LPG Gas Cylinder Cashback Offer: എൽ‌പി‌ജി സിലിണ്ടർ ബുക്ക് ചെയ്യൂ ക്യാഷ്ബാക്ക് നേടൂ, ഓഫർ ജനുവരി 25 വരെ..!

എൽ‌പി‌ജി ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് കിടിലം  ക്യാഷ്ബാക്ക് ലഭിക്കണമെങ്കിൽ, ഐ‌സി‌ഐ‌സി‌ഐ ബാങ്കിന്റെ പോക്കറ്റ്സ് വാലറ്റ് (Pockets) വഴി ബുക്ക് ചെയ്യണം 

Written by - Ajitha Kumari | Last Updated : Jan 12, 2021, 11:09 PM IST
  • ICICI Bank ന്റെ പോക്കറ്റ്സ് വാലറ്റ് വഴി ജനുവരിയിൽ ആദ്യമായി എൽപിജി ഗ്യാസ് ബുക്ക് ചെയ്യുന്ന അല്ലെങ്കിൽ ബിൽ അടയ്ക്കുന്ന ഉപഭോക്താക്കൾക്ക് ഈ ക്യാഷ്ബാക്ക് ലഭ്യമാകും.
  • ക്യാഷ്ബാക്ക് ലഭിക്കുന്നതിന് PMRJAN2021 പ്രൊമോ കോഡ് നൽകേണ്ടതുണ്ട്.
  • ഈ ഓഫർ 2021 ജനുവരി 25 വരെ മാത്രമേ ലഭിക്കൂ.
LPG Gas Cylinder Cashback Offer: എൽ‌പി‌ജി സിലിണ്ടർ ബുക്ക് ചെയ്യൂ ക്യാഷ്ബാക്ക് നേടൂ, ഓഫർ ജനുവരി 25 വരെ..!

ന്യുഡൽഹി: 14.2 കിലോഗ്രാം ആഭ്യന്തര എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില രാജ്യത്തുടനീളം 700 മുതൽ 750 രൂപ വരെ എത്തിയിട്ടുണ്ട്. എൽ‌പി‌ജി ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് കിടിലം  ക്യാഷ്ബാക്ക് ലഭിക്കണമെങ്കിൽ, ഐ‌സി‌ഐ‌സി‌ഐ ബാങ്കിന്റെ (ICICI Bank)പോക്കറ്റ്സ് വാലറ്റ് (Pockets) വഴി ബുക്ക് ചെയ്യണം. ഈ ഓഫർ 2021 ജനുവരി 25 വരെ മാത്രമേ ലഭിക്കൂ.  

ക്യാഷ്ബാക്ക് എത്ര, എങ്ങനെ ലഭിക്കും അറിയുക..  

ICICI Bank ന്റെ പോക്കറ്റ്സ് വാലറ്റ് (Pockets Wallet) അനുസരിച്ച് ജനുവരിയിൽ ആദ്യമായി പോക്കറ്റ്സ് ആപ്പ് വഴി എൽപിജി ഗ്യാസ് ബുക്ക് ചെയ്യുന്ന അല്ലെങ്കിൽ ബിൽ അടയ്ക്കുന്ന ഉപഭോക്താക്കൾക്ക് ഈ ക്യാഷ്ബാക്ക് ലഭ്യമാകും. ക്യാഷ്ബാക്ക് ലഭിക്കുന്നതിന് PMRJAN2021 പ്രൊമോ കോഡ് നൽകേണ്ടതുണ്ട്. 10 ശതമാനത്തിന് പരമാവധി 50 രൂപ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു.

Also Read: പലിശ നിരക്കുകള്‍ പുതുക്കി SBI, ഏറ്റവും പുതിയ പലിശ നിരക്കുകൾ ഇപ്രകാരം

Pockets അപ്ലിക്കേഷനിൽ LPG സിലിണ്ടർ ബുക്ക് ചെയ്തുകൊണ്ട് ഇങ്ങനെ ക്യാഷ്ബാക്ക് നേടുക

  • ആദ്യം നിങ്ങളുടെ പോക്കറ്റ്സ് വാലറ്റ് അപ്ലിക്കേഷൻ തുറക്കുക.
  • ഇനി അതിൽ Pay Bills ക്ലിക്കുചെയ്യുക.
  • ഇതിനുശേഷം Choose Billers ൽ More എന്ന   ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
  • ഇപ്പോൾ നിങ്ങൾക്ക് LPG എന്ന ഓപ്ഷൻ കാണാൻ സാധിക്കും ഇവിടെ നിങ്ങൾ നിങ്ങളുടെ സേവന ദാതാവിനെ തിരഞ്ഞെടുക്കണം. 
  • ഇതിനുശേഷം consumer number, distributor ID and mobile number എന്നിവ നൽകുക.
  • പ്രമോ കോഡ് ആയ PMRJAN2021 നൽകിയ ശേഷം  നിങ്ങളുടെ ബുക്കിംഗ് തുക അറിയിക്കും.
  • ഇതിനുശേഷം ബുക്കിംഗ് തുക നൽകുക.
  • ഇടപാട് നടന്ന് 10 ദിവസത്തിനുള്ളിൽ പരമാവധി 50 രൂപ ക്യാഷ്ബാക്ക് നിങ്ങളുടെ പോക്കറ്റ്സ് വാലറ്റിൽ 10 ശതമാനമായി ക്രെഡിറ്റ് ചെയ്യും.

Also Read: EPF ൽ നിന്ന് പണം പിൻവലിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? ഈ WhatsApp number നോട്ട് ചെയ്യൂ..

 2021 ഏപ്രിൽ 1 മുതൽ പുതിയ നിയമം ബാധകമാണ്

എൽ‌പി‌ജിയുടെ വിലയിൽ (LPG Rate) ആഴ്ചതോറുമുള്ള മാറ്റങ്ങൾ വരുത്താൻ എണ്ണക്കമ്പനികൾ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന് (MOPNG) നിർദ്ദേശം അയച്ചതായി മാധ്യമ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ നിർദ്ദേശം പരിഗണനയിലാണ്. ഗ്രീൻ സിഗ്നൽ സർക്കാരിൽ നിന്ന് ലഭിച്ചാലുടൻ ഇത് നടപ്പാക്കും. റിപ്പോർട്ട് അനുസരിച്ച് പുതിയ സാമ്പത്തിക വർഷത്തിൽ 2021 -22 ഇത് അംഗീകരിക്കാൻ കഴിയും.  അതായത് 2021 ഏപ്രിൽ 1 മുതൽ ഈ നിയമം പ്രാബല്യത്തിൽ വന്നേക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News