Kerala Budget 2022: 2 മണിക്കൂർ 15 മിനിറ്റ് നീണ്ടുനിന്ന ബജറ്റ് അവതരണം പൂർത്തിയായി

സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി. ജനങ്ങൾക്ക് കാര്യമായ ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ബജറ്റാണ് ഇത്തവണ നിയമസഭയിൽ അവതരിപ്പിക്കാൻ പോകുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ബജറ്റ് തയ്യാറിയാക്കിയിരിക്കുന്നത് ആഗോള തലത്തിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണെന്നും അദ്ദേഹം പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Mar 11, 2022, 11:42 AM IST
    ബജറ്റ് തയ്യാറിയാക്കിയിരിക്കുന്നത് ആഗോള തലത്തിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
Live Blog

സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി. ജനങ്ങൾക്ക് കാര്യമായ ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ബജറ്റാണ് ഇത്തവണ നിയമസഭയിൽ അവതരിപ്പിക്കാൻ പോകുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ബജറ്റ് തയ്യാറിയാക്കിയിരിക്കുന്നത് ആഗോള തലത്തിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണെന്നും അദ്ദേഹം പറഞ്ഞു. 

 

11 March, 2022

  • 11:30 AM

    ബജറ്റ് പ്രസംഗം അവസാനിച്ചു.

    ബജറ്റ് അവതരണത്തിന് ശേഷം രേഖകൾ ധനമന്ത്രി സഭയുടെ മേശപ്പുറത്ത് വച്ചു 

    ബജറ്റ് അവതരണത്തിന് ശേഷം സഭ പിരിഞ്ഞു: ചർച്ചകൾക്കായി തിങ്കളാഴ്ച വീണ്ടും ചേരും ...

  • 11:30 AM

    ഉത്തരവാദിത്തങ്ങൾ ഇച്ഛാശക്തിയോടെ നിർവഹിച്ചു

    സാമ്പത്തിക പ്രശ്നം ചൂണ്ടിക്കാട്ടി വികസന - ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് സർക്കാർ പിന്നോട്ട് പോയില്ല

    ചെലവ് ചുരുക്കൽ നയമല്ല സർക്കാരിന്

    ബജറ്റ് പ്രസംഗം അവസാനിച്ചു. 2 മണിക്കൂർ 15 മിനിട്ട് കൊണ്ടാണ് ബജറ്റ് പ്രസംഗം പൂർത്തിയാക്കിയത്.  രാവിലെ  9:09 ന് ബജറ്റ് അവതരണം ആരംഭിച്ചിരുന്നു 

  • 11:30 AM

    ബാർ ഹോട്ടലുകൾ ഓപ്ഷൻ തീയ്യതി നീട്ടി നൽകും
     
    ബാർ ഹോട്ടലുകൾക്ക് കുടിശിക അടക്കാനുള്ള കാലാവധി 2022 ഏപ്രിൽ വരെ നീട്ടി 

    ചരക്ക് സേവന നികുതി പരിഷ്കരിക്കും

    ഹരിത നികുതി വർദ്ധിപ്പിക്കും

  • 11:30 AM

    പൊലീസിൻ്റെ വിവിധ പദ്ധതികൾക്ക് 149 കോടി

    വിമുക്തി പദ്ധതിക്ക് 8.18 കോടി

    എക്സൈസ് വകുപ്പിന് പത്തര കോടി

    പഴവർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാൻ എക്സൈസ് വകുപ്പിന് പദ്ധതി

    കൂടുതൽ ഡീ അഡിക്ഷൻ സെന്ററുകൾ സ്ഥാപിക്കും

  • 11:15 AM

    ഭാഗ്യക്കുറി

    അനധിക്യത ഭാഗ്യക്കുറിക്കൾക്കെതിരെ നടപടിക്ക് പ്രത്യേക സെൽ 

    കോവിഡ് പ്രതിസന്ധിയിൽ നിർത്തി വെച്ച ലോട്ടറി വിൽപ്പന പുനസ്ഥാപിക്കും

    കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് 18 വയസ് വരെ പ്രതിമാസം 2000 രൂപ

