Pensioners Alert | പെൻഷൻ വാങ്ങുന്നവരുടെ ശ്രദ്ധക്ക്; നവംബർ 30ന് മുമ്പ് ഈ രേഖ സമർപ്പിക്കുക, അല്ലെങ്കിൽ പെൻഷൻ പോലും നഷ്ടമായേക്കും

പെൻഷൻ വാങ്ങുന്നയാൾ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പ് വരുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖയാണിത്. ഇത് നിങ്ങൾ സമർപ്പിച്ചില്ലെങ്കിൽ പെൻഷൻ ലഭിക്കുന്നത് നിന്നേക്കാം  

Written by - Zee Malayalam News Desk | Last Updated : Nov 28, 2021, 05:14 PM IST
  • നവംബർ 30ന് മുമ്പ് പെൻഷനേഴ്സ് സമർപ്പിക്കേണ്ട ഏറ്റവും അത്യന്താപേക്ഷിതമായ ഒരു രേഖയാണ് ലൈഫ് സർട്ടിഫിക്കേറ്റ്.
  • ജീവൻ പ്രമാൺ പത്രമെന്ന് ലൈഫ് സർട്ടിഫിക്കേറ്റിനെ പറയാറുണ്ട്.
  • ബാങ്ക് വഴിയോ പോസ്റ്റ് ഓഫീസ് വഴിയോ സർട്ടിഫിക്കേറ്റ് സമർപ്പിക്കാവുന്നതാണ്.
  • ഇതും രണ്ടുമല്ലങ്കിൽ സർട്ടിഫിക്കേറ്റ് ഓൺലൈനിലൂടെ സമർപ്പിക്കാവുന്നതാണ്.
Pensioners Alert | പെൻഷൻ വാങ്ങുന്നവരുടെ ശ്രദ്ധക്ക്; നവംബർ 30ന് മുമ്പ് ഈ രേഖ സമർപ്പിക്കുക, അല്ലെങ്കിൽ പെൻഷൻ പോലും നഷ്ടമായേക്കും
പെൻഷൻ വാങ്ങുന്നവരും പെൻഷനായവരും ഏറ്റവും കൂടുതൽ മറക്കാൻ സാധ്യതയുള്ള ഒരു രേഖയാണ് ഈ നവംബർ 30ന് മുമ്പ് സമർപ്പിക്കേണ്ടത്. അതായത് ഇനിയുള്ള രണ്ട് ദിവസം കൊണ്ട് ഈ വലപ്പെട്ട രേഖ നിങ്ങൾ സമർപ്പിച്ചില്ലെങ്കിൽ നിങ്ങൾക്ക് പെൻഷൻ (Pension) തന്നെ ലഭിക്കുന്നത് നഷ്ടമായേക്കും.
 
നവംബർ 30ന് മുമ്പ് പെൻഷനേഴ്സ് സമർപ്പിക്കേണ്ട ഏറ്റവും അത്യന്താപേക്ഷിതമായ ഒരു രേഖയാണ് ലൈഫ് സർട്ടിഫിക്കേറ്റ്. ജീവൻ പ്രമാൺ പത്രമെന്ന് ലൈഫ് സർട്ടിഫിക്കേറ്റിനെ പറയാറുണ്ട്. ബാങ്ക് വഴിയോ പോസ്റ്റ് ഓഫീസ് വഴിയോ സർട്ടിഫിക്കേറ്റ് സമർപ്പിക്കാവുന്നതാണ്. ഇതും രണ്ടുമല്ലങ്കിൽ സർട്ടിഫിക്കേറ്റ് ഓൺലൈനിലൂടെ സമർപ്പിക്കാവുന്നതാണ്.
 
 
പെൻഷൻ വാങ്ങുന്നയാൾ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പ് വരുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖയാണിത്. ഇത് നിങ്ങൾ സമർപ്പിച്ചില്ലെങ്കിൽ പെൻഷൻ ലഭിക്കുന്നത് നിന്നേക്കാം.
 
ഇതിന് പുറമെ നവംബർ 30ന് സമർപ്പിക്കേണ്ട് മറ്റ് രേഖകൾ കൂടിയുണ്ട്.
 
1. LIC ഹൗസിങ് ഫിനാസിന്റെ സെപ്ഷ്യൽ ഭവന വായ്പ കുറഞ്ഞ പലിശ നിരക്കിന്റെ കാലാവധി ഈ 30-ാം തിയതിയോടെ അവസാനിക്കുകയാണ്. 6.66 ശതമാന പലിശയ്ക്ക് 2 കോടി രൂപ വരെയാണ് ലോൺ ലഭിക്കാൻ സാധ്യതയുള്ളത്. ഈ 30ന് ശേഷം എൽഐസി വായ്പയുടെ പലിശ വർധിപ്പിക്കാൻ സാധ്യതയുണ്ട്. 
 
 
2. ജവഹർ നവോദയ വിദ്യാലയത്തിലേക്കുള്ള അഡ്മിഷൻ തിയതി അവസനിക്കുന്നത് നവംബർ 30നാണ്
 
നവോദയയുടെ 9-ാം ക്ലസ് പ്രവേശനത്തിനുള്ള അവസാന തിയതി നവംബർ 30നാ ണ്. അടുത്ത അധ്യേന വർഷത്തേക്കുള്ള അഡ്മിഷനുള്ള അപേക്ഷയുടെ അവസാന തിയതിയാണ് നാളെ കഴിഞ്ഞ് അവസാനിക്കുന്നത്. 2022 ഏപ്രിൽ 30നാണ് പ്രവേശന പരീക്ഷ. navodaya.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News