തിരുവനന്തപുരം : തിരുവോണം ബംപർ 2022ന്റെ സമ്മാനതുകയും ടിക്കറ്റിന്റെ വിലയും വർധിപ്പിക്കാൻ സംസ്ഥാന ലോട്ടറി വകുപ്പിന്റെ ശുപാർശ. കഴിഞ്ഞ വർഷത്തെക്കാൾ നൂറ് ശതമാനത്തിൽ അധികം സമ്മാനതുകയും 70 ശതമാനത്തോളം ടിക്കറ്റിന്റെ വില വർധിപ്പിക്കാനാണ് ലോട്ടറി വകുപ്പ് സർക്കാരിന് ശുപാർശ നൽകിയിരിക്കുന്നത്. സർക്കാർ തീരമാനം ഇന്ന് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ശുപാർശയ്ക്ക് അനുകൂലമായിട്ടാണ് സർക്കാർ തീരുമാനമെങ്കിൽ സമ്മാനതുക 25 കോടിയാകും. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന സമ്മാനതുകയാകുമിത്. ടിക്കറ്റ് വില 300ൽ നിന്ന് 500 രൂപയായി ഉയർത്തും. കഴിഞ്ഞ വർഷം തിരുവോണം ബംപറിന്റെ സമ്മാനതുക 12 കോടി രൂപയാണ്.
ALSO READ : Kerala Lottery Result 2022 : 75 ലക്ഷം സ്വന്തമാക്കിയ ഭാഗ്യനമ്പർ ഇതാ; വിൻ-വിൻ ലോട്ടറി ഫലം
പുതിയ ശുപാർശ പ്രകാരം രണ്ടാം സമ്മാനം അഞ്ച് കോടിയും മൂന്നാം സമ്മാനം ഒരു കോടി വീതം 10 പേർക്ക് നൽകും. സമ്മാനതുക വർധിപ്പിക്കുന്നത് ലോട്ടറിയുടെ സ്വീകാര്യത ഉയർത്തുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ.
അതേസയം ഭാഗ്യക്കുറി വകുപ്പ് ഇന്ന് ജൂലൈ 12ന് സ്ത്രീ ശക്തി എസ് എസ് 321 ഫലം പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. ഫലം പൂർണ വിവരം ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും.
അതേസമയം കഴിഞ്ഞ ദിവസം നടന്ന വിൻ വിൻ W-676 ഭാഗ്യക്കുറി നറുക്കെടുപ്പിൽ എറണാകുളത്ത് നിന്നെടുത്ത WA 410286 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.