    2 കോടി മാറ്റി

    ട്രഷറി ഇടപാടുകൾ സുതാര്യമാക്കും

    സംരക്ഷണം  ഉറപ്പാക്കും

    80 വയസ്സ് കഴിഞ്ഞവർക്ക് പെൻഷൻ വീട്ടു പടിക്കൽ

    പണ വിനിയോഗത്തെക്കുറിച്ച് ഭാഗ്യക്കുറി ജേതാക്കൾക്ക് ക്ലാസ് നൽകും

    ട്രഷറി തട്ടിപ്പ് തടയാൻ പദ്ധതികൾ

  • 11:15 AM

    തോന്നയ്ക്കലിൽ നൂതന ലാബോറട്ടറി സ്ഥാപിക്കാനും വാക്സീൻ ​ഗവേഷണത്തിനുമായി അൻപത് കോടി അനുവദിച്ചു

    സാമൂഹികപങ്കാളത്തതതോടെ ക്യാൻസ‍ർ ബോധവത്കരണം നടത്താനും ചികിത്സാ സൗകര്യം മെച്ചപ്പെടുത്താനും പദ്ധതി

    തിരുവനന്തപുരം ആ‍ർസിസിക്ക് 81 കോടി

    കൊച്ചി ക്യാൻസ‍ർ സെൻ്ററിന് 14.5 കോടി

    മലബാർ ക്യാൻസർ സെൻ്ററിന് 427 കോടി ചിലവഴിച്ച് രണ്ടാം ഘട്ട വികസനം പുരോഗമിക്കുന്നു

    പാലിയേറ്റീവ് രംഗത്തെ വിവിധ പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കുമായി അഞ്ച് കോടി

  • 11:00 AM

    റഷ്യൻ യുക്രൈൻ സംഘർഷം

    വിദ്യാർത്ഥികളുടെ തുടർപഠനം സർക്കാർ ഉറപ്പു വരുത്തും

    നോർക്കയുടെ ഹെൽപ് ലൈൻ സെൽ പ്രവർത്തിക്കും

    10 കോടി വകയിരുത്തും

  • 11:00 AM

    പ്രവാസികാര്യ വകുപ്പിന് 147.51 കോടി

    അയ്യങ്കാളി തൊഴിലുറപ്പ് - 125 കോടി

  • 11:00 AM

    7.4 കോടി രൂപ മീഡിയ അക്കാദമിക്ക് നൽകും

  • 11:00 AM

    405 കോടി കുടിവെള്ള പദ്ധതിയ്ക്ക്

    റി ബിൽഡ് കേരള 1600 കോടി

    കൊച്ചി നഗരത്തിലെ വെള്ളക്കട്ട് ഒഴിവാക്കാൻ ഓപ്പറേഷൻ ബ്രേക്ക് ത്രൂവിനായി 10 കോടി

    തൊഴിലുറപ്പ് പദ്ധതി 125 കോടി

    പത്ത് അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് ഏഴ് കോടി

  • 11:00 AM

    അതിദാരിദ്ര്യ ലഘൂകരണത്തിന് ബജറ്റിൽ 100 കോടി

  • 11:00 AM

    പൊതുജനാരോഗ്യ മേഖലയ്ക്ക് 2629.39 കോടി

     

    തിരുവനന്തപുരം RCCയെ സംസ്ഥാന ക്യാൻസർ സെൻ്ററാക്കി ഉയർത്തും. തിരുവനന്തപുരം RCC ക്ക് 81 കോടി.

    മലബാർ ക്യാൻസർ സെന്റർ 28 കോടി

    പാലിയേറ്റീവുകൾക്ക് 5 കോടി

    മെഡിക്കൽ കോളേജുകൾക്ക് 250.7 കോടി

    കൊച്ചി RCC യ്ക് 14.5 കോടി

    ലൈഫ് 1871.82 കോടി

    തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒഫ്താൽമോളജി 250.7 കോടി

    തോന്നയ്ക്കൽ വൈറോളജി ഇൻസിറ്റ്യൂട്ടിന് 50 കോടി

    ആരോഗ്യരംഗത്ത് ഡിജിറ്റൽ ഹെൽത്ത് മിഷൻ

    കാരുണ്യ പദ്ധതിക്ക് 500 കോടി

     

