LPG Cylinder: ഗ്യാസ് സിലിണ്ടർ സംബന്ധിച്ച് പുതിയ നിയമം നടപ്പാക്കി, സബ്‌സിഡി ലഭിക്കുന്നതും ചുരുക്കി!

LPG Gas Cylinder: നിങ്ങൾ ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നവരാണെങ്കിൽ ഒരു വർഷത്തിൽ നിങ്ങൾക്ക് എത്ര സിലിണ്ടറുകൾ വാങ്ങാമെന്ന് അറിയാം.  ഇതിനായി പുതിയ നിയമം ഇറങ്ങിയിട്ടുണ്ട്.  

Written by - Ajitha Kumari | Last Updated : Oct 9, 2022, 03:56 PM IST
  • ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നവർക്ക് ഇതാ ഒരു വലിയ വാർത്ത
  • ഒരു വർഷത്തിൽ നിങ്ങൾക്ക് എത്ര സിലിണ്ടറുകൾ ബുക്ക് ചെയ്യാം
  • അറിയാം പിതിയ നിയമം
LPG Cylinder:  ഗ്യാസ് സിലിണ്ടർ സംബന്ധിച്ച് പുതിയ നിയമം നടപ്പാക്കി, സബ്‌സിഡി ലഭിക്കുന്നതും ചുരുക്കി!

LPG Gas Cylinder Rules: ഈ വാർത്ത ഒന്ന് ശ്രദ്ധിക്കൂ... അതായത് നിങ്ങൾ ഗ്യാസ് സിലിണ്ടർ (Gas Cylinder) ഉപയോഗിക്കുന്നുണ്ടെങ്കിൽ അറിയുക ഒരു വർഷത്തിൽ നിങ്ങൾക്ക് എത്ര സിലിണ്ടറുകൾ ബുക്ക് ചെയ്യാമെന്ന്. ഇതിനായി പുതിയ നിയമം കൊണ്ടുവന്നിട്ടുണ്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ ഒരു വർഷത്തിൽ നിങ്ങൾക്ക് എത്ര സിലിണ്ടറുകൾക്ക് അപേക്ഷിക്കാമെന്ന് നമുക്കറിയാം... 

Also Read: LPG price: പാചക വാതക സിലിണ്ടർ വില കുറച്ചു; വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 33 രൂപ 50 പൈസ

സിലിണ്ടറുകളുടെ എണ്ണം ഫിക്സ് ചെയ്തു  (Fixed number of cylinders)

പുതിയ നിയമം അബുസരിച്ച് ഇനി മുതൽ ഉപഭോക്താക്കൾക്കായി എൽപിജി സിലിണ്ടറുകളുടെ എണ്ണം ഫിക്സ് ആക്കിയിരിക്കുകയാണ്. അതായത് ഇനി മുതൽ ഒരു ഉപഭോക്താവിന് ഒരു വർഷത്തിൽ 15 സിലിണ്ടറുകൾ മാത്രമേ ബുക്ക് ചെയ്യാൻ കഴിയൂ, അതിൽ കൂടുതൽ നിങ്ങൾക്ക് ബുക്ക് ചെയ്യാൻ കഴിയില്ല.  അപ്പോൾ നിങ്ങൾക്ക് ഒരു മാസത്തിൽ 2 സിലിണ്ടറുകളിൽ കൂടുതൽ എടുക്കാൻ കഴിയില്ല.

Also Read: മാനിനെ പിടിക്കാൻ കുതിച്ചുചാടി മുതല, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

മാസ ക്വാട്ട ഫിക്സ് ചെയ്തു (fixed month quota)

സിലിണ്ടർ ബുക്ക് ചെയ്യുന്നതിന് ഇപ്പോൾ പുതിയ നിയമങ്ങൾ ഉണ്ടാക്കിയിരിക്കുകയാണ്.  എന്നാൽ ഇതുവരെ സിലിണ്ടർ ബുക്ക് ചെയ്യുന്നതിന് പ്രത്യേക കണക്കുകൾ ഒന്നും തന്നെയില്ലായിരുന്നു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഒരു വർഷത്തിൽ ലഭിക്കുന്ന സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആയി എന്നാണ്. അതുകൊണ്ട് വർഷത്തിൽ നിങ്ങൾ 15 സിലിണ്ടറുകൾ ബുക്ക് ചെയ്താൽ അതിൽ 12 എണ്ണത്തിന് മാത്രമേ സബ്‌സിഡി ലഭിക്കൂ.

Also Read: മയിൽ പറക്കുന്ന മനോഹര ദൃശ്യം...! വീഡിയോ വൈറൽ

പുതിയ നിരക്ക് പ്രഖ്യാപിച്ചത് ഒക്ടോബറിലാണ് (New rates were released in October)

IOC യുടെ കണക്കനുസരിച്ച് ഒക്‌ടോബർ 1 മുതൽ പുതിയ ഗ്യാസ് വില പുറത്തിറക്കിയിരുന്നു.  അതിനുശേഷം ഡൽഹിയിൽ സിലിണ്ടറിന്റെ വില 1053 രൂപയും മുംബൈയിൽ 1052.5 രൂപയും ചെന്നൈയിൽ 1068.5 രൂപയും കൊൽക്കത്തയിൽ 1079 രൂപയുമായിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News