan: 2000 രൂപ അക്കൗണ്ടിൽ എത്തിയില്ലേ? പെട്ടെന്ന് ഈ ടോൾ ഫ്രീ നമ്പറിൽ പരാതിപ്പെടൂ

ന്യൂഡൽഹി: PM Kisan Samman Nidhi Yojana:  പ്രധാനമന്ത്രി നരേന്ദ്ര മോദി PM Kisan യോജനയ്ക്ക് കീഴിലുള്ള ഒമ്പതാം ഗഡു പുറത്തിറക്കി. ഇതോടെ കർഷകരുടെ അക്കൗണ്ടിൽ 2000 രൂപ വരാൻ തുടങ്ങിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ഏറ്റവും മഹത്തായ പദ്ധതിയായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയിൽ (PM Kisan Samman Nidhi Scheme 2020) ഇതുവരെ 12 കോടിയിലധികം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം അയച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം നിങ്ങൾക്ക് പണം ലഭിച്ചിട്ടില്ലെങ്കിൽ നിങ്ങൾക്ക് ഉടൻ കേന്ദ്ര കൃഷി മന്ത്രാലയത്തിൽ (Ministry of Agriculture) പരാതിപ്പെടാം. അറിയാം അതിന്റെ മുഴുവൻ പ്രക്രിയ...

എവിടെ, എങ്ങനെ പരാതിപ്പെടണം? (Where and how to complain?)

നിങ്ങളുടെ അക്കൗണ്ടിൽ 2000 രൂപ (PM Kisan) വന്നിട്ടില്ലെങ്കിൽ, നിങ്ങൾ ആദ്യം നിങ്ങളുടെ പ്രദേശത്തെ അക്കൗണ്ടന്റിനെയും കൃഷി ഓഫീസറെയും ബന്ധപ്പെടണം. ഇവർ നിങ്ങളുടെ കാര്യങ്ങൾ  ശ്രദ്ധിക്കുന്നില്ലെങ്കിൽ അല്ലെങ്കിൽ ഇതിനു ശേഷവും നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം വന്നില്ലെങ്കിൽ നിങ്ങൾക്ക് അഇതുമായി ബന്ധപ്പെട്ട ഹെൽപ്പ് ലൈനിൽ വിളിക്കാം.

Also Read: PM Kisan Tractor Yojana: ട്രാക്ടർ വാങ്ങുന്നതിന് സർക്കാർ നൽകുന്നു 50% സബ്സിഡി, അറിയാം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന്

ഈ ഡെസ്ക് (PM-KISAN Help Desk) തിങ്കൾ മുതൽ വെള്ളി വരെ തുറന്നിരിക്കും. ഇതിനുപുറമെ, pmkisan-ict@gov.in എന്ന ഇ-മെയിലിലും നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.  എന്നിട്ടും ക്രൈം നടന്നില്ലെങ്കിൽ 011-23381092 (Direct HelpLine) നമ്പറിൽ വിളിക്കുക.

കൃഷി മന്ത്രാലയത്തിൽ പരാതിപ്പെടുക (Complain to the Ministry of Agriculture)

കാർഷിക മന്ത്രാലയത്തിന്റെ അഭിപ്രായത്തിൽ Pradhan Mantri Kisan Samman Nidhi Scheme ന്റെ പണം ഒരു കർഷകന്റെ ബാങ്ക് അക്കൗണ്ടിൽ എത്തുന്നില്ലെങ്കിൽ അത് ഉടൻ പരിഹരിക്കപ്പെടും. പണം കർഷകന്റെ അക്കൗണ്ടിൽ എത്തിയിട്ടില്ലെങ്കിൽ അല്ലെങ്കിൽ എന്തെങ്കിലും സാങ്കേതിക പ്രശ്നമുണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടും. ഓരോ കർഷകനും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളിലും സർക്കാർ നടത്തുന്നുണ്ട്.

Also Read: RBI New Rules: ATM ൽ പണമില്ലെങ്കിൽ ബാങ്കിന് പിഴ, പുതിയ നിയമം ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരും

നിങ്ങൾക്ക് ഇവിടെയും ബന്ധപ്പെടാം (You can also contact here)

നിങ്ങൾക്ക് ഈ സ്കീമിന്റെ സ്റ്റാറ്റസ് സ്വയം പരിശോധിച്ച് അപേക്ഷിക്കാം. സ്കീമിലെ കർഷക ക്ഷേമ വിഭാഗത്തിൽ (Farmer’s Welfare Section) നിങ്ങൾക്ക് ബന്ധപ്പെടാം. ഡൽഹിയിലെ ഫോൺ നമ്പർ 011-23382401 ആണ്, ഇ-മെയിൽ ഐഡി (pmkisan-hqrs@gov.in) ആണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

Trending News