  • 11:00 AM

    കൊട്ടാരക്കര തമ്പുരാൻ കഥകളി പഠന കേന്ദ്രം - 2 കോടി

    സംഗീതജ്ഞൻ എം എസ് വിശ്വനാഥന് പാലക്കാട് സ്മാരകം - 1 കോടി

    പണ്ഡിറ്റ് കറുപ്പൻ സ്മൃതി മണ്ഡപം - 30 ലക്ഷം

    ചാവറ അച്ചൻ സ്മാരകം - 1 കോടി

    ചെറുശേരി സ്മാരകം - 2 കോടി

    പി കൃഷ്ണപിള്ള സ്മാരകത്തിന് 2 കോടി

  • 10:45 AM

    ഗ്രാമീണ കളിസ്ഥലങ്ങൾ ഓരോ പഞ്ചായത്തിലും നാല് കോടി

  • 10:45 AM

    രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഉൾപ്പെടെ ചലച്ചിത്ര അക്കാദമിക്ക് 12 കോടി

    ചലച്ചിത്ര വികസന കോർപ്പറേഷന് 16 കോടി

    മലയാളം സിനിമ മ്യൂസിയം ആരംഭിക്കും

    ഭിന്നശേഷി വിദ്യാഭ്യാസത്തിനായി 15 കോടി

    ഉച്ചഭക്ഷണത്തിനായി 342.64 കോടി

    സാംസ്കാരിക പൈതൃക ഗ്രാമങ്ങൾക്ക് രണ്ടുകോടി
     

  • 10:45 AM

    ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് 7 കോടി വിദ്യാഭ്യാസ മേഖലക്ക്. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ 70 കോടി

  • 10:45 AM

    കെ. ഡിസ്കിനായി 200 കോടി

  • 10:45 AM

    2022-2023 ൽ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി 70 കോടി

    2546 കോടി വിദ്യാഭ്യാസ മേഖലയ്ക്ക് നൽകും

    ഹരിത ക്യാമ്പസിനായി അഞ്ച് കോടി വകയിരുത്തും

    കോമൺ സ്റ്റുഡൻസ് വിംഗ് എല്ലാ വർഷവും ഡിസംബറിൽ സംഘടിപ്പിക്കും

  • 10:30 AM

    പൊതുവിതരണ മേഖലയ്ക്ക് 2064.62 കോടി

    വാതിൽപടി സേവനങ്ങൾ, സഞ്ചരിക്കുന്ന റേഷൻ കടകൾ എന്നിവ ബജറ്റിൽ

  • 10:30 AM

    ടൂറിസം മേഖലയ്ക്ക് 362.15 കോടി നീക്കിവെക്കും

    ചാമ്പ്യൻസ് ബോട്ട് ലീഗ് പന്ത്രണ്ട് സ്ഥലങ്ങളിൽ 15 കോടി നീക്കി വയ്ക്കും

    ക്രൂയിസ് ടൂറിസം - 5 കോടി

    ടൂറിസം മേഖലയിൽ വിവിധ പദ്ധതികൾക്കായി ആയിരം കോടി രൂപ വായ്പ നൽകും

    മൺറോ തുരുത്ത് 2 കോടി

  • 10:30 AM

    ശബരിമല വിമാനത്തവള പഠനം - 2 കോടി

  • 10:30 AM

    കൊച്ചിയിൽ പുതിയ റോ- റോ സർവീസിനായി പത്തുകോടി

    കൊച്ചി ജലമെട്രോക്ക് - 180 കോടി 

  • 10:30 AM

    കെ. റെയിൽ ഭൂമി ഏറ്റെടുക്കൽ 2000 കോടി

  • 10:30 AM

    സ്ത്രീ സുരക്ഷക്കായി നിർഭയ ലൊക്കേഷൻ ട്രാക്കിംഗ് പദ്ധതിക്കായി 4 കോടി അനുവദിച്ചു. എല്ലാ വാഹനങ്ങളും ലൊക്കേഷൻ ട്രാക്കിംഗ് നിരീക്ഷണ പരിധിയിലാക്കും.

