Kitex Shares: കിറ്റെക്‌സിന് ഭാഗ്യമായി തെലങ്കാന, കുതിച്ചുയര്‍ന്ന് ഓഹരി വില, ഇന്ന് രേഖപ്പെടുത്തിയത് 20% വര്‍ദ്ധന

കേരള സര്‍ക്കാരുമായി നടന്ന  തുറന്ന പോര് ഒടുക്കം  കിറ്റെക്‌സിനെ തെലങ്കാന യില്‍ എത്തിച്ചപ്പോള്‍ നേട്ടത്തിന്‍റെ ഇരട്ടി മധുരവുമായി  കിറ്റെക്‌സ് ഗാര്‍മെന്‍റ്സ്... !!

Written by - Zee Malayalam News Desk | Last Updated : Jul 12, 2021, 02:28 PM IST
  • കിറ്റെക്‌സിന്‍റെ 3,500 കോടിയുടെ പുതിയ പദ്ധതിയ്ക്ക് തെലങ്കാന സര്‍ക്കാര്‍ ചുവന്ന പരവതാനി വിരിച്ച് സ്വാഗതം നല്‍കിയപ്പോള്‍ ഓഹരി വിപണിയില്‍ അടിക്കടി മുന്നേറ്റം നടത്തുകയാണ് Kitex Shares.
  • കഴിഞ്ഞ 52 ആഴ്ചക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കാണ് കിറ്റെക്‌സ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിയ്ക്കുന്നത്
Kitex Shares: കിറ്റെക്‌സിന് ഭാഗ്യമായി തെലങ്കാന, കുതിച്ചുയര്‍ന്ന്  ഓഹരി വില,  ഇന്ന് രേഖപ്പെടുത്തിയത്  20% വര്‍ദ്ധന

Kochi: കേരള സര്‍ക്കാരുമായി നടന്ന  തുറന്ന പോര് ഒടുക്കം  കിറ്റെക്‌സിനെ തെലങ്കാന യില്‍ എത്തിച്ചപ്പോള്‍ നേട്ടത്തിന്‍റെ ഇരട്ടി മധുരവുമായി  കിറ്റെക്‌സ് ഗാര്‍മെന്‍റ്സ്... !!

കിറ്റെക്‌സിന്‍റെ 3,500കോടിയുടെ പുതിയ പദ്ധതിയ്ക്ക്  തെലങ്കാന  (Telangana) സര്‍ക്കാര്‍  ചുവന്ന പരവതാനി വിരിച്ച് സ്വാഗതം നല്‍കിയപ്പോള്‍  ഓഹരി വിപണിയില്‍  അടിക്കടി മുന്നേറ്റം നടത്തുകയാണ്  കിറ്റെക്‌സിന്‍റെ ഷെയറുകള്‍ ( Kitex Shares).  

ഇന്നും കിറ്റെക്‌സ് ഓഹരി വില കുതിപ്പ് തുടരുകയാണ്.   ഒറ്റ ദിവസം കൊണ്ട് 28 രൂപയാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ ഒരാഴ്ച കൊണ്ട്  8  ശതമാനത്തോളമായിരുന്നു വില വര്‍ദ്ധനയെങ്കില്‍ ഇന്ന് കിറ്റെക്‌സ് ഓഹരി വില  20%  കൂടി. ഓഹരി വിപണിയില്‍ കുതിപ്പ് തുടര്‍ന്നതോടെ കഴിഞ്ഞ 52 ആഴ്ചക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കാണ്  കിറ്റെക്‌സ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിയ്ക്കുന്നത്.

Also Read: Kitex: കേരളം വിട്ടില്ല, അതിനുമുന്‍പേ കുതിച്ചുയർന്ന് കിറ്റക്‌സ് ഓഹരി വില

കേരളത്തില്‍  പ്രഖ്യാപിച്ച നിക്ഷേപ പദ്ധതികളില്‍ നിന്ന് പിന്മാറുമെന്ന് Kitex പ്രഖ്യാപിച്ചതോടെ  കമ്പനിയുടെ ഓഹരികള്‍ക്ക് ചലനം ആരംഭിച്ചിരുന്നു. അതായത്  ജൂലായ് 6 ന്  ഓഹരി വില  108.75 ആയിരുന്നു.   എന്നാല്‍, തുടര്‍ന്നുള്ള ദിവസങ്ങളില്‍ കണ്ടത് അത്ഭുതകരമായ വളര്‍ച്ചയാണ്.   കഴിഞ്ഞ 5 ദിവസങ്ങള്‍ക്കുള്ളില്‍  46% വളര്‍ച്ചയാണ് കിറ്റെക്‌സ് രേഖപ്പെടുത്തിയത്.

Also Read: Kitex: കിറ്റക്സിന് തെലങ്കാനയിൽ വമ്പന്‍ സ്വീകരണം, ആദ്യഘട്ടത്തിൽ 1000 കോടി രൂപ നിക്ഷേപം, 4000 പേർക്ക് തൊഴിലവസരം

തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ കിറ്റെക്‌സിന്‍റെ 3,500കോടിയുടെ പുതിയ പദ്ധതിയ്ക്കായി വല വിരിച്ചിരുന്നു.  എന്നാല്‍, പദ്ധതിയുടെ ആദ്യ ഘട്ടമായ   1000 കോടിയുടെ നിക്ഷേപം കൈക്കലാക്കിയത് തെലങ്കാനയാണ്.  ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളെകൂടാതെ  ബംഗ്ലാദേശില്‍ നിന്നും, നിക്ഷേപം നടത്താന്‍ കിറ്റെക്‌സിന് ക്ഷണം ലഭിച്ചിരുന്നു.

എന്തായാലും പുതിയ പശ്ചാത്തലത്തില്‍ കമ്പനിയുടെ ഓഹരി വില 185 രൂപ വരെ ഉയരാമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ പ്രവചിക്കുന്നത്...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News