HDFC PNB Loan Rate Hike: വായ്പാ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് രാജ്യത്തെ പ്രമുഖ ബാങ്കുകളായ എച്ച്‌ഡിഎഫ്‌സിയും പിഎൻബിയും. അടുത്തിടെ RBI റിപ്പോ നിരക്ക് വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് ഈ നടപടി.
ചൊവ്വാഴ്ചയാണ് എച്ച്ഡിഎഫ്‌സിയും പിഎന്‍ബിയും തങ്ങളുടെ വായ്പാ നിരക്കിൽ 0.25% വരെ വർദ്ധന പ്രഖ്യാപിച്ചത്. ബാങ്കുകള്‍ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതോടെ ഉപഭോക്താക്കളുടെ EMI യും വര്‍ദ്ധിക്കും. പുതുക്കിയ നിരക്കുകൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ, ഉപഭോക്താക്കളുടെ പുതിയതും പഴയതുമായ വായ്പകൾ ചെലവേറിയതാകും.
പ്രൈം ലെൻഡിംഗ് നിരക്ക് 0.25% വരെ വർദ്ധിപ്പിക്കുകയാണെന്ന് HDFC പ്രസ്താവനയിൽ പറഞ്ഞു. ഇതോടെ, അതിന്‍റെ പ്രൈം റീട്ടെയിൽ ലോൺ നിരക്ക് 9.20% ആയി ഉയർന്നു.
Also Read: RBI Update: റിപ്പോ നിരക്ക് വീണ്ടും കൂട്ടി ആർബിഐ, ബാങ്ക് വായ്പ, നിക്ഷേപ പലിശ നിരക്കുകൾ ഉയരും
MCLR അടിസ്ഥാനമാക്കിയുള്ള നിരക്ക് 0.10% വർദ്ധിപ്പിക്കുമെന്ന് PNBയും പ്രഖ്യാപിച്ചു. എല്ലാ ടേം ലോണുകൾക്കും ഈ വർദ്ധനവ് ബാധകമായിരിക്കുമെന്നും ബാങ്ക് അറിയ്ക്കുന്നു. കൂടാതെ, ഒരു വർഷത്തെ വാഹന, ഭവന, വ്യക്തിഗത വായ്പകളുടെ വായ്പാ നിരക്ക് 8.4 ശതമാനത്തിൽ നിന്ന് 8.5 ശതമാനമായി പരിഷ്കരിച്ചതായി പിഎൻബി അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം ചേര്‍ന്ന RBI ധന നയ സമിതി റിപ്പോ നിരക്ക് 25 ബേസിസ് പോയിന്‍റ് കൂട്ടി 6.50% ആക്കിയിരുന്നു. ഇതോടെ പല ബാങ്കുകളും സ്ഥിര നിക്ഷേപ, വായ്പകളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. റിസർവ് ബാങ്കിൽ നിന്നുള്ള പണച്ചെലവ് മൂലം ധനകാര്യ സ്ഥാപനങ്ങൾക്കും വായ്പാ നിരക്കുകൾ വര്‍ദ്ധിപ്പിക്കേണ്ടി വന്നിട്ടുണ്ട്.
അതേസമയം, രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI എംസിഎൽആർ 0.10 ശതമാനവും സ്വകാര്യമേഖല ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക് 0.05 ശതമാനവും വര്‍ദ്ധിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...