     

  • 10:30 AM

    കെഎസ്ആർടിസിയെ ലാഭത്തിലെത്തിക്കാൻ ബജറ്റിൽ നടപടി

    • കെഎസ്ആർടിസിക്കായി ആയിരം കോടി അധികമായി നൽകും
    • കെ എസ് ആർ ടി സി ഡിപ്പോകളുടെ നവീകരണത്തിന് 30 കോടി
    • 50 പുതിയ പമ്പുകൾ സ്ഥാപിക്കും
    • കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തന നഷ്ടം കുറയ്ക്കും
    • എം സി റോഡ് ,കൊല്ലം- ചെങ്കോട്ട റോഡ് നവീകരണത്തിന് കിഫ് ബി വഴി 1500 കോടി
    • മോട്ടോർ വാഹന വകുപ്പിന് 41 കോടി
  • 10:30 AM

    തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ 1000 കോടി

    • ആയിരം കോടി രൂപ ഏറ്റെടുക്കൽ കിഫ്ബി വഴി
    • 1207.23 റോഡുകൾക്കും പാലങ്ങൾക്കും
    • 20 ഗതാഗത കുരുക്കൾ ഉള്ള ജംങ്ങ്ഷനുകൾക്കായി 20 കോടി
    • ഗതാഗത കുരുക്ക് ഒഴിവാക്കാൻ
    • 98.88 കോടി പ്രളയത്തിൽ തകർന്ന പാലങ്ങൾ നിർമ്മിക്കാൻ
    • ആറ് ബൈപാസുകളുടെ സ്ഥലമേറ്റെടുപ്പിനും നിർമ്മാണത്തിനുമായി 200 കോടി
    • മംഗലാപുരം - തിരുവനന്തപുരം NH 66 - 56000 കോടി നിർമ്മാണ ചിലവ്
  • 10:15 AM

    തീരദേശ ഗതാഗത വികസനം 10 കോടിയായി ഉയർത്തി

  • 10:15 AM

    കെ ഫോണിന് 125 കോടി അധികം നൽകും. കെ ഫോൺ ആദ്യഘട്ടം ജൂൺ 30 ന് പൂർത്തിയാകും

  • 10:15 AM

    ഡിജിറ്റൽ സർവകലാശാലക്ക് 26 കോടി

    സ്റ്റാർട്ടപ്പ് മിഷന് 90.5 കോടി

    ടെക്നോ പാർക്ക് സമഗ്ര വികസനത്തിന് 26.6 കോടി

    ഇൻഫോ പാർക്കിന് 35 കോടി

    സൈബർ പാർക്കിന് 12.83

  • 10:15 AM

    ടൈറ്റാനിയം മാലിന്യത്തിൽ നിന്ന് മൂല്യ വർദ്ധിത ഉത്പന്നം നിർമ്മിക്കുന്നതിന്  23 കോടി

  • 10:15 AM

    വ്യവസായ മേഖലയ്ക്ക് 1266.66 കോടി

    22 കോടി ഇലക്ട്രോണിക് ഹാർഡ് വെയർ ഹബ്ബിന്

    ബഹുനില വ്യവസായ എസ്റ്റേറ്റുകൾക്ക് പത്തുകോടി

    പരമ്പരാഗത വ്യവസായ മേഖലക്ക് 20 കോടി

    സ്വകാര്യ വ്യവസായ പാർക്കുകൾക്കായി 7 കോടി

    കയർ വ്യവസായ മേഖലയ്ക്ക് 117 കോടി

    ഖാദി ഗ്രാമവ്യവസായത്തിന് 16.10 കോടി

    കൈത്തറി മേഖലയ്ക്ക് 40 കോടി

    കശുവണ്ടി വികസന കോർപ്പറേഷന് ആറുകോടി. ഇതിന്റെ കോംപ്ലക്സിനായി നാലുകോടി. കശുവണ്ടി വ്യവസായത്തിന് ബാങ്ക് വായ്പക്ക് പലിശ ഇളവിനായി 30 കോടി.

