200 രൂപയല്ല എൽപിജി സിലിണ്ടറിന് മൊത്തം 400 രൂപ കുറയും, എങ്ങനെ?

 ഉജ്ജ്വല പദ്ധതി പ്രകാരം 75 ലക്ഷം പുതിയ എൽപിജി കണക്ഷനുകളും സർക്കാർ സൗജന്യമായി വിവിധ ഉപഭോക്താക്കൾക്ക് നൽകും.

Written by - Zee Malayalam News Desk | Last Updated : Aug 30, 2023, 09:09 AM IST
  • മധ്യപ്രദേശിൽ അധികാരത്തിലെത്തിയാൽ 500 രൂപയ്ക്ക് പാചകവാതകം നൽകുമെന്ന് ഇതിനോടകം സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്
  • തലസ്ഥാനമായ ഡൽഹിയിൽ 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില 1103 രൂപയിൽ നിന്ന് 903 രൂപയായി
  • 75 ലക്ഷം പുതിയ എൽപിജി കണക്ഷനുകൾ സർക്കാർ സൗജന്യമായി നൽകും
200 രൂപയല്ല എൽപിജി സിലിണ്ടറിന് മൊത്തം 400 രൂപ കുറയും, എങ്ങനെ?

പണപ്പെരുപ്പം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ തുടർച്ചയായ നടപടികൾ സ്വീകരിച്ചുവരികയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഉള്ളിക്ക് കയറ്റുമതി തീരുവ ചുമത്തിയതിന് പിന്നാലെ സർക്കാർ ഗ്യാസ് സിലിണ്ടർ നിരക്കും വെട്ടിക്കുറച്ചു. ഇതോടെ എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും 200 രൂപ കുറവിൽ എൽപിജി സിലിണ്ടർ ലഭിക്കും. കൂടാതെ ഉജ്ജ്വല പദ്ധതി പ്രകാരം 75 ലക്ഷം പുതിയ എൽപിജി കണക്ഷനുകൾ സർക്കാർ സൗജന്യമായി നൽകും.

903 രൂപയുടെ സിലിണ്ടർ

സർക്കാരിന്റെ ഈ നടപടി തിരഞ്ഞെടുപ്പ് ഒരുക്കമായാണ് വിലയിരുത്തപ്പെടുന്നത്. ചൊവ്വാഴ്ച പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ എൽപിജി സിലിണ്ടറിന്റെ വില 200 രൂപ കുറച്ചതായി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു. ഈ തീരുമാനത്തിന് പിന്നാലെ രാജ്യ തസ്ഥാനമായ ഡൽഹിയിൽ 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില 1103 രൂപയിൽ നിന്ന് 903 രൂപയായി കുറഞ്ഞു.

400 രൂപയുടെ ആനുകൂല്യം ആർക്ക്

സർക്കാർ സിലിണ്ടറിൽ നിന്ന് 200 രൂപ കിഴിച്ചാൽ, ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കൾക്ക് മൊത്തം 400 രൂപയുടെ ആനുകൂല്യം ലഭിക്കും. സർക്കാർ ഇതിനോടകം 200 രൂപ സബ്‌സിഡി ഇവർക്ക് നൽകിയിരുന്നു. ഇതുമൂലം 903 രൂപയ്ക്കാണ് സിലിണ്ടർ ലഭിച്ചത്. ഇപ്പോൾ അവർക്ക് 200 രൂപ കുറച്ച് ലഭിക്കും. ഉജ്ജ്വൽ ഗുണഭോക്താക്കൾക്ക് ഇനി 703 രൂപയ്ക്ക് സിലിണ്ടർ ലഭിക്കും. 

75 ലക്ഷം കുടുംബങ്ങൾക്ക് ഉജ്ജ്വൽ കണക്ഷൻ ലഭിച്ചതോടെ പുതിയ ഗുണഭോക്താക്കളുടെ എണ്ണം 10.35 കോടിയായി ഉയരും. മധ്യപ്രദേശിൽ അധികാരത്തിലെത്തിയാൽ 500 രൂപയ്ക്ക് പാചകവാതകം നൽകുമെന്ന് ഇതിനോടകം സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. രാജസ്ഥാനിൽ കോൺഗ്രസും ഇതേ വിലയിൽ പാചകവാതകം നൽകുന്നുണ്ട്. നവംബർ-ഡിസംബർ മാസങ്ങളിലാണ് ഇരു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കേണ്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News