Kerala Gold Price: സ്വർണ്ണ വില ഇന്ന് കൂടി, ഇന്നലെ കുറഞ്ഞു- ഇതാണ് റേറ്റ്

Kerala Gold Price Update: ക്രെഡിറ്റ് സ്വിസ്സ് ബാങ്കിനെ ഏറ്റെടുക്കാന്‍ യുബിഎസ് തയാറായതോടെയാണ് യൂറോപ്യൻ ഓഹരികൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത്

Written by - Zee Malayalam News Desk | Last Updated : Mar 23, 2023, 11:14 AM IST
  • കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുശേഷമുള്ള വർധനവിന് ശേഷമാണ് സ്വർണത്തിന് വില കുറഞ്ഞത്
  • സ്വർണത്തിൽ നിക്ഷേപം കൂടിവരികയും ഇത് സ്വർണവില ഉയർത്തുകയും ചെയ്തു
  • സംസ്ഥാനത്ത് ഇന്നത്തെ സ്വർണ്ണ വില 24 കാരറ്റ് ഒരു ​ഗ്രാം സ്വർണത്തിന് 5981 രൂപയും 24 കാരറ്റ് ഒരു പവന് 47,848 രൂപയും
Kerala Gold Price: സ്വർണ്ണ വില ഇന്ന് കൂടി, ഇന്നലെ കുറഞ്ഞു- ഇതാണ് റേറ്റ്

തിരുവനന്തപുരം: സ്വർണ്ണ വിലയിൽ ഇന്ന് വർധന. കഴിഞ്ഞ ദിവസം ഗ്രാമിന് 80 രൂപ കുറഞ്ഞ് 5420 രൂപയും പവന് 640 രൂപ കുറഞ്ഞ് 43,360 രൂപയുമായിരുന്നു. എന്നാൽ ഇന്ന് പവന് 480 രൂപ കൂടി ഒരു പവൻ 22 കാരറ്റ് സ്വർ‌ണത്തിന് 43,840 രൂപയിലെത്തി. സംസ്ഥാനത്ത് ഇന്നത്തെ സ്വർണ്ണ വില  24 കാരറ്റ് ഒരു ​ഗ്രാം സ്വർണത്തിന് 5981 രൂപയും 24 കാരറ്റ് ഒരു പവന് 47,848 രൂപയുമാണ്. ഇന്നലെ ഇത് യഥാക്രമം 5915ഉം 47,320ഉം ആയിരുന്നു. ഇന്നലെ ദിവസങ്ങൾക്കുശേഷമുള്ള വർധനവിന് ശേഷമാണ് സ്വർണത്തിന് വില കുറഞ്ഞത്.

സാമ്പത്തിക തകര്‍ച്ച നേരിടുന്ന ക്രെഡിറ്റ് സ്വിസ്സ് ബാങ്കിനെ ഏറ്റെടുക്കാന്‍ യുബിഎസ് തയാറായതോടെ യൂറോപ്യൻ ഓഹരികൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചിരുന്നു. ഇതോടെയാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞത്. അമേരിക്കയിലെ ബാങ്കുകളായ സിലിക്കൺ വാലിയും സിഗ്നേച്ചർ ബാങ്കുകളും സാമ്പത്തികമായി തകർന്നതിന് പുറകെ ക്രെഡിറ്റ് സ്വിസ്സ് ബാങ്കിൽ കൂടി സാമ്പത്തിക തകര്‍ച്ചയുണ്ടായത് ആഗോള ഓഹരി വിപണിയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതോടെ സ്വർണത്തിൽ നിക്ഷേപം കൂടിവരികയും ഇത് സ്വർണവില ഉയർത്തുകയും ചെയ്തു.

മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

മാർച്ച് 01 - പവന് 120 രൂപ കൂടി 41,280 രൂപയായി
മാർച്ച് 02 - പവന് 120 രൂപ കൂടി വിപണി വില 41,400 രൂപയായി
മാർച്ച് 03 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. 
മാർച്ച് 04 - പവന് 80 രൂപ കൂടി 41,480 രൂപയായി.
മാർച്ച് 05 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.
മാർച്ച് 06 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.
മാർച്ച് 07 - പവന് 160 രൂപ കുറഞ്ഞ് വിപണി വില 41,320 രൂപയിലേക്കെത്തി.
മാർച്ച് 08 - പവന് 520 രൂപ കുറഞ്ഞു. വിപണി വില 40,800 രൂപ
മാർച്ച് 09 - പവന് 80 രൂപ കുറഞ്ഞ് 40,720 രൂപയായി
മാർച്ച് 10 - പവന് 400 രൂപ ഉയർന്നു. വിപണി വില 41,120 രൂപ
മാർച്ച് 11 - പവന് 600 രൂപ കുറഞ്ഞ് വിപണി വില 41,720 രൂപയായി
മാർച്ച് 12 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.
മാർച്ച് 13 - പവന് 240 രൂപ കൂടി. വിപണി വില 41,960 രൂപ
മാർച്ച് 14 - പവന് 560 രൂപ കൂടി. വിപണി വില 42,520 രൂപ
മാർച്ച് 15 - പവന് 80 രൂപ കുറഞ്ഞ് 42,440 രൂപയായി
മാർച്ച് 16 - പവന് 400 രൂപ ഉയർന്ന് വിപണി വില 42,840 രൂപയായി
മാർച്ച് 17 - പവന് 200 രൂപ ഉയർന്ന് 43,040 രൂപയായി
മാർച്ച് 18 - പവന് 1200 രൂപ ഉയർന്നു. വിപണി വില 44,240 രൂപയിലേക്കെത്തി
മാർച്ച് 18 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. 
മാർച്ച് 20 - പവന് 200 രൂപ കുറഞ്ഞ് 43,840 രൂപയായി
മാർച്ച് 21 - പവന് 160 രൂപ ഉയർന്ന് 44,000 രൂപയായി
മാർച്ച് 22 - പവന് 640 രൂപ കുറഞ്ഞു. വിപണി വില 43360 രൂപ

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News