    ടെക്സ്റ്റൈയൽ മേഖലക്ക് 262.02 കോടി

    കിൻഫ്രക്ക് 332.2 കോടി

    ഐടി മേഖലയ്ക്ക് 559 കോടി

  • 10:15 AM

    കേരള പരിസ്ഥിതി സൗഹൃദമാക്കും

    അനെർട്ടിനായി 44 കോടി

    എൻ്റെ സംരഭകത്വം നാടിൻ്റെ അഭിമാനം - മുദ്രാവാക്യം

  • 10:15 AM

    75 കോടി ഇടുക്കി, വയനാട്, കാസർക്കോട് പാക്കേജിന്

  • 10:15 AM

    കൊച്ചി വിമാനത്താവളത്തിൽ സർക്കാർ മൂലധനത്തിന് 200 കോടി

  • 10:15 AM

    ശബരിമല മാസ്റ്റർ പ്ലാനിനിയി 30 കോടി

  • 10:15 AM

    രണ്ടാം കുട്ടനാട് പാക്കേജിന് 140 കോടി

  • 10:15 AM

    കേരള ഗ്രാമീൺ ബാങ്കിന് അധിക വിഹിതം വകയിരുത്തും. 91.75 കോടി

     

  • 10:15 AM

    തൊഴിലുറപ്പ് പദ്ധതി: കേന്ദ്രത്തിന് ധനമന്ത്രിയുടെ വിമർശനം. കുടുംബശ്രീയിലെത്തിയ ചെറുപ്പക്കാർക്ക് 500 കോടി രൂപയുടെ വായ്പ

  • 10:15 AM

    ഗ്രാമ വികസനത്തിന് 130 കോടി

  • 10:15 AM

    കുടുംബശ്രീ പദ്ധതികൾക്കായി 260 കോടി

  • 10:15 AM

    വന്യജീവികളുടെ ആക്രമണം തടയാൻ 25 കോടി. ആക്രമണങ്ങളിൽ ജീവഹാനി സംഭവിച്ചവർക്കായി 7 കോടി മാറ്റിവച്ചു

  • 10:00 AM

    കർഷക സംഘങ്ങൾക്ക് ഏകീകൃത സോഫ്റ്റ്‌വെയർ ഏർപ്പെടുത്തും

  • 10:00 AM

    രാത്രികാലത്ത് വെറ്റിനറി സേവനം ലഭ്യമാക്കും. അതിനായി 19 കോടി

    പുനർഗേഹം പദ്ധതിക്കായി 16 കോടി വകയിരുത്തും

    15 ഡാമുകളുടെ പുനരുദ്ധാരണത്തിന് 30 കോടി

    ഇക്കോ ടൂറിസം പദ്ധതിയുടെ അടിസ്ഥാനം സൗകര്യ പ്രവർത്തനങ്ങൾക്കായി 30 കോടി

  • 10:00 AM

    പഴശ്ശി ഡാം പദ്ധതിക്ക് 10 കോടി അനുവദിച്ചു. പദ്ധതി വേഗം പൂർത്തിയാക്കും

  • 10:00 AM

    കടൽ സുരക്ഷ പദ്ധതിക്കായി 5.5 കോടി അനുവദിക്കും

  • 10:00 AM

    പ്രകൃതി ദുരന്തങ്ങളിൽ കൃഷി നശിച്ചവർക്ക് 7 കോടി

    സൂക്ഷ്മ ജലസേചന പദ്ധതിക്കായി 10 കോടി അനുവദിക്കും

    തീര സംരക്ഷണത്തിന് 100 കോടി

    കൃഷി ശ്രീ കേന്ദ്രങ്ങൾ തുടങ്ങും

    ഇടുക്കിയിൽ ജലസേചന മ്യൂസിയത്തിന് ഒരു കോടി

  • 10:00 AM

    കാർഷിക മേഖലയിലെ വിദ്യാർഥികൾക്ക് പഠനത്തിനായി സഹായം

  • 10:00 AM

    പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കും

     

  • 10:00 AM

    നെൽകൃഷി വികസനത്തിന് 76 കോടി അനുവദിച്ചു. നെൽ ഉത്പാദനത്തിന് 10 കോടി. നെല്ലിന്റെ താങ്ങുവില കൂട്ടി. 

     

  • 10:00 AM

    'ഞങ്ങളുടെ കൃഷിയിലേക്ക് 'കൃഷി വകുപ്പ് പദ്ധതി ആരംഭിക്കും

     

